Image

ഉഴവൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു

Published on 25 November, 2016
ഉഴവൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു

മെല്‍ബണ്‍: ഉഴവൂരില്‍നിന്നും മെല്‍ബണിലേക്ക് കുടിയേറിയവരുടെ ആദ്യ സംഗമം ആവേശകരമായി. ക്ലാരിന്‍ഡ യൂലിക ഹാളില്‍ നടന്ന ചടങ്ങില്‍ ഉഴവൂര്‍ ഗ്രാമത്തിലെ മെല്‍ബണിലുള്ള മാതാപിതാക്കള്‍ നിലവിളക്ക് തെളിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. ജാതി–മത–രാഷ്ട്രീയ ചിന്തകള്‍ക്ക് അധീനമായി ചിന്തിക്കുകയും ഐക്യപ്പെടുകയും ചെയ്തുകൊണ്ട് മെല്‍ബണ്‍ മലയാളികള്‍ക്ക് മാതൃകയാകുകയാണ് ഉഴവൂര്‍ സംഗമം. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് നാടിന്റെ വളര്‍ച്ചക്കുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും നന്മയുടെ പ്രതീകമായ ഒരു സമൂഹത്തെ മെല്‍ബണില്‍ കെട്ടിപ്പെടുക്കാനും അംഗങ്ങള്‍ തീരുമാനിച്ചു. കലാപരിപാടികള്‍ക്കുശേഷം സ്‌നേഹവിരുന്നും നടന്നു. 

പരിപാടിയിലെ മികച്ച ലക്കി ഫാമിലിയായി ജോജി–സോണിയ പത്തുപറ ദമ്പതികളെ തിരഞ്ഞെടുത്തു. കോഓര്‍ഡിനേറ്റര്‍ ജോസി ഒറ്റത്തെങ്ങാടിയില്‍, കമ്മിറ്റി അംഗം സൈമണ്‍ വേളുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കോഓര്‍ഡിനേറ്റര്‍ ജോസി ഒറ്റത്തങ്ങാടിയില്‍, കമ്മിറ്റി അംഗങ്ങളായ ബിനോയ് പച്ചിലമാക്കില്‍, ജോയ്‌സ് വെട്ടത്ത് കണ്ടത്തില്‍, ലിറ്റോ തോടനാനിയില്‍, സോജന്‍ പേരുകടപ്പനാല്‍, ജോസ്‌മോന്‍ കുന്നപടവില്‍, സൈമണ്‍ വേളൂപ്പറമ്പില്‍, അനില ടോബി, ജൂലി ടോണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക