Image

ഹിഡന്‍ ഐഡല്‍ യൂറോപ്യന്‍ ഫൈനലില്‍ ജാനറ്റ് ചെത്തിപ്പുഴക്ക് വിജയം

Published on 26 November, 2016
ഹിഡന്‍ ഐഡല്‍ യൂറോപ്യന്‍ ഫൈനലില്‍ ജാനറ്റ് ചെത്തിപ്പുഴക്ക് വിജയം

 സൂറിച്ച്: ക്ലാസിക്കല്‍ നടന രംഗത്തെ സര്‍ഗപ്രതിഭകളെ കണ്ടെത്തുവാനുള്ള ഹിഡന്‍ ഐഡല്‍ യൂറോപ്യന്‍ അഞ്ചാമത് ക്ലാസിക്കല്‍ നൃത്ത മത്സരത്തിന്റെ ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ജാനറ്റ് ചെത്തിപ്പുഴക്ക് വിജയം. മത്സരത്തില്‍ പങ്കെടുത്ത നര്‍ത്തകിമാരെ ബഹുദൂരം പിന്നിലാക്കിയാണ് ജാനറ്റ് ഒന്നാം സ്ഥാനം നേടിയത്. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും ജാനറ്റ് അര്‍ഹയായി. ഹോളണ്ടില്‍ നിന്നുള്ള ജനനി രണ്ടാം സ്ഥാനവും അയര്‍ലന്‍ഡില്‍ നിന്നുള്ള സപ്താ രാമനും അഞ്ജലിയും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ക്ലാസിക്കല്‍ നൃത്ത രംഗത്തെ മറഞ്ഞിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ഭരതനാട്യം, മോഹിനിയാട്ടം, കഥക് തുടങ്ങിയ ക്ലാസിക്കല്‍ നൃത്ത രൂപങ്ങളിലാണ് മത്സരങ്ങള്‍ നടത്തിവരുന്നത്.

മൂവാറ്റുപുഴ, കടവൂര്‍ ചെത്തിപ്പുഴ സിബി മാത്യുവിന്റെയും ജിന്‍സിയുടെയും മകളാണ് ജാനറ്റ്. ശാസ്ത്രീയ നൃത്തം പഠിക്കുന്ന ജാനറ്റ് നല്ലൊരു ഗായികയും കൂടിയാണ്. അടുത്തിടെ പുറത്തിറങ്ങിയ പൈതല്‍ എന്ന ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

ജ്ഞാനസുന്ദരി, മേരി ജോണ്‍, റോസ്‌മേരി പിന്‍സി, നീനു മാത്യു എന്നീ അധ്യാപകരാണ് പല ഘട്ടങ്ങളിലായി ജാനറ്റിന്റെ പരിശീലികര്‍.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക