Image

പ്രയാണം (കവിത: ഗീത. വി)

Published on 24 November, 2016
പ്രയാണം (കവിത: ഗീത. വി)
പുണ്യകര്‍മ്മികള്‍ തന്‍
സൂക്ഷ്മശരീരം
ശ്രദ്ധയായി ദ്യുലോകത്തില്‍
സോമമായി പര്‍ജ്ജന്യനില്‍
വര്‍ഷമായി ഭൂമിയില്‍
അന്നമായി പുരുഷനില്‍
രേതസ്സായി പഞ്ചാഗ്‌നിയാം സ്ത്രീയില്‍
പതിച്ചനന്തരം
മനുഷ്യജന്മത്തിന്നര്‍ഹമായിടും
ഭൂലോകത്തുനിന്ന്
പിതൃലോകത്തേക്ക്
പിതൃലോകത്തുനിന്ന്
ഭൂലോകത്തേക്കനുസ്യൂതം
തുടരുന്നു ജീവന്റെ പ്രയാണം
ജനന മരണങ്ങളാകുമിരട്ടകള്‍
ഒരേ നാണയത്തിന്നിരുവശങ്ങള്‍
സംസാരചക്രത്തിന്നതീതമാകുവാന്‍
ജീവന്മുക്തിനേടണമിഹത്തില്‍
ശ്രേയസ്സാം മാര്‍ഗ്ഗത്താല്‍
ചിത്തനൈര്‍മ്മല്യം വരുത്തി
ശ്രദ്ധ, ഭക്തി, ജ്ഞാന, യോഗ
മാര്‍ഗ്ഗത്താല്‍ സര്‍വ്വഭൂത
പാപഹാരിയാം പരമ
പുരുഷാര്‍ത്ഥത്തെ പ്രാപിച്ചിടാം
പരമവൈരാഗ്യവാനാം
ദൃഢചിത്തനാം യോഗി
മനോബുദ്ധീന്ദ്രിയങ്ങള്‍ക്കഗമ്യമാം
ആത്മവിദ്യക്കധികാരിയായിടും
ആത്മസാക്ഷാത്ക്കാരത്താല്‍
നിലച്ചിടും സംസാരചക്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക