Image

സ്വിറ്റ്‌സര്‍ലന്‍ഡ് ഏറ്റവും വലിയ സമ്പന്നമായ രാജ്യം

Published on 23 November, 2016
സ്വിറ്റ്‌സര്‍ലന്‍ഡ് ഏറ്റവും വലിയ സമ്പന്നമായ രാജ്യം

 ജനീവ: കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടും ലോകത്തെ ഏറ്റവും വലിയ സമ്പന്നമായ രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡ് തന്നെ. ക്രെഡിറ്റ് സ്വിസ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

ഒരു സ്വിസ് പൗരന്റെ ശരാശരി സ്വത്ത് 561,900 ഡോളര്‍ മതിക്കുന്നതാണ്. ലോക ശരാശരിയെ അപേക്ഷിച്ച് 11 മടങ്ങ് അധികമാണിത്. കഴിഞ്ഞ വര്‍ഷം സ്വിസ് പൗരന്‍മാരുടെ സമ്പത്ത് കണക്കാക്കിയത് 567,100 ഡോളറായിരുന്നു. ഇതില്‍ ചെറിയ കുറവ് ഇക്കുറി രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല രാജ്യത്തെ കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ 58,000 പേരുടെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക