Image

കല കുവൈറ്റ് ‘മഴവില്ല് 2016’ സമ്മാനദാനം നവംബര്‍ 26ന്

Published on 23 November, 2016
കല കുവൈറ്റ് ‘മഴവില്ല് 2016’ സമ്മാനദാനം നവംബര്‍ 26ന്

 കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി ഖൈത്താന്‍ കാര്‍മല്‍ സ്‌കൂളില്‍ നടത്തിയ ചിത്രരചനാമത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നവംബര്‍ 26ന് (ശനി) വിതരണം ചെയ്യും. 

വൈകുന്നേരം 5.30ന് അബാസിയ പോപ്പിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

സീനിയര്‍ വിഭാഗത്തില്‍ കാതറിന്‍ വിസ്മയ ബിജു (ഭാവന്‍സ്), ജൂണിയര്‍ വിഭാഗത്തില്‍ സ്വചന്ദ രോയി മാത്യു (ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍), സബ് ജൂണിയര്‍ വിഭാഗത്തില്‍ നോയല്‍ അലക്‌സ് സിറില്‍ (ലേണേഴ്‌സ് അക്കാഡമി), കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ മോഹിത് സായി (ഡോണ്‍ ബോസ്‌കോ) എന്നിവരാണ് മത്സരങ്ങളിലെ വ്യക്തിഗത സ്വര്‍ണമെഡല്‍ ജേതാക്കള്‍. മത്സരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സമഹമസൗംമശ.േരീാ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: 97262978,97683397, 66407670, 66174811.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക