Image

9 ദിവസങ്ങള്‍, ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-5 ബി.ജോണ്‍ കുന്തറ)

Published on 26 November, 2016
9 ദിവസങ്ങള്‍, ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-5 ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്

അദ്ധ്യായം 5

മാത്യൂസിനെ കാണാതായതിന്റെ രണ്ടാം ദിവസം. രാവിലെ പോലീസ് സ്‌റ്റേഷനില്‍ നിന്നും വിളിച്ചിരുന്നു. എന്തെങ്കിലും വിവരം കിട്ടിയോ എന്നറിയാന്‍. ഒരു പുരോഗതിയും ഇല്ല എന്നറിയിച്ചപ്പോള്‍, എന്നോട് സംസാരിക്കാനും മാത്യൂസിന്റെ ഫോട്ടോയ്ക്കുമായി ഒരാളെ അയയ്ക്കുന്നുണ്ടെന്ന് ഓഫീസര്‍ പറഞ്ഞു.

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വാതിലില്‍ മുട്ട് കേട്ടു. രണ്ട് പോലീസുകാരായിരുന്നു അത്. കാണാതായ വിവരം അറിയിക്കാന്‍ പോയപ്പോള്‍ കണ്ട വനിതാ ഓഫീസറും കൂടെ അവരെക്കാള്‍ പ്രായമുള്ള ഒരു ഓഫീസറും. ഞാനവരെ അകത്തേയ്ക്ക് ക്ഷണിച്ചു. ഇരിക്കാന്‍ പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ല. അവര്‍ അപ്പാര്‍ട്ട്‌മെന്റ് നിരീക്ഷിക്കുകയായിരുന്നു. എത്ര ബെഡ്‌റൂമുകള്‍ ഉണ്ട്, എത്ര പേര്‍ താമസിക്കുന്നുണ്ട് എന്നിങ്ങനെ കുറച്ച് ചോദ്യങ്ങള്‍. ഞാന്‍ എല്ലാത്തിനും മറുപടി കൊടുത്തു. ഏത് തരത്തിലും അവരുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറായി.

അവര്‍ക്ക് അപാര്‍ട്ട്‌മെന്റ് മുഴുവന്‍ കാണണമെങ്കില്‍ ആവാമെന്ന് പറഞ്ഞു. അത് ആവശ്യമില്ലെന്ന് വനിതാ ഓഫീസര്‍ പറഞ്ഞു. കുറച്ച് ചോദ്യങ്ങള്‍ കൂടി ചോദിച്ച ശേഷം അവര്‍ ഫോട്ടോകള്‍ ആവശ്യപ്പെട്ടു. എന്റെയടുത്ത് ചെറുതും രണ്ട് വലുതുമായ രണ്ട് ഫോട്ടോകള്‍ ഉണ്ടായിരുന്നു. വലിയതില്‍ ഞാനും ഒപ്പമുണ്ട്. അവര്‍ ഓരോന്ന് എടുത്ത് ഒരു ഫയലില്‍ വച്ചു. താഴെ സെക്യൂരിറ്റി ഗാര്‍ഡിന്റെ മൊഴിയെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞു.

ആന്‍ഡ്രൂ അവന്റെ പദ്ധതികള്‍ വിളിച്ചറിയിച്ചു. അവന്റെ ക്യാപ്റ്റന്‍, മി. നോളന്‍, സംഭവിച്ചതിലെല്ലാം ദു:ഖിതനാണത്രേ. ക്യാപ്റ്റന്‍ നോളനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടത് ഞാനോര്‍ത്തു. ഞങ്ങളുടെ മകന്‍ നേവല്‍ ഷിപ്പുകളിലൊന്നില്‍ ഓഫീസറായി പ്രവേശിച്ചപ്പോഴായിരുന്നു അത്. അവന്‍ ലോ സ്കൂളില്‍ ചേരുന്നതിനു മുമ്പ്.

ഞങ്ങള്‍ക്ക് ആന്‍ഡ്രൂവുമൊത്ത് ഹോണൊലുലുവില്‍ നിന്നും കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ വരെ കപ്പല്‍ യാത്ര ചെയ്യാനുള്ള അവസരവും ലഭിച്ചു. അവരുടെ കപ്പല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പേരിലുള്ള ഡടട ഞീിമഹറ ഞലമഴമി എന്ന എയര്‍ക്രാഫ്റ്റ് കാരിയര്‍ ഉള്‍പ്പെട്ട വ്യൂഹത്തോടൊപ്പം ഒരു ദൌത്യത്തിലായിരുന്നു. അവര്‍ സൌത്ത് പസഫിക് ടൂര്‍ കഴിഞ്ഞ് വരുകയായിരുന്നു.

ആ സമയത്ത്, ഓഫീസര്‍മാരുടെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ക്കൊപ്പം യാത്രയുടെ അവസാനപാദത്തില്‍ പങ്കുചേരാന്‍ അവസരമുണ്ടായിരുന്നു. നേവിയുടെ സമാധാനകാല പ്രവര്‍ത്തനങ്ങളുടെ സമയത്തായിരുന്നു ഈ അവസരം. ഞങ്ങള്‍ ആ അവസരം ഉപയോഗിച്ച് ഹവായിലെ ഹോണോലുലുവില്‍ നിന്നും ആന്‍ഡ്രൂവിനൊപ്പം ചേര്‍ന്നു.

ആ കപ്പലിന്റെ ക്യാപ്റ്റന്‍ ആയിരുന്നു മി. നോളന്‍. കപ്പലിന്റെ പേര്. ഡടട ഇവമിരലഹഹീൃ്െശഹഹല. അങ്ങിനെയാണ് ഞങ്ങള്‍ ക്യാപ്റ്റന്‍ നോളനെ കണ്ടുമുട്ടുന്നത്; വളരെ കനിവുള്ള മനുഷ്യന്‍, ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ഫോട്ടോയും എടുത്തിരുന്നു. ഇപ്പോള്‍ അദ്ദേഹം ഉദ്യോഗക്കയറ്റം ലഭിച്ച് സാന്‍ ഡീഗോയിലെ ഉയര്‍ന്ന റാങ്കിലുള്ള ഓഫീസര്‍മാരിലൊരാളാണ്. ആന്‍ഡ്രൂ അദ്ദേഹത്തിന്റെ കമാന്റിന് കീഴിലാണ്.

ആന്‍ഡ്രൂവിന് ബേസില്‍ നിന്നും മൂന്ന് ആഴ്ചത്തെ അവധി കിട്ടി. ക്യാപ്റ്റന്‍ നോളന്‍ ഈ കേസില്‍ അദ്ദേഹത്തിന്റെ സഹായം മാത്രമല്ല, വേണ്ടി വന്നാല്‍ യൂ എസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റില്‍ നിന്നും എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്നും ചോദിച്ചു. അദ്ദേഹത്തിന് വാഷിംഗ്ടണ്‍ ഡിസിയില്‍ ചില ബന്ധങ്ങളുണ്ട്.

ആന്‍ഡ്രൂ തന്റെ അച്ഛനെ കേരളത്തില്‍ വച്ച് കാണാതായ വിവരം യൂ എസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റില്‍ അറിയിക്കാന്‍ അപേക്ഷിച്ചു. അച്ഛന്‍ അമേരിക്കന്‍ പൌരന്‍ ആയത് കാരണം ഇന്ത്യയിലെ യൂ എസ് എമ്പസ്സിയില്‍ അറിയിക്കേണ്ടത് പ്രധാനമായിരുന്നു.

ഞാനതിനെക്കുറിച്ച് ആലോചിച്ചില്ലായിരുന്നു. ആന്‍ഡ്രൂ പറഞ്ഞത് ശരിയാണ്. ഞങ്ങള്‍ക്ക് ഇന്ത്യയില്‍ വച്ച് എന്ത് സംഭവിച്ചെന്ന് യൂ എസ് ഗവണ്മെന്റ് അറിയേണ്ടതുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് സഹായമാകും.

ആന്‍ഡ്രൂ അവന്റെ യാത്രാപദ്ധതി വിശദീകരിച്ചു. അടുത്ത ദിവസം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നും സിംഗപ്പൂര്‍ എയര്‍ ലൈന്‍സില്‍ സീറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. വിസയ്ക്ക് വേണ്ടി അതിരാവിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലേയ്ക്ക് പറക്കുമെന്ന് അവന്‍ പറഞ്ഞു. അതിനുശേഷം അര്‍ദ്ധരാത്രി കൊച്ചിയിലേയ്ക്കുള്ള ഫ്‌ലൈറ്റ് പിടിക്കും. ആന്‍ഡ്രൂ കുറച്ച് ദിവസം ഇവിടെയുണ്ടാകുമെന്നറിഞ്ഞപ്പോള്‍ എനിക്ക് അല്പം ആശ്വാസമായി.

ആന്‍ഡ്രൂ വിളിച്ചതിന് തൊട്ടുപിന്നാലെ നീലയും വിളിച്ചു. അവളും കേരളത്തിലേയ്ക്ക് വരാനുള്ള ഒരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞെന്ന് പറഞ്ഞു. ഹൂസ്റ്റനില്‍ ഇന്ത്യന്‍ കോന്‍സുലേറ്റ് ഉള്ളതിനാല്‍, വിസ ലഭിക്കാന്‍ വലിയ പ്രയാസമുണ്ടായിക്കാണില്ല.

അവളെ ജോലിയില്‍ നിന്നും അവധിയെടുത്ത് ആലുവയ്ക്ക് വരുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. അവളുടെ അമ്മ എന്ന നിലയ്ക്ക് എനിക്ക് അവളെ നന്നായറിയാം. അവള്‍ ദൃഢനിശ്ചയമുള്ള വ്യക്തിയാണ്. അവള്‍ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചാല്‍. ആര്‍ക്കും അവളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. ഈ ദുരിതത്തിന്റെ സമയത്ത് അവള്‍ അടുത്തുണ്ടാകണമെന്ന് ഞാന്‍ അകമേ ആഗ്രഹിച്ചിരുന്നു.

(തുടരും.....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക