Image

ആയിരം അഞ്ഞൂറ് നോട്ടുകള്‍ പാറിപറന്ന മാധ്യമ സെമിനാര്‍ (ജോസ് കാടാപുറം)

ജോസ് കാടാപുറം Published on 23 November, 2016
ആയിരം അഞ്ഞൂറ് നോട്ടുകള്‍ പാറിപറന്ന മാധ്യമ സെമിനാര്‍ (ജോസ് കാടാപുറം)
ഹൂസ്റ്റണ്‍: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റനിലെ ഇന്ത്യ ഹൗസില്‍ നടന്ന മാധ്യമശ്രീ പുരസ്‌കാര ചടങ്ങിന്റെ ഭാഗമായി നടന്ന മാധ്യമങ്ങളും ജനാധിപത്യവും എന്ന വിഷയം അവതരിപ്പിച്ച ഇന്ത്യന്‍ പാര്‍ലമെന്റിലെ ഗര്‍ജിക്കുന്ന സിംഹമായ പാലക്കാടിന്റെ എംപി എം.ബി രാജേഷ് പ്രൗഢഗംഭീരമായ വാദമുഖങ്ങളോടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥയെ സവിസ്തരം പറഞ്ഞത് സെമിനാറിനെ കൂടുതല്‍ ജീവനുള്ളതാക്കി. 

ഇന്ത്യന്‍ പാര്‍ലമെന്റിലെ അഞ്ഞൂറ്റി നാല്‍പത് എംപിമാരില്‍ എണ്‍പത്തി ആറു ശതമാനവും ശതകോടീശ്വര•ാരാണെന്നും അവര്‍ ഭൂരിഭാഗം വരുന്ന ഇന്ത്യയിലെ പാവപ്പെട്ടവരുടെ താല്‍പര്യങ്ങളല്ല സംരക്ഷിക്കുന്നത് എന്നും വ്യവസായ വാണിജ്യതാല്‍പര്യങ്ങളല്ല സംരക്ഷിക്കുന്നത് എന്നും വ്യവസായ വാണിജ്യതാല്പര്യങ്ങള്‍ക്ക് മാത്രമാണ് അവര്‍ ശ്രമിക്കുന്നത് എന്നും എം.ബി. രാജേഷ് പറഞ്ഞു. 

ഇന്ത്യയുടെ പൊതുമേഖല സ്ഥാപനമായ ഓഎന്‍ജിസിയിലെ പൈപ്പില്‍ നിന്ന് റിലയന്‍സ് വാതകം മോഷ്ടിക്കുന്നത് പുറത്തു കൊണ്ടുവരാതെ മൂടിവയ്ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ഈ പറഞ്ഞ ശതകോടീശ്വരന്‍മാരുടെ രാഷ്ട്രീയത്തിന് പുറമേ മാധ്യമങ്ങളുടെ നിയന്ത്രണവും ഏറ്റെടുത്തു എന്നുള്ളതാണ് പാര്‍ലമെന്റിലെ എംപിമാര്‍ക്ക് വ്യക്തിപരമായിട്ടും പൊതുവായിട്ടും ഉള്ള പാര്‍ലമെന്റ് കാന്റീനിലെ സബ്‌സിഡി നിര്‍ത്തണമെന്നും സര്‍ക്കാരിന്റെ പണം നമ്മള്‍ എം.പി.മാര്‍ ഇങ്ങനെ സബ്‌സിഡി വാങ്ങി കുറഞ്ഞ നിരക്കില്‍ ഉപയോഗിക്കരുത് എന്ന് പറഞ്ഞ് ഒറീസ്സയില്‍ നിന്നുള്ള ജയ്പാണ്ടേ എന്ന മുമ്പു പറഞ്ഞ ശതകോടീശ്വരന്‍മാരില്‍ ഒരാള്‍ ഒപ്പ് ശേഖരം നടത്തിയപ്പോള്‍ താന്‍ ഒപ്പിടില്ലെന്ന് പറഞ്ഞു മാത്രമല്ല ജയ്പാണ്ടേ രണ്ടായിരത്തി അറുനൂറു കോടി രൂപയുടെ കടം സര്‍ക്കാരിനെക്കൊണ്ട് എഴുതി തള്ളിയതിന്റെ രേഖ സഹിതം മാധ്യമങ്ങള്‍ക്ക് കൈമാറി. 

ചര്‍ച്ച കൊടുംപിരികൊണ്ട് അവസാനം ജയ്പാണ്ടേക്കു ചാനല്‍ ചര്‍ച്ചയില്‍ താന്‍ ഈ കോടീശ്വരനായ എം.പിയോട് പറഞ്ഞു. രണ്ടായിരത്തി അറുനൂറുകോടി രൂപ നിങ്ങള്‍ സര്‍ക്കാരിനു തിരികെ നല്‍കിയാല്‍ ചെറിയ തുകക്ക് ഭക്ഷണം കൊടുക്കുന്ന പാര്‍ലമെന്റ് ക്യാന്റീന്‍ അംഗങ്ങള്‍ക്കുള്ള സബ്‌സിഡി നിര്‍ത്താന്‍ ഞാന്‍ ഒപ്പിട്ടുതരാം എന്ന് പറഞ്ഞു അവസാനം ചര്‍ച്ചയില്‍ ജയ്പാണ്ടേക്ക് വ്യവസായം തങ്ങളുടെ കുടുംബ സ്വത്താണെന്നും തന്റെ സ്വത്ത് അല്ലെന്നും ഒക്കെ ഒഴിവ് കഴിവുകള്‍ പറയേണ്ടി വന്ന കഥ രാജേഷ് എം.പി.വിവരിച്ചു.

പാര്‍ലമെന്റിലെ കോഫി വിതരണം ചെയ്യുന്ന ജോലിക്കാരുടെ അതേ വേഷം അണിഞ്ഞു കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രസിഡന്റും അന്താരാഷ്ട്ര സ്പിരിറ്റ് വില്പനക്കാരനുമായ ശതകോടീശ്വരനുമായ വിജയ്മല്ല്യയെ പാര്‍ലമെന്റില്‍ കണ്ടപ്പോള്‍ ആളറിയാതെ തനിക്കു ഒരു കോഫികൊണ്ടുവരാന്‍ പറഞ്ഞതും വിജയ് മല്യ രൂക്ഷമായി ഇന്നസെന്റ് എം.പി.യെ നോക്കിയതും അത് വിജയ് മല്ല്യ ആണെന്ന്  രാജേഷ് പറഞ്ഞു ഇന്നസെന്റ് അറിഞ്ഞപ്പോള്‍ സ്വതസിദ്ധമായ രീതിയില്‍ കൈ തലയില്‍ വച്ച് അയ്യോ പറഞ്ഞതും ദയനീയമായി നോക്കിയതും കേട്ട് സെമിനാറില്‍ പങ്കെടുത്തവര്‍ എല്ലാം മറന്നു ചിരിച്ചു. 

പാര്‍ലമെന്റില്‍ എത്തി തന്നെ കണ്ട ഒരു ഭരണ കക്ഷി എംപി ചോദിച്ചു എത്ര മുടക്കിയാണ് എംപി ആയത് എന്ന് വ്യക്തി പരമായി ഒരു രൂപ പോലും മുടക്കിയിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ താന്‍ മുപ്പതു കോടി മുടക്കിയാണ് എംപി ആയത് എന്നും പത്തു കോടി എംപി സീറ്റ് കിട്ടാന്‍ വേണ്ടി നല്‍കിയെന്നും പറഞ്ഞു. ഈ എംപി 6000 കോടി വിറ്റുവരവുള്ള വ്യവസായത്തിന്റെ ഉടമയാണെന്നു പിന്നീട് താന്‍ അറിഞ്ഞു. ഈ കഥകളൊക്കെ ചെറിയ കഥകളാണെന്നു രാജേഷ് പറഞ്ഞപ്പോള്‍ ജനം ശ്രദ്ധയോടെ കേട്ടു. 

ഇന്ത്യന്‍ പാര്‍ലമെന്റ് ശതകോടീശ്വര•ാരെക്കൊണ്ട് നിറഞ്ഞതാണെന്നും ഏഴായിരത്തി അഞ്ഞൂറ് കോടി രൂപ വിജയ് മല്ല്യയെപ്പോലുള്ളവരുടെ കടം എഴുതിതള്ളുന്ന സര്‍ക്കാരുകള്‍ ജനാധിപത്യം ജനങ്ങള്‍ക്കുവേണ്ടി അവരുടെ ഉന്നമനത്തിനുവേണ്ടി അല്ലെന്നും മറിച്ച് ചെറിയ ശതമാനം വരുന്ന ശതകോടീശ്വര•ാര്‍ക്കും കോര്‍പ്പറേറ്റ്കള്‍ക്കും വേണ്ടിയാണെന്നും രാജേഷ് പറഞ്ഞു നിര്‍ത്തി. അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത് ഇന്ത്യന്‍ സാമ്പത്തികനിലയുടെ ഗ്രോത്തു ഇല്ലാതാക്കി എന്നും അതിന് ഗുണത്തെക്കാളേറെ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാന്‍ പറ്റാത്തതും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി എന്നും പറഞ്ഞു. 

സെമിനാറില്‍ സംസാരിച്ച വീണ ജോര്‍ജ് എം.എല്‍.എ. ജീവിതത്തില്‍ ഒരിക്കലും തന്റെ മാധ്യമ പ്രവര്‍ത്തനം ജനഹിതത്തിനെതിരായി ഒരു വാര്‍ത്തയും മുക്കിയിട്ടില്ലെന്നും എല്ലാക്കാലത്തും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഭരണാധികാരികളുടെ മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ എം.എല്‍.എ. ആയപ്പോള്‍ ജനങ്ങളുടെ പ്രശ്‌നത്തിനു ചോദ്യത്തിന് പകരം ഉത്തരം നല്‍കാന്‍ അര്‍പ്പണ ബോധത്തോടെ ശ്രമിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ എം.എല്‍.എ. ആയപ്പോള്‍ ജനങ്ങളുടെ പ്രശ്‌നത്തിനു ചോദ്യത്തിന് പകരം ഉത്തരം നല്‍കാന്‍ അര്‍പ്പണ ബോധത്തോടെ ശ്രമിക്കുകയാണെന്നും പറഞ്ഞു. 

പ്രകൃതിയെയും മനുഷ്യനെയും സംരക്ഷിച്ചുള്ള വികസനമാണ് താന്‍ നടപ്പില്‍ വരുത്താന്‍ ആഗ്രഹിക്കുന്നത് മാധ്യമ പ്രവര്‍ത്തനത്തിലും അത് തന്നെ ആയിരുന്നു അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതും.

അഞ്ചു വര്‍ഷമെങ്കിലും പരിചയമുള്ള വക്കീല•ാര്‍ക്കെ കോടതിയിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുകയുള്ളൂ എന്നതു മ്ലേച്ചമാണെന്ന് വീണ ജോര്‍ജ് പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്കു വളരെ വലുതാണെന്നും എന്നാല്‍ മാധ്യമങ്ങള്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്നത് ഇന്ത്യയിലും അമേരിക്കയിലും ആണെന്ന് ചില സംഭവങ്ങളെ ആസ്പദമാക്കി പ്രസ് ക്ലബ് പ്രസിഡന്റ് ശിവന്‍ മുഹമ്മ പറഞ്ഞു

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രമ്പ് മാധ്യമങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് പ്രസിഡന്റ് ഒബാമയെ കണ്ടത്. ഇലക്ഷനില്‍ മാധ്യമങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടായിട്ടും ഹിലാരിക്ക്  പരാജയം ഏല്‍ക്കേണ്ടിവന്നു. മാധ്യമങ്ങള്‍ എല്ലാം തന്നെ കോര്‍പ്പറേറ്റ്കളുടെ നിയന്ത്രണത്തിലായികഴിഞ്ഞു. അവരുടെ താല്‍പര്യങ്ങളും എല്ലാക്കാലത്തും വിജയിക്കും എന്ന് നിര്‍ബന്ധം ഇല്ലെന്നും മാധ്യമങ്ങളുടെ പക്ഷപാതത്തെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയതായി പ്രസിഡന്റ് ശിവന്‍ മുഹമ്മ പറഞ്ഞു നിര്‍ത്തി. കള്ളപ്പണം പിടിക്കാനായി ഇറങ്ങിയ ഭരണകൂടം പാവപ്പെട്ട കൃഷിക്കാരെയും കച്ചവടക്കാരെയും തകര്‍ത്തത് അല്ലാതെ ഒരു പ്രയോജനവും ആയിരം രൂപ അഞ്ഞൂറ് രൂപ പിന്‍വലിച്ചിട്ട് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല എന്ന് ജോസ് കാടാപ്പുറം പറഞ്ഞു. 

രൂപ മാറ്റിയെടുക്കാനായി ക്യൂവില്‍ നില്‍ക്കുന്നതു ഇന്ത്യയിലെ സാധാരണക്കാരനാണെന്നും ഒരു കള്ളപണക്കാരനോ കോടീശ്വരനോ ഈ ക്യൂവില്‍ ഇല്ലെന്നും ജോസ് പറഞ്ഞു. മാത്രമല്ല ഇതിനിടയില്‍ ഇന്ത്യയിലെ കോടീശ്വര•ാരുടെ കടം സര്‍ക്കാര്‍ എഴുതിതള്ളിയതും ജനാധിപത്യവും ഭരണാധിപത്യവും മാധ്യമ മുതലാളിമാരും ഇന്ത്യയില്‍ ഒറ്റക്കെട്ടാണെന്ന് ജോസ് കാടാപ്പുറം പറഞ്ഞു. സെമിനാറിന്റെ മോഡറേറ്ററുമായ മധു കൊട്ടാരക്കര സമഭാവനയോടെ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് സെമിനാര്‍ പ്രബന്ധം അവതരിപ്പിച്ചവരേക്കൊണ്ട് മറുപടി പറയിപ്പിച്ചു. ഡാലസ് ചാപ്ടര്‍ പ്രസിഡന്റ് ബിജലി ജോര്‍ജ് സ്വാഗതം പറഞ്ഞു. രാജു പള്ളത്ത് സെമിനാറിലെ അംഗങ്ങളെ പരിചയപ്പെടുത്തിയതിനു പുറമെ മാധ്യമങ്ങള്‍ സംഘടനകളെ വിമര്‍ശിക്കാന്‍ പോയപ്പോള്‍ തനിക്കുണ്ടായ അമേരിക്കന്‍ അനുഭവങ്ങള്‍ വിവരിച്ചു. ആധുനിക ലോകത്ത് വാര്‍ത്തകള്‍ കമ്മോഡിറ്റി പോലെതന്നെയാണ് കൂടുതല്‍ റേറ്റിംഗ് മാത്രമാണ് പ്രശ്‌നം. നല്ല ബിസ്സിനെസ്സുകാര്‍ മാധ്യമ വ്യവസായ രംഗത്ത് വിജയിക്കുമെന്ന് കൃഷ്ണ കിഷോര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടു പറഞ്ഞു.

ലൂക്കോസ് ചാക്കോ മലയാളം പത്രം, സുനില്‍ തൈമറ്റം, ഹൂസ്റ്റന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എബ്രഹാം ഈപ്പന്‍, എഴുത്തുകാരനായ ഏ.സി.ജോര്‍ജ്, ഈശോ ജേക്കബ്, സുനില്‍ ട്രൈസ്റ്റാര്‍, ജീമോന്‍ ജോര്‍ജ്, എബ്രഹാം മാത്യു(മലയാളം വാര്‍ത്ത), ജോയ് തുമ്പമണ്‍, ജോയിസ്, ഫെന്നി രാജു, തോമസ് ചെറുക്കര, പൊന്നു പിള്ള, ജോസ് പ്ലാക്കാട്ട്, ശങ്കരന്‍കുട്ടി, മാര്‍ട്ടി, ജോര്‍ജ്, റെനി കവലയില്‍, ജിജു കുളങ്ങര എന്നിവര്‍ സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്തു ഹൂസ്റ്റണ്‍ പ്രസ് ക്ലബ് പ്രസിഡന്റ് അനില്‍ ആറ•ുള നാഷ്ണല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്, പി.പി. ചെറിയാന്‍, ഇവര്‍ സെമിനാറിന്റെ വിജയത്തില്‍ മുഖ്യ പങ്കു വഹിച്ചു.

ആയിരം അഞ്ഞൂറ് നോട്ടുകള്‍ പാറിപറന്ന മാധ്യമ സെമിനാര്‍ (ജോസ് കാടാപുറം)
ആയിരം അഞ്ഞൂറ് നോട്ടുകള്‍ പാറിപറന്ന മാധ്യമ സെമിനാര്‍ (ജോസ് കാടാപുറം)
ആയിരം അഞ്ഞൂറ് നോട്ടുകള്‍ പാറിപറന്ന മാധ്യമ സെമിനാര്‍ (ജോസ് കാടാപുറം)
ആയിരം അഞ്ഞൂറ് നോട്ടുകള്‍ പാറിപറന്ന മാധ്യമ സെമിനാര്‍ (ജോസ് കാടാപുറം)
ആയിരം അഞ്ഞൂറ് നോട്ടുകള്‍ പാറിപറന്ന മാധ്യമ സെമിനാര്‍ (ജോസ് കാടാപുറം)
ആയിരം അഞ്ഞൂറ് നോട്ടുകള്‍ പാറിപറന്ന മാധ്യമ സെമിനാര്‍ (ജോസ് കാടാപുറം)
ആയിരം അഞ്ഞൂറ് നോട്ടുകള്‍ പാറിപറന്ന മാധ്യമ സെമിനാര്‍ (ജോസ് കാടാപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക