Image

സംസ്‌കൃതി കേരളീയം 2016: ഡിസംബര്‍ രണ്ടിന്

Published on 23 November, 2016
സംസ്‌കൃതി കേരളീയം 2016: ഡിസംബര്‍ രണ്ടിന്

 ദോഹ: സംസ്‌കൃതി സിറ്റി എക്‌സ്‌ചേഞ്ചുമായി ചേര്‍ന്ന് ‘കേരളീയം 2016’ എന്ന പേരില്‍ കലാനിശ സംഘടിപ്പിക്കുന്നു. ഡിസംബര്‍ രണ്ടിന് (വെള്ളി) വൈകുന്നേരം ആറു മുതല്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലാണ് പരിപാടി. 

പ്രശസ്ത സിനിമ താരവും നര്‍ത്തകിയുമായ രമ്യാ നമ്പീശന്‍, കലാമണ്ഡലം ഗോപാലകൃഷ്ണന്‍ എന്നിവര്‍ നയിക്കുന്ന കേരളത്തനിമയുള്ള നൃത്തശില്പങ്ങളാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. പരിപാടിയുടെ ടിക്കറ്റ് വില്പനയുടെ ഔദ്യോഗിക ഉദ്ഘാടനം സിറ്റി എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഷറഫ് പി. ഹമീദ് സംസ്‌കൃതി പ്രസിഡന്റ് എ.കെ. ജലീലിന് നല്കി നിര്‍വ്വഹിച്ചു. മാക്‌സ് മീഡിയ ആന്‍ഡ് ഈവന്റ്‌സ് ആണ് പരിപാടിയുടെ ഈവന്റ് മാനേജ്‌മെന്റ് നിര്‍വഹിക്കുന്നത്. സിറ്റി എക്‌സ്‌ചേഞ്ചാണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. 

വാര്‍ത്താസമ്മേളനത്തില്‍ സംസ്‌കൃതി പ്രസിഡന്റ് എ.കെ. ജലീല്‍, കേരളീയം 2016 ചെയര്‍മാന്‍ സമീര്‍ സിദ്ധിഖ്, ജനറല്‍ കണ്‍വീനര്‍ പി.എന്‍. ബാബുരാജന്‍, സിറ്റി എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷറഫ് പി. ഹമീദ്, ഓപ്പറേഷന്‍സ് മാനേജര്‍ ഷനിബ് ഷംസുദ്ദീന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഹസന്‍ അബ്ദുള്ള, സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ അഹമ്മദ്കുട്ടി അരളായില്‍, വിജയകുമാര്‍, രാജീവ് രാജേന്ദ്രന്‍, ഒമര്‍ ബാനിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക