Image

മനോജ് കെ. ജയന്‍ പാരീസില്‍

Published on 26 November, 2016
മനോജ് കെ. ജയന്‍ പാരീസില്‍

  പാരീസ്: പ്രശസ്ത മലയാള സിനിമാ താരം മനോജ് കെ. ജയന്‍ പാരീസ് സന്ദര്‍ശിക്കാനെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പാരീസിലെത്തിയ അദ്ദേഹം ഈഫല്‍ ടവറും പാരീസിലെ പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദര്‍ശിച്ചു. പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ ‘മൈ സ്‌റ്റോറി’ എന്ന പുതിയ മലയാള സിനിമയുടെ ചിത്രീകരണത്തിനിടിയിലാണ് മനോജ് പാരീസിലെത്തിയത്.

ഷൂട്ടിംഗിന്റെ ഇടയില്‍ ഒഴിവു ലഭിച്ചപ്പോള്‍ പാരീസിലേക്ക് വിമാനം കയറുകയായിരുന്നു. ലോകത്ത് വിവിധ രാജ്യങ്ങള്‍ ഷൂട്ടിംഗിന്റെയും പ്രോഗ്രാമിന്റെയും ഭാഗമായി സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും പാരീസില്‍ വരാത്തതിന്റെ വിഷമം മനസിലുണ്ടായിരുന്നു. വളരെക്കാലമായി തന്റെ മനസിലുള്ള ആഗ്രഹമാണ് ഈ സന്ദര്‍ശനത്തോടെ പൂവണിഞ്ഞതെന്ന് മനോജ് പറഞ്ഞു.

സെയ്ന്‍ നദിക്കരയില്‍ കുറച്ചു നേരം ഫോട്ടോ സെഷനും അദ്ദേഹം സമയം കണ്ടെത്തി. തന്നെ ഹോട്ടലില്‍ സന്ദര്‍ശിക്കാനെത്തിയ മലയാളികളുമായി ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് നല്‍കാനും താരം തയാറായി. പാരീസ് നഗരത്തില്‍ നിന്നും ഭാര്യക്കും കുട്ടിക്കുമായി ഷോപ്പിംഗ് നടത്താനും മനോജ് കെ.ജയന്‍ സമയം ചെലവഴിച്ചു. ആനന്ദ് ടിവി മാനേജിംഗ് ഡയറക്ടറും ലണ്ടനിലെ മാധ്യമ പ്രവര്‍ത്തകനുമായ എസ്. ശ്രീകുമാറും താരത്തോടൊപ്പം പാരീസില്‍ എത്തിയിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പിആര്‍ഒ അനസ് കിഴക്കേക്കുന്നേല്‍, മനോജ് കെ. ജയനേയും ശ്രീകുമാറെയും ഹോട്ടലില്‍ സന്ദര്‍ശിച്ചു. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക