Image

സൗദിയില്‍ അരലക്ഷത്തോളം വിദേശികള്‍ തൊഴില്‍ രഹിതര്‍

Published on 23 November, 2016
സൗദിയില്‍ അരലക്ഷത്തോളം വിദേശികള്‍ തൊഴില്‍ രഹിതര്‍

 ദമാം: സൗദിയില്‍ 58,027 വിദേശികള്‍ തൊഴില്‍ രഹിതരാണെന്ന് സൗദി ജനറല്‍ സ്റ്റാറ്റക്‌സിസ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റിലെ കണക്കു പ്രകാരമുള്ളതാണ് ഈ റിപ്പോര്‍ട്ട്.

സൗദിയിലെ തൊഴില്‍ രഹിതരില്‍ 7.7 ശതമാനം വിദേശികളാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശിയരായ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ 38 ശതമാനത്തിന്റെ വര്‍ധവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 35,500 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. 

സംഘര്‍ഷങ്ങള്‍ നടക്കുന്ന സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുട എണ്ണം വര്‍ധിച്ചത് വിദേശ തൊഴില്‍ രഹിതരുടെ എണ്ണത്തിലുള്ള വര്‍ധനവിനു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം കൃത്യമായ ജോലിയില്ലാതെ ഫ്രീ വീസ എന്ന പേരില്‍ അറിയപ്പെടുന്നവരുടെ എണ്ണം ഇപ്പോഴും രാജ്യത്ത് കൂടുതലാണെന്ന് ശൂറാ കൗണ്‍സില്‍ മാനവ വിഭവശേഷി സമിതി അംഗം ഡോ. മുഹമ്മദ് അല്‍ ഹുനൈസി അഭിപ്രായപ്പെട്ടു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക