Image

ഇരയെ വിവാഹം കഴിച്ചാല്‍ മാനഭംഗം നിയമവിധേയമാകുന്ന ബില്‍ തുര്‍ക്കി പിന്‍വലിച്ചു

Published on 23 November, 2016
ഇരയെ വിവാഹം കഴിച്ചാല്‍ മാനഭംഗം നിയമവിധേയമാകുന്ന ബില്‍ തുര്‍ക്കി പിന്‍വലിച്ചു

 അങ്കാറ: ബാലപീഡനക്കേസില്‍ പ്രതികളായവര്‍ ഇരകളായവരെ വിവാഹം ചെയ്താല്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കുന്ന വിവാദബില്ലില്‍ നിന്ന് തുര്‍ക്കി സര്‍ക്കാര്‍ പിന്മാറി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ചതിന്റെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരെ മാപ്പുനല്‍കി വിട്ടയക്കാനുള്ള നിര്‍ദേശമാണ് പിന്‍വലിക്കുന്നതെന്ന് പ്രധാനമന്ത്രി ബിന്‍അലി യില്‍ദിരിം അറിയിച്ചു. 

ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് തീരുമാനം. ബില്ല് മാനഭംഗങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ബാലവിവാഹത്തെ പ്രോത്സാഹിപ്പിക്കുമെന്നും വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു. ബില്ലിന് അനുമതി നല്‍കരുതെന്ന് യുഎന്നും നിര്‍ദേശിച്ചിരുന്നു. വിഷയം പരിഹരിക്കണമെന്ന് പ്രസിഡന്റ് ഉര്‍ദുഗന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തു.

നിയമത്തെക്കുറിച്ച് ബോധവാന്മാരല്ലാത്തവര്‍ നിയമം നിര്‍ദേശിക്കുന്ന പ്രായമത്തെുന്നതിന് മുമ്പേ പെണ്‍കുട്ടികളുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്ന പതിവ് രാജ്യത്തെ ദക്ഷിണ കിഴക്കന്‍ മേഖലകളില്‍ വ്യാപകമത്രെ. വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായതിനുശേഷം കുറ്റക്കാരാണെന്ന് കണ്ടത്തെുന്നതോടെ പുരുഷന്മാര്‍ ജയിലിലത്തെുന്ന സാഹചര്യമുണ്ട്. അതിന് ഇളവുവരുത്താനാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങിയതെന്ന് ബിന്‍അലി പറഞ്ഞു. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം 15 വയസുവരെയുള്ള കുട്ടികള്‍ ഗര്‍ഭിണിയായാല്‍ ഉത്തരവാദിയായ ആള്‍ക്കെതിരെ മാനഭംഗകുറ്റം ചുമത്തും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക