Image

എംഎംസിഎ യുടെ ശിശുദിനാഘോഷം അവിസ്മരണീയമായി

Published on 23 November, 2016
എംഎംസിഎ യുടെ ശിശുദിനാഘോഷം അവിസ്മരണീയമായി

 ലണ്ടന്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ചറല്‍ അസോസിയേഷന്‍ (എംഎംസിഎ) ശിശുദിനം ആഘോഷിച്ചു. വിഥിന്‍ഷോ സെന്റ് ജോണ്‍സ് സ്‌കൂള്‍ ഹാളില്‍ നടന്ന ആഘോഷ പരിപാടികളിലും മത്സരങ്ങളിലും നൂറ് കണക്കിന് കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.

രാവിലെ എംഎംസിഎ പ്രസിഡന്റ് ജോബി മാത്യു ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കി. തുടര്‍ന്ന് കുട്ടികളുടെ വിവിധ മത്സരങ്ങള്‍ അരങ്ങേറി. പ്രസംഗമത്സരം, ക്വിസ് മത്സരം, ഡ്രോയിംഗ്, ഫാന്‍സിഡ്രസ് എന്നീ ഇനങ്ങളിലെല്ലാം കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തി. ബോബി ആലഞ്ചേരി, സജി സെബാസ്റ്റ്യന്‍, റിന്‍സി സജിത്ത് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ 2017 ജനുവരി ഏഴിന് നടക്കുന്ന ക്രിസ്മസ്–പുതുവത്സര ആഘോഷത്തില്‍ വിതരണം ചെയ്യും. ചടങ്ങില്‍ എംഎംസിഎയുടെ 2017 ലെ കലണ്ടറിന്റെ പ്രകാശനം പ്രസിഡന്റ് ജോബി മാത്യു വൈസ് പ്രസിഡന്റ് പി.കെ. ഹരികുമാറിനു നല്‍കി നിര്‍വഹിച്ചു. സെക്രട്ടറി അലക്‌സ് വര്‍ഗീസ് പ്രസംഗിച്ചു. ആഘോഷങ്ങള്‍ക്ക് ജോബി മാത്യു, പി.കെ. ഹരികുമാര്‍, സിബി മാത്യു, മനോജ് സെബാസ്റ്റ്യന്‍, സാബു പുന്നൂസ്, മോനച്ചന്‍ ആന്റണി, ജനീഷ് കുരുവിള, ബോബി ചെറിയാന്‍ തുടങ്ങിയവര്‍ നേത്യത്വം നല്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക