Image

ആന്‍ ഫ്രാങ്കിന്റെ കൈപ്പടയ്ക്ക് ഒന്നര ലക്ഷം യൂറോ

Published on 25 November, 2016
ആന്‍ ഫ്രാങ്കിന്റെ കൈപ്പടയ്ക്ക് ഒന്നര ലക്ഷം യൂറോ

 ആംസ്റ്റര്‍ഡാം: ആന്‍ ഫ്രാങ്കിന്റെ കവിതയുടെ കൈയെഴുത്ത് പ്രതിക്ക് വില എത്രയെന്നോ! 10176651.40 രൂപ (140,000 യൂറോ) 1942 മാര്‍ച്ച് 28ന് ആംസ്റ്റര്‍ഡാമില്‍ വച്ച് എഴുതിയ കവിത നേരത്തെ ബബ് ക്യൂപ്പര്‍ ലേല ഭവനില്‍ വച്ചിരുന്നു.

കഴിഞ്ഞ ദിവസം ഹാര്‍ലീമില്‍ നടന്ന ലേലത്തിലാണ് ഇത്രയും വലിയ തുക ലഭിച്ചത്. 1929 ല്‍ ജനിച്ച ആന്‍ലീസ് മേരി ഫ്രാങ്ക് എന്ന ജൂതപെണ്‍കൊടി ഹിറ്റ്‌ലറുടെ ജൂത വേട്ടയില്‍ ഭയാനകമായ പീഡനങ്ങള്‍ അനുഭവിച്ചരില്‍ ഒരാളാണ്. അന്നത്തെ പീഡനങ്ങള്‍ വിവരിച്ച് ആന്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ ലോകപ്രശസ്തമാണ്.

12 വരിയുള്ളതാണ് കവിത. കറുത്ത മഷിയില്‍ കടലാസു കഷണത്തില്‍ ഡച്ചിലെഴുതിയ കവിത കാലപ്പഴക്കം കൊണ്ട് നിറംമങ്ങിയിട്ടുണ്ട്. ആന്‍ഫ്രാങ്ക് അതില്‍ ഒപ്പിട്ടിട്ടുമുണ്ട്. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക