Image

ഡിജിറ്റല്‍ മണി സന്നിധാനത്തില്‍ പുതുതരംഗമാകുന്നു; പ്രതിദിന പിന്‍വലിക്കല്‍ 40 ലക്ഷത്തോളം രൂപ

അനില്‍ പെണ്ണുക്കര Published on 25 November, 2016
ഡിജിറ്റല്‍ മണി സന്നിധാനത്തില്‍ പുതുതരംഗമാകുന്നു; പ്രതിദിന പിന്‍വലിക്കല്‍ 40 ലക്ഷത്തോളം രൂപ
ശബരിമല: നോട്ടു ക്ഷാമം അയ്യപ്പന്മാര്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡെടുത്ത നടപടികള്‍ വിജയത്തിലേക്ക്. ധനലക്ഷ്മി ബാങ്കുമായി ചേര്‍ന്ന് ബോര്‍ഡ് നടപ്പാക്കിയ ഇലക്ട്രോണിക് സേവനങ്ങള്‍ ഒരേ സമയം ഭക്തര്‍ക്കും സേവന ദാതാക്കള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു . ഭക്തരുടെ സേവനാര്‍ത്ഥം ആവശ്യമുള്ള എല്ലാ മേഖലയിലും ഇ സേവനം സജ്ജമാക്കുമെ് ബോര്‍ഡംഗം അജയ്തറയിലും പറഞ്ഞു.

രാജ്യമെമ്പാടും എ.റ്റി.എമ്മുകളില്‍ കറന്‍സി ക്ഷാമം രൂക്ഷമായപ്പോള്‍ 24 മണിക്കൂറും പണം നിറഞ്ഞ മുന്ന് എ.റ്റി.എമ്മുകളാണ് സിധാനത്ത് സദാ പണം നല്‍കാന്‍ ഉള്ളത്. നടപ്പന്തല്‍, ഭസ്മക്കുളത്തിനു സമീപം, തിരുമുറ്റം എിവിടങ്ങിളിലെ എ.റ്റി.എമ്മകള്‍ക്കു പുറമെ നാലാമത്തെ എ.റ്റി.എം മാളികപ്പുറത്ത് നാളെ പ്രവര്‍ത്തിച്ചു തുടങ്ങും. പഴയ നോട്ടുകള്‍ പിന്‍വലിക്കാന്‍ രണ്ട് സ്ഥലങ്ങളിലാണ് ധനലക്ഷ്മി ബാങ്ക് സൗകര്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഭസ്മക്കുളത്തിനടുത്തെ ബാങ്ക് ശാഖയിലേതിനു പുറമെ അരവണ കൗണ്ടറിനു സമീപം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറ്റൊരു സെന്ററും ധനലക്ഷ്മി ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ നോട്ട് മാറ്റല്‍ സംവിധാനം ഒരുക്കുന്ന പ്രഥമ ബാങ്കായി ധനലക്ഷ്മി ബാങ്ക് മാറി.

നോട്ട് പിന്‍വലിക്കാന്‍ തിരക്ക് കൂടിയതോടെ പ്രതിദിനം 3 തവണ എ.റ്റി.എമ്മില്‍ നോട്ടുകള്‍ നിറയ്ക്കുന്നുണ്ടന്നും ശരാശരി ഒരു ദിവസം 40 ലക്ഷം രൂപയുടെ പിന്‍വലിക്കല്‍ നടക്കുന്നുണ്ടന്നുംധനലക്ഷ്മി ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി ശ്രീകുമാര്‍ പറഞ്ഞു. പ്രതിദിനം ശരാശരി നാനൂറിലേറെ ഭക്തരാണ് പഴയ നോട്ടുകള്‍ മാറ്റാന്‍ ബാങ്ക് ശാഖയില്‍ എത്തുന്നത്. പണമില്ലാതെ എ.റ്റി.എം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുമായി എത്തുന്ന ഭക്തര്‍ക്കായി പത്തിലേറെ സ്ഥലങ്ങളിലാണ് ദേവസ്വം ബോര്‍ഡിനായി ധനലക്ഷ്മിബാങ്ക് കാര്‍ഡ് സൈ്വപ്പിങ്ങ് മെഷിന്‍ സ്ഥാപിച്ചത്. പമ്പയിലെയും നിലയ്ക്കലെയും ദേവസ്വം പമ്പുകളിലും ഇത്തരത്തിലുള്ള മെഷിന്‍ സ്ഥാപിച്ചിട്ടുണ്ട്.

അന്നദാന മണ്ഡപം, അപ്പം, അരവണ കൗണ്ടറുകള്‍, ഫെസിലിറ്റി സെന്റര്‍, ബുക്ക്സ്റ്റാള്‍, വഴിപാട് കൗണ്ടര്‍, അഭിഷേക കൗണ്ടര്‍ തുടങ്ങിയ ഇടങ്ങളിലാണ് കാര്‍ഡ് സൈ്വപ്പിങ്ങ് മെഷിന്‍ സ്ഥിപിച്ചിട്ടുള്ളത്. സന്നിധാനത്തെ അയ്യപ്പന്മാരുടെ മൊത്തം ഇടപാടിന്റെ 15 ശതമാനവും ഇപ്പോള്‍ ഡിജിറ്റല്‍ മണിയിലൂടെയാണെന്ന് ധനലക്ഷ്മി ബാങ്ക് ഡെപ്യുട്ടി പ്രോജക്റ്റ് ഹെഡ് എസ്.വി ഷാലാജി പറഞ്ഞു. കൈയ്യില്‍ നോട്ടോ നാണയമോ ഇല്ലാത്തവര്‍ക്ക് കാര്‍ഡ് ഉപയോഗിച്ച് കാണിക്കയിടാവുന്ന ഏറ്റവും നൂതനമായ സൗകര്യവും (ഇ കാണിക്ക) സന്നിധാനനത്തു സജ്ജമാക്കിയ ദേവസ്വം ബോര്‍ഡും ധനലക്ഷ്മിബാങ്കും സ്വാമിഭക്തരുടെ പ്രിയം നേടിയിരുന്നു .

ഇപ്പോള്‍ സോപാനത്തിനരികെയുള്ള ഇ കാണിക്ക ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ദേവസ്വം ബോര്‍ഡിന് ഉദ്ദേശ്യമുണ്ട്. നോട്ട് പ്രതിസന്ധിയെത്തുടര്‍്
ന്ന രാജ്യത്തെ ബാങ്കിങ്ങ് സംവിധാനമാകെ വെല്ലുവിളി നേരിടുന്ന സമയത്ത് ശബരിമലയിലെ ഭക്തര്‍ക്ക് ഒരു പ്രയാസവും ഉണ്ടാകാതിരിക്കാന്‍ ധനലക്ഷ്മിബാങ്ക് കുറ്റമറ്റ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബാങ്കിന്റെ 140 ഉദ്യോഗസ്ഥര്‍ക്കു പുറമെ 180 താല്‍ക്കാലിക ജോലിക്കാരെയും സെര്‍വറിന്റെയും ഉപകരണങ്ങളുടെയും പരിപാലനത്തിനായി ഏഴ് ഉന്നത സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തിയുള്ള ടീമാണ് ശബരിമലയിലെ ബാങ്കിങ്ങ് സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. ധനലക്ഷമി ബാങ്ക് എ.ജി.എം എം.പി ശ്രീകുമാര്‍, ഡെപ്യുട്ടി പ്രോജക്ട് ഹെഡ് എസ്.വി ഷാലാജി, അസി. പ്രോജക്ട് ഹെഡ് ശങ്കരനാരായണന്‍ എിന്നവരാണ് ബാങ്കിങ്ങ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 

ഭക്തിപൂര്‍വ്വം കത്തുകള്‍;
കൗതുക മുഖവുമായി 
 പോസ്റ്റ് ഓഫീസ്
..............................................................................
ശബരിമല: ഭക്തിയുടെ അപൂര്‍വ കൗതുകങ്ങളാല്‍ സമ്പ
ന്നമാണ് സന്നിധാനം തപാല്‍ ഓഫീസ്. അയ്യനുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള ഉപാധിയായി ചില ഭക്തര്‍ കാണുത് ഈ തപാലോഫീസിനെയാണ്. കഴിഞ്ഞ ദിവസം ലഭിച്ച ഒരു കത്തിലെ മേല്‍വിലാസം ഇങ്ങനെ: 'സ്വാമി ശരണം അയ്യപ്പ, അയ്യപ്പ ടെമ്പിള്‍, ശബരിമല 689713, കേരള'. അയച്ചിരിക്കുന്നത് വിശാഖപട്ടണത്തു നി്ന്ന. കലിപട്ടണം ജോഗി രാജു എയാളിന്റെ മകളുടെ വിവാഹത്തിനുള്ള ക്ഷണക്കത്താണ്. ഇത്തരം കത്തുകള്‍ ദിവസവും സന്നിധാനം പോസ്റ്റോഫീസില്‍ ലഭിക്കുന്ന. അവയെല്ലാം ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് കൈമാറാറുണ്ടെ്ന്ന പോസ്റ്റ് മാസ്റ്റര്‍ ജനാര്‍ദ്ദനന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 

ഭാവി അറിയാന്‍ ഈശ്വരനോട് ചില ചോദ്യങ്ങള്‍, ദൈവകാരുണ്യത്തിന് ഉപകാരസ്മരണ, ജീവിത പ്രശ്‌നങ്ങള്‍, പരാതികള്‍ എന്നിവയെല്ലാം അയ്യപ്പനുള്ള കത്തില്‍ വിഷയമാകും . തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം കത്തുകള്‍ കൂടുതല്‍. പൂജയ്ക്കുള്ള തുകയും കാണിക്കയും മണിഓര്‍ഡറായി അയക്കുന്നവരും ഒട്ടേറെ. പതിനെട്ടുപടിയും അയ്യപ്പവിഗ്രഹവും മുദ്രണം ചെയ്ത സീലാണ് ഇവിടെ ഉപയോഗിക്കുന്നത്. 

മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രമേ ഇവിടെ പ്രവര്‍ത്തനമുള്ളൂ. തിരുവല്ല ആര്‍.എം.എസില്‍ നിന്ന്  ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് പമ്പ പോസ്റ്റോഫീസിലെത്തിക്കുന്ന കത്തുകള്‍ തലച്ചുമടായാണ് സന്നിധാനത്ത് എത്തിക്കുക. ഇതിനായി രണ്ട് ജീവനക്കാരുണ്ട്. സന്നിധാനത്തെ വിവിധ ഓഫീസുകളിലേക്കും മറ്റുമുള്ള കത്ത് വിതരണത്തിന് രണ്ട് പോസ്റ്റുമാന്‍മാരുമുണ്ട്. 

കാണിക്ക എണ്ണാന്‍ 1.5 കോടിയുടെ 
ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍
..................................................
ശബരിമല: ലക്ഷക്കണക്കിന് രൂപയുടെ കാണിക്ക എങ്ങനെ എണ്ണിത്തി
ട്ടപ്പെടുത്തി അക്കൗണ്ടില്‍ വരവ് വയ്ക്കും. ഈ ഭഗീരഥ പ്രയത്‌നത്തിന് ഇപ്പോള്‍ 1.5 കോടി രൂപ മുടക്കി വിദേശത്തു നി്ന്ന ഇറക്കുമതി ചെയ്ത യന്ത്രങ്ങളുടെ സഹായവും ഉണ്ട്. വിവിധ കാണിക്ക വഞ്ചികളിലെ പണം ഭണ്ഡാരത്തിലെ പെട്ടിയില്‍ നിക്ഷേപിക്കുന്നു. ഇത് ദേവസ്വം ജീവനക്കാര്‍ എണ്ണി തരം തിരിക്കുന്നു. നോട്ടുകള്‍ തുക അനുസരിച്ച് 100 എണ്ണം അടങ്ങിയ കെട്ടുകളാക്കും. നാണയങ്ങള്‍ തുക അനുസരിച്ച് വിവിധ ട്രേകളിലാക്കി മാറ്റും 

ശബരിമലയില്‍ വൈദ്യുതി മുടങ്ങില്ല:
വന്യജീവികള്‍ക്ക് ഷോക്കേല്‍ക്കില്ല
............................................................
ശബരിമല: തീര്‍ഥാടനകാലത്ത് പമ്പയിലും 
സന്നിധാനത്തും ഒരു സാഹചര്യത്തിലും വൈദ്യുതി വിതരണം തടസപ്പെടാത്ത സജ്ജീകരണങ്ങള്‍ വൈദ്യുതി വകുപ്പ് ഒരുക്കിയിട്ടുണ്ട് .  കഴിഞ്ഞ വര്‍ഷം പുതിയ ഫീഡര്‍ കൂടി സ്ഥാപിച്ചതോടെ വൈദ്യുതി മുടങ്ങാത്ത സംവിധാനം ഉറപ്പാക്കാനായി. മരച്ചില്ലകള്‍ വീണോ മറ്റോ ഒരു ലൈനില്‍ തടസമുണ്ടായാലും മറ്റ് ലൈനുകളുപയോഗിച്ച് വൈദ്യുതി വിതരണം ഉടന്‍ പുനസ്ഥാപിക്കാനാകും.
നേരത്തെ രണ്ട് 11 കെ.വി. ഫീഡറുകളാണ്സിധാനത്തെ വൈദ്യുതി വിതരണത്തിന് ഉപയോഗിച്ചിരു
ന്നത്. പമ്പയില്‍ നി് സന്നിധാനത്തേക്കുള്ള എല്ലാ ലൈനുകളും പ്രത്യേക ഇന്‍സുലേഷനും ബലവുമുള്ള എ.ബി. കേബിളുകള്‍ (ഏരിയല്‍ ബഞ്ച്ഡ് കേബിള്‍) ഉപയോഗിച്ച് പുനസ്ഥാപിക്കുകയും ചെയ്തു. ഈ കേബിളുകളില്‍ സ്പര്‍ശിച്ചാല്‍ വന്യജീവികള്‍ക്ക് അപകടമുണ്ടാകില്ല. കുരങ്ങുകളും മറ്റും ഈ ലൈനുകളിലൂടെ അപകടമില്ലാതെ നടക്കാറുണ്ട്.
ഡിജിറ്റല്‍ മണി സന്നിധാനത്തില്‍ പുതുതരംഗമാകുന്നു; പ്രതിദിന പിന്‍വലിക്കല്‍ 40 ലക്ഷത്തോളം രൂപഡിജിറ്റല്‍ മണി സന്നിധാനത്തില്‍ പുതുതരംഗമാകുന്നു; പ്രതിദിന പിന്‍വലിക്കല്‍ 40 ലക്ഷത്തോളം രൂപ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക