Image

യാത്രയയപ്പ് നല്‍കി

Published on 26 November, 2016
യാത്രയയപ്പ് നല്‍കി

കുവൈത്ത്: പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് പോകുന്ന ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി അംഗവും സജീവ പ്രവര്‍ത്തകനുമായ മുഹമ്മദ് കുനിയിലിന് ഐഐസി അബൂഹലീഫ യൂണിറ്റും കേന്ദ്ര കമ്മിറ്റിയും യാത്രയയപ്പ് നല്‍കി. 

സംഗമത്തില്‍ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ശാദുലി അധ്യക്ഷത വഹിച്ചു. മുഹമ്മദിനുള്ള ഉപഹാരം മൊഹിയുദ്ദീന്‍ മൗലവി കാന്തപുരം സമ്മാനിച്ചു. കേന്ദ്ര ജനറല്‍ സെക്രട്ടറി എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, അബ്ദുള്‍ അസീസ് സലഫി, പി.വി. അബ്ദുള്‍ വഹാബ്, ഫില്‍സര്‍ കോഴിക്കോട്, സലിം മാസ്റ്റര്‍, ഹാരിസ് മങ്കട, താജുദ്ദീന്‍ നന്തി, കോയ കോഴിക്കോട്, സകരിയ്യ പാലക്കാട്, അബ്ദുള്‍ലത്തീഫ് പേക്കാടന്‍, നാസര്‍ മൗലവി മുട്ടില്‍ എന്നിവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക