Image

സേവ് കരിപ്പൂര്‍ എയര്‍ പോര്‍ട്ട്', പാര്‍ലിമെന്റ് മാര്‍ച്ച് വിജയിപ്പിക്കുക: യു.എ.നസീര്‍

Published on 26 November, 2016
സേവ് കരിപ്പൂര്‍ എയര്‍ പോര്‍ട്ട്', പാര്‍ലിമെന്റ് മാര്‍ച്ച് വിജയിപ്പിക്കുക: യു.എ.നസീര്‍
വളരെ  ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്നതും ,  ലക്ഷക്കണക്കിന്  സാധാരണക്കാരായ  പ്രവാസി യാത്ര ക്കാർക്ക് വളരെയധികംപ്രയോജനകരമായതും ,  പൊതു മേഖലയിൽ  പ്രവർത്തിച്ചു  കൊണ്ടിരിക്കുന്നതു മായ  കോഴിക്കോട്ടെ കരിപ്പൂർ  എയർ  പോർട്ടിനെ  ദയാവധം  ചെയ്യുവാനുള്ള  ഒരു കൂട്ടം  ഉദ്യോഗസ്ഥ ലോബിയുടെ  ശ്രമങ്ങൾ  എന്തു  വില കൊടുത്തും  എതിർക്കുമെന്ന്  മലബാർ ഡവലപ്പ്മെന്റ്  ഫോറം (MDF)  നോർത്ത്  അമേരിക്ക ചെയർമാൻ  യു.എ നസീർ പ്രസ്ഥാവിച്ചു.

സേവ് കരിപ്പൂർ  എയർ  പോർട്ട്  എന്ന  മുദ്രാവാക്യമുയർത്തി  വരുന്ന ഡിസമ്പർ  അഞ്ചിന്  ന്യൂ  ഡൽഹി യിൽ  നടക്കുന്ന  " പാർലിമെന്റ്  മാർച്ചി" ന്  അമേരിക്കൻ മലയാളികളുടെ  നേതൃത്വത്തിൽ  ന്യൂയോർക്കിലെ ക്ലൂൻസിൽ  ടൈസൺ  ഓഡിറ്റോറിയത്തിൽ  ഐക്യ ദാർഡ്യം  പ്രകടിപ്പിച്ചു  സംസാരിക്കുകയായിരുന്നു  നസീർ.

*സേവ് കരിപ്പൂർ പാർലിമെന്റ് മാർച്ച് ഡിസംബർ 5ന് നടക്കുന്നതോടനുബ ന്ധിച്ച് ഡിസംബർ 4ന് വൈകുന്നേരം 6 മണിക്ക്  9 മണി വരെ ഡൽ ഹിയിൽ സേവ് കരിപ്പൂർ ഗ്ലോബൽ കൺവൻഷൻ  നടക്കുന്നതാണെ ന്ന്  മലബാർ  ഡവലപ്പ്മെമെന്റ്  ഫോറം (MDF)  നേതാവ് K.K.A. ബഷീർ  അറിയിച്ചു.

*കേരള ഹൌസിനടുത്തുള്ള YMCA ടൂറിസ്റ്റ് ഹോസ്റ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കൺവൻഷനിൽ എല്ലാ സമര സഖാക്കളും സംബന്ധിക്കണം (YMCA Turist Hostel, 1 Jai Sing Road, New Delhi. Time  6 pm to 9 pm. 4th december.) പ്രമുഖ നേതാക്കൾ സംബന്ധിക്കും. കേരളത്തിൽ നിന്നും, വിദേശ നാടുകളിൽ നിന്നുമായി വരുന്ന സമര സഖാക്കൾ  കൺവെൻഷനിൽ സംബന്ധിക്കും.
അഞ്ചിന്  കാലത്ത്  11  മണിക്ക്  ന്യൂഡൽഹിയിലെ  കേരള  ഹൗസിൽ  നിന്ന്  ആരംഭിക്കുന്ന  പാർലിമെന്റ്  മാർച്ചിൽ  വിവിധ  രാഷ്ട്രീയ കക്ഷികളുടെ MP മാരും  സാമൂഹ്യ  സാംസ്കാരിക  പ്രവർത്തകരും ,വിദേശ പ്രവാസി  പ്രതിനിധികളും  മാർച്ചിൽ പ കെടുക്കുമെന്നും, 5-ന്  വൈകിട്ട്  കേന്ദ്ര  വ്യോമയാന  വകുപ്പ് മന്ത്രി  അശോക് ഗജപതിരാജ , GCDA, എയർപോർട്  അതോറിറ്റി ഭാവാഹികൾ  എന്നിവരുമായി കരിപ്പൂർ  എയർ  പോർട്ട്  വിഷയം  ചർച്ച നടത്തുമെന്നും MDF  ഭാരവാഹികൾ  അറിയിച്ചു.
സേവ് കരിപ്പൂര്‍ എയര്‍ പോര്‍ട്ട്', പാര്‍ലിമെന്റ് മാര്‍ച്ച് വിജയിപ്പിക്കുക: യു.എ.നസീര്‍
സേവ് കരിപ്പൂര്‍ എയര്‍ പോര്‍ട്ട്', പാര്‍ലിമെന്റ് മാര്‍ച്ച് വിജയിപ്പിക്കുക: യു.എ.നസീര്‍
സേവ് കരിപ്പൂര്‍ എയര്‍ പോര്‍ട്ട്', പാര്‍ലിമെന്റ് മാര്‍ച്ച് വിജയിപ്പിക്കുക: യു.എ.നസീര്‍
സേവ് കരിപ്പൂര്‍ എയര്‍ പോര്‍ട്ട്', പാര്‍ലിമെന്റ് മാര്‍ച്ച് വിജയിപ്പിക്കുക: യു.എ.നസീര്‍
സേവ് കരിപ്പൂര്‍ എയര്‍ പോര്‍ട്ട്', പാര്‍ലിമെന്റ് മാര്‍ച്ച് വിജയിപ്പിക്കുക: യു.എ.നസീര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക