Image

ഇന്ത്യന്‍ കറന്‍സി (കവിത: മോന്‍സി കൊടുമണ്‍)

Published on 24 November, 2016
ഇന്ത്യന്‍ കറന്‍സി (കവിത: മോന്‍സി കൊടുമണ്‍)
നാടിന്റെ രോദനം നോട്ടിനായി മാറുന്നു
നാടും വീടും നരകമായി മാറുന്നു
തോട്ടിലും കാട്ടിലും ചവറായി മാറുന്ന
ഇന്ത്യന്‍ കറന്‍സി തന്‍ ഗതികേടു കണ്ടോ?

കള്ളപ്പണക്കാര്‍ വീണ്ടും കൊഴുക്കുന്നു
എല്ലിന്‍കോലമായി പാവം ജനങ്ങള്‍
നോട്ടുകള്‍ മാറുന്ന നീളന്‍ നിരകളെ
തല്ലിച്ചതയ്ക്കുന്ന പോലീസിന്‍ ക്രൂരത.

രോഗിക്കു മരുന്നില്ല കുഞ്ഞിനു പാലില്ല
ചില്ലറയില്ലെങ്കില്‍ കഷ്ടം തന്നെ.
കറന്‍സിയെ നോക്കുന്ന കഴുക കണ്ണുകള്‍
ചില്ലറയ്ക്കായി ദാഹിച്ചു കേഴുന്നു.

യാചകര്‍ പോലും കറന്‍സിയെ വെറുക്കുന്നു
ചില്ലറ മതിയെന്നു ശാഠ്യം പിടിക്കുന്നു.
ഇന്ത്യന്‍ കറന്‍സികള്‍ കത്തിക്കരിക്കുമ്പോള്‍
പ്രവാസി ഞങ്ങള്‍ നാട്ടിലേക്കില്ല.

ബന്ദും ഹര്‍ത്താലും വീണ്ടും മുറുകുമ്പോള്‍
ഭാരതം വീണ്ടുമിരുട്ടിലാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക