Image

മലങ്കരയുടെ ശബ്‌ദം നിലച്ചു

Published on 16 February, 2012
മലങ്കരയുടെ ശബ്‌ദം നിലച്ചു
പരുമല: മലങ്കരയുടെ ശബ്‌ദം നിലച്ചു. അന്താരാഷ്‌ട്ര ക്രൈസ്‌തവ ദൈവശാസ്‌ത്ര ലോകത്ത്‌ ഏറെ പ്രശസ്‌തനായിരുന്ന മലങ്കരയുടെ സീനിയര്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ ഇന്ന്‌ വൈകിട്ട്‌ ഇന്ത്യന്‍ സമയം 7.45-ന്‌ കാലം ചെയ്‌തു.

തിരുമേനിയുടെ മെത്രാന്‍ സ്ഥാനാഭിഷേകത്തിന്റെ 37-മത്‌ വാര്‍ഷിക ദിനം കൂടിയായിരുന്നു ഇന്ന്‌.

കഴിഞ്ഞയാഴ്‌ചയില്‍ കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചതിനാല്‍ ഡയാലിസിസിന്‌ വിധേയനാക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയും വെന്റിലേറ്ററിലേക്ക്‌ മാറ്റുകയുമായിരുന്നു. `ലോകത്ത്‌ അനേകം രോഗികള്‍ ഡയാലിസിസ്‌ ചെയ്യാന്‍ പണമില്ലാതെ പ്രയാസപ്പെടുമ്പോള്‍ എന്നെ ഡയാലിസിസിന്‌ വിധേയനാക്കരുത്‌' എന്ന്‌ തിരുമേനി തന്നെ ആവശ്യപ്പെട്ടിരുന്നു.

മാര്‍ ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്തയുടെ സഹോദരങ്ങളായ ഡോ. കെ.എം. മാത്യുവിന്റേയും, പി.കെ. ജോഷ്വയുടേയും മക്കള്‍ അറ്റ്‌ലാന്റയില്‍ നിന്നും ബാള്‍ട്ടിമോറില്‍ നിന്നും വ്യാഴാഴ്‌ച രാവിലെ നാട്ടിലെത്തി തിരുമേനിയോടൊപ്പം പരുമല ആശുപത്രിയിലെത്തി. അന്ത്യനിമിഷങ്ങളില്‍ ഒപ്പമുണ്ടായിരുന്നു.

പുതുപ്പാട്‌ ആശ്രമത്തിലെ കെ.ഐ. ഫിലിപ്പ്‌ റമ്പാച്ചനും അന്തേവാസിയായി എത്തി വിദ്യാഭ്യാസാനന്തരം ഡ്രൈവിംഗ്‌ അഭ്യസിച്ച്‌ തിരുമേനിയുടെ സഹചാരിയായി കൂടിയ തങ്കച്ചനും തിരുമേനിക്കൊപ്പം പരുമല ആശുപത്രിയില്‍ അന്ത്യ നിമിഷങ്ങളില്‍ തിരുമേനിക്കൊപ്പമുണ്ടായിരുന്നു.

മെത്രാപ്പോലീത്തമാരായ നിരണം ഭദ്രാസനത്തിന്റെ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‌, കൊട്ടാരക്കകര-പുനലൂര്‍ ഭദ്രാസനത്തിന്റെ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറസ്‌, കോട്ടയം ഭദ്രാസനത്തിന്റെ ഗീവര്‍ഗീസ്‌ മാര്‍ ഈവാനിയോസ്‌, തിരുവനന്തപുരം ഭദ്രാസനത്തിന്റെ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, മാവേലിക്കര ഭദ്രാസനത്തിന്റെ പൗലോസ്‌ മാര്‍ പക്കോമിയോസ്‌, കണ്ടനാട്‌ വെസ്റ്റ്‌ ഭദ്രാസനത്തിന്റെ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, നിലയ്‌ക്കല്‍ ഭദ്രാസനത്തിന്റെ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്‌, ഇടുക്കി ഭദ്രാസനത്തിന്റെ മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌, സുല്‍ത്താന്‍ബത്തേരി ഭദ്രാസനത്തിന്റെ ഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്‌ എന്നിവരും ഇപ്പോള്‍ പരുമലയില്‍ ഉണ്ട്‌.
മലങ്കരയുടെ ശബ്‌ദം നിലച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക