Image

അലിക് മാത്യുവിന് സ്വീകരണവും മേഴ്‌സിസൈഡിലെ ജിസിഎസ്ഇ പ്രതിഭകള്‍ക്ക് അനുമോദനവും

Published on 25 November, 2016
അലിക് മാത്യുവിന് സ്വീകരണവും മേഴ്‌സിസൈഡിലെ ജിസിഎസ്ഇ പ്രതിഭകള്‍ക്ക് അനുമോദനവും
   ലണ്ടന്‍: യുക്മ ദേശീയ കലാമേളയില്‍ കലാപ്രതിഭാ കിരീടം ചൂടിയ അലിക് മാത്യുവിനും 2016 ജിസിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും ലിംക സ്വീകരണം നല്‍കുന്നു. നവംബര്‍ 26ന് (ശനി) ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് ചടങ്ങുകള്‍. 

പ്രസംഗം പദ്യം ചൊല്ലല്‍ മത്സരങ്ങളില്‍ ഉയര്‍ന്ന ഗ്രേഡ് നേടി ഒന്നാം സ്ഥാനത്തെത്തിയ അലിക് വളരെ കടുത്ത മത്സരം നേരിട്ടാണ് കിരീടത്തിനവകാശിയായത്. ലിവര്‍പൂളിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവും ലിമയുടെ വര്‍ഷങ്ങളോളം പ്രസിഡന്റും ആയിരുന്ന മാത്യു അലക്‌സാണ്ടറിന്റെയും സിന്‍ലെറ്റ് മാത്യുവിന്റെയും മകനാണ് അലിക്.

ഏഇടഋ പരീക്ഷകളില്‍ മേഴ്‌സിസൈഡില്‍നിന്നും സ്തുത്യര്‍ഹമായ വിജയം കൈവരിച്ച് അക്കാഡമിക് തലങ്ങളില്‍ മികവ് പ്രകടിപ്പിച്ച യുവ പ്രതിഭകളെയും ലിംക അവാര്‍ഡ് നൈറ്റ് വേദിയില്‍ അനുമോദിക്കും. ലിംക ഔട്ട്സ്റ്റാന്റിംഗ് അക്കാഡമിക് അച്ചീവ്‌മെന്റ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത് 14 എ സ്റ്റാറുകള്‍ വാങ്ങിയ റോഷന്‍ പോള്‍ കാര്‍ത്തികപ്പള്ളില്‍ ആണ്. എ സ്റ്റാറും എ യും കരസ്ഥമാക്കിയ എയ്മി സണ്ണി, ജോയല്‍ ജോസ്, സൈബീയ മെറിന്‍ ബിജു, അനഘ ജേക്കബ്, ഐലീന്‍ ആന്റോ എന്നിവരാണ് ലിംക അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹരായവര്‍. കൂടാതെ ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. 

അവാര്‍ഡ് നൈറ്റിന് യുകെയിലെ പ്രശസ്ത കലാകാരികള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും രാഗമാലിക യുകെയുടെ സംഗീത വിരുന്നും കൊഴുപ്പേകുന്നു. 

ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കിയ സംവാദം, ലിംക ക്വിസ് മല്‍സരങ്ങളുടെ ഗ്രാന്‍ഡ് ഫിനാലെ എന്നീ പ്രോഗ്രാമുകളും അവാര്‍ഡ് നൈറ്റിന്റെ സവിശേഷതകളായിരിക്കും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ചെയര്‍പേഴ്‌സണ്‍ ബിജു മാത്യു (സെക്രട്ടറി), ജോബി (ട്രഷറര്‍), തോമസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

വിലാസം: ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹീലിയേഴ്‌സ് റോഡ്, ഓള്‍ഡ്‌സ്വാന്‍, ലിവര്‍പൂള്‍ ഘ13 4ഉഒ 

വിവരങ്ങള്‍ക്ക് 07576983141.

റിപ്പോര്‍ട്ട്: ബിജു പീറ്റര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക