Image

ബെസ്റ്റ് തിരുവാതിര അവാര്‍ഡ് ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്

Published on 26 November, 2016
ബെസ്റ്റ് തിരുവാതിര അവാര്‍ഡ് ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്

ലണ്ടന്‍: യുക്മ നാഷണല്‍ കലാമേളയോടനുബന്ധിച്ചു നടന്ന തിരുവാതിര മല്‍സരത്തില്‍ അപ്പീല്‍ പോയതിനെത്തുടര്‍ന്ന് ബെസ്റ്റ് തിരുവാതിര അവാര്‍ഡ് ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ സ്വന്തമാക്കി. സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്.

കേരളത്തിന്റെ തനതുകലകളുടെ പ്രഥമ സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്ന ഈ കലയ്ക്ക് പരമ്പരാഗത ശൈലിയില്‍ തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് തന്നെ നമ്മുടെ യുക്മ കലാമേളയ്ക്ക് നിറപ്പകിട്ടേകുന്നതായിരുന്നു. നാട്ടില്‍ നിന്നെത്തിച്ച മുല്ല പൂവും തുളസിക്കതിരും നിലവിളക്കും ആഭരണങ്ങളും വസ്ത്രധാരണവും എടുത്തു പറയേണ്ടവ തന്നെയായിരുന്നു.

ബെസ്റ്റ് ട്രഡീഷണല്‍ തീരുവാതിര അവാര്‍ഡ് നല്കിയ നാഷണല്‍ അപ്പീല്‍ സമിതിക്കും അപ്പീലിനുവേണ്ടി ബോള്‍ട്ടന്‍ അസോസിയേഷനുവേണ്ട പിന്തുണ നല്കിയ യുക്മ നോര്‍ത്ത് വെസ്റ്റ് റീജണ്‍ ഭാരവാഹികള്‍ക്കും മല്‍സര വിജയികള്‍ക്കും ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സിജു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക