Image

സെഹിയോന്‍ യുകെ ഒരുക്കുന്ന ‘ഡ്രോപ്‌സ് ഓഫ് മേഴ്‌സി’ ഡിസംമ്പര്‍ മൂന്നിനു മാഞ്ചസ്റ്ററില്‍

Published on 27 November, 2016
സെഹിയോന്‍ യുകെ ഒരുക്കുന്ന ‘ഡ്രോപ്‌സ് ഓഫ് മേഴ്‌സി’ ഡിസംമ്പര്‍ മൂന്നിനു മാഞ്ചസ്റ്ററില്‍

മാഞ്ചസ്റ്റര്‍: വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവില്‍ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകര്‍ന്നുനല്‍കുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യുകെ ടീം നയിക്കുന്ന ‘ഡ്രോപ്‌സ് ഓഫ് മേഴ്‌സി’ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംമ്പര്‍ മൂന്നിനു ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും.

സാല്‍ഫോഡ് രൂപതാ ബിഷപ്പ് ജോണ്‍ അര്‍നോള്‍ഡ് കണ്‍വെന്‍ഷനില്‍ പ്രത്യേക ശുശ്രൂഷകള്‍ നയിക്കും. പതിമൂന്ന് വയസ്സുമുതലുള്ള ആര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന ധ്യാനം രാവിലെ 9.30 മുതല്‍ വൈകിട്ട് നാലുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു. അഡ്രസ്:. SS PETER &PAUL, PARK ROAD, PENDLETON, M6 8 JR.കൂടൂതല്‍ വിവരങ്ങള്‍ക്ക് ; ഫാ.ടോണി. 07800639296, ജിതിന്‍ സാജു . 07711262496.

റിപ്പോര്‍ട്ട്: സാബു ചുണ്ടാക്കാട്ടില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക