Image

വീവണ്‍ അല്‍ ഐന്‍ കേരളപ്പിറവി ദിനാഘോഷവും കുടുംബസംഗമവും

Published on 27 November, 2016
വീവണ്‍ അല്‍ ഐന്‍ കേരളപ്പിറവി ദിനാഘോഷവും കുടുംബസംഗമവും

  റിയാദ്: വീവണ്‍ അല്‍ ഐന്‍ ആര്‍ട്‌സ് * സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും കുടുംബസംഗമവും ഈ കഴിഞ്ഞ നവംബര്‍ പത്താം തീയതി, വെള്ളിയാഴ്ച അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ (ഐ.എസ്.സി) വെച്ച് നടത്തപ്പെട്ടു. 

വീവണ്‍ പ്രസിഡന്റ് നവാബ് ജാന്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റെര്‍ പ്രസിഡന്റ് നരേഷ് സൂരി, ജനറല്‍സെക്രട്ടറി റസ്സല്‍ സാലി എന്നിവര്‍ മുഖ്യാഥിതികള്‍ ആയിരുന്നു. വീവണ്‍ ജെനെറല്‍ സെക്രെട്ടറി ഷാഫി സുബൈര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍, വീവണ്‍ മുന്‍ മുഖ്യ രക്ഷാധികാരി ഷാജിഖാന്‍, എന്റര്‍ടെയിന്‍മെന്റ് സെക്രെട്ടറി റാഫി മുഹമ്മദ്, ട്രെഷറര്‍ ചന്ദ്രമോഹന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വീവണ്‍ സ്ഥാപകഅംഗവും ഐ.എസ്.സി അസിസ്റ്റന്റ്‌റ് ട്രെഷററുമായ സുധീര്‍ ഇസ്മായിലിനെ ചടങ്ങില്‍ വച്ച് ഉപഹാരം നല്‍കി പൊന്നാടയണിയിച്ചു ആദരിച്ചു. വീവണ്‍ പരിപാടികള്‍ക്ക് വിവിദ തലങ്ങളില്‍ കരുത്തു പകര്‍ന്ന ശ്രീ. അബ്ദുള്‍ സലീം, പ്രകാശന്‍ എ.കെ, എന്നിവരോടൊപ്പം വീവണ്‍ മെമ്പര്‍ സജിയുടെ മാതാപിതാക്കളായ പി.കെ കടുങ്ങോന്‍, ശ്രീമതി. ശാന്താ കടുങ്ങോന്‍ എന്നിവരെയും ചടങ്ങില്‍ വച്ച് ഉപഹാരം നല്‍കി സ്‌നേഹാദരങ്ങളോടെ ആദരിച്ചു, 
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി കുട്ടികള്‍ക്കായി സംഘടിപ്പിച്ച കളറിംഗ്, പെന്‍സില്‍ ചിത്രരചനാ മത്സരങ്ങളില്‍ ഏതാണ്ട് നൂറോളം പേര്‍ പങ്കെടുത്തു. വിവിദ വിഭാഗങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ട്രോഫികള്‍ മെഡലുകള്‍ എന്നിവ നല്‍കി ആദരിച്ചു. വിവിധ കലാകായിക മത്സരങ്ങള്‍ക്കൊപ്പം വീവണ്‍ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച ഗാനമേള, സിനിമാറ്റിക്, ക്ലാസ്സിക്കല്‍ ഡാന്‍സുകള്‍ ഉള്‍പ്പെടെ കലാപരിപാടികളും അരങ്ങേറിയ ചടങ്ങ് അത്താഴ വിരുന്നോടെ സമാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക