Image

ശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റു

അനില്‍ പെണ്ണുക്കര Published on 28 November, 2016
ശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റു
ഡ്രോണ്‍ നിരീക്ഷണമുള്‍പ്പെടെ ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ വരും ദിനങ്ങളില്‍ അതീവ ശക്തമാക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ആറിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ഏര്‍പ്പെടുത്തും. നടപ്പന്തലിലെ സ്‌ക്രീനില്‍ ഡ്രോണിലൂടെയുള്ള ദൃശ്യങ്ങള്‍ നിരീക്ഷിച്ച് അനന്തര നടപടികള്‍ സ്വീകരിക്കും. ഇതിനകം 35 സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് പമ്പയിലുള്ള സ്‌പെഷല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സെന്ററില്‍ നിരീക്ഷണം നടത്തുന്നു. പമ്പ, മരക്കൂട്ടം, ശരംകുത്തി, യുടേണ്‍, നടപ്പന്തല്‍, പതിനെട്ടാംപടി, സോപാനം, മാളികപ്പുറം, പാണ്ടിത്തടം എന്നിവിടങ്ങളാണ് സിസിടിവി സ്ഥാപിച്ചിട്ടുള്ള ചില പ്രധാന സ്ഥലങ്ങള്‍.
പോലീസ് അയ്യപ്പന്‍മാരുടെ രണ്ടാംബാച്ചിന്റെ ഡ്യൂട്ടി ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ആരംഭിച്ചു. 980 പേരടങ്ങിയതാണ് സംഘം. ആദ്യ സംഘത്തേക്കാള്‍ 200 പേരെ അധികമായി നിയോഗിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിലൊരിക്കല്‍ ഒരു ഐജിയുടെ നേതൃത്വത്തില്‍ സുരക്ഷാനടപടികള്‍ വിലയിരുത്തപ്പെടുന്നു. എഡിജിപി നിതിന്‍ അഗര്‍വാള്‍ ആണ് സുരക്ഷാ ചുമതലകളുടെ ചീഫ് കണ്‍ട്രോളര്‍. ഒരു സ്‌പെഷല്‍ ഓഫീസറുടെ കീഴില്‍ 55 സിഐ, 75 എസ്‌ഐ എന്നിവര്‍ സുരക്ഷാ നടപടികള്‍ നിരന്തരം നിരീക്ഷിക്കുന്നു. ഇതിനു പുറമേ, ഇന്റലിജന്‍സ് വിഭാഗം, ഷാഡോ പോലീസ്, തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ എന്നിവയ്ക്കു പുറമേ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉള്‍പ്പെടെയുള്ള കേന്ദ്രസേനയും ജാഗരൂകരായി ശബരിമലയുടെ സംരക്ഷണത്തിനുണ്ട്. എല്ലാ എന്‍ട്രി പോയിന്റുകളിലും ബോംബ് ഡിറ്റെക്ഷന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പതിനെട്ടാം പടിയിലെ സേവനത്തിന് ഇന്നലെ മുതല്‍ 12 പോലീസ് അയ്യപ്പന്‍മാരെയും നിയോഗിച്ചു. ഒരു മിനിട്ടില്‍ 90 അയ്യപ്പന്‍മാരാണ് പതിനെട്ടാം പടി കയറിയെത്തുന്നതെന്നാണ് പോലീസ് കണക്കാക്കുന്നത്. ഇവരെ സഹായിക്കുന്നതില്‍ പോലീസ് അത്യന്തം ശുഷ്‌കാന്തി പുലര്‍ത്തുന്നു. ആദ്യ ഘട്ടത്തിലെത്തിയ പോലീസ് അയ്യപ്പന്‍മാരുടെ സേവനം അയ്യപ്പന്‍മാരുടെ മുക്തകണ്ഠ പ്രശംസ നേടിയിരുന്നു. ഭക്തജനങ്ങള്‍ക്ക് സേവനം നല്‍കുന്നതില്‍ പോലീസ് യാതൊരു വിട്ടുവീഴ്ച്ചയും കാണിക്കുന്നില്ലെന്ന് സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ രമേശ് കുമാര്‍ അറിയിച്ചു.

അനേകം കുടുംബങ്ങള്‍ക്ക് അന്നമൂട്ടി കൊപ്രാക്കളം
.........................................................................................
ശബരിമല: സന്നിധാനത്ത് ഭക്തര്‍ അര്‍പ്പിക്കുന്ന നാളികേരം നിരവധി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു മേഖലയായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. സന്നിധാനത്തെവിടെയും ഭക്തര്‍ അര്‍പ്പിക്കുന്നതും ഉപേക്ഷിക്കുന്നതുമായ എല്ലാ നാളികേരങ്ങളും അവസാനം എത്തി്‌ച്ചേരുന്നത് നടപ്പന്തലിനു കിഴക്കുവശത്തുള്ള കൊപ്രാക്കളത്തിലാണ്.
ഇത്തവണ കൊപ്രാക്കളത്തിന്റെ കരാര്‍ കായംകുളം സ്വദേശി വേലാന്‍ചിറ സുകുമാരനാണ്. 25 വര്‍ഷമായി ഈ രംഗത്തുള്ള ഇദ്ദേഹം നിരവധി തവണ കൊപ്രാകരാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രണ്ട് ഷിഫ്റ്റുകളിലായി 450 ഓളം തൊഴിലാളികള്‍ പണിയെടുക്കുന്നു. നാളികേരം ചിരട്ടയില്‍ നിന്നും ഇളക്കിയെടുക്കുന്നതിനായി ഏഴ് ചേരുകള്‍ ഉണ്ട്. ഏഴ് കങ്കാണികളുടെ കീഴിലാണ് ഏഴ് ചേരുകള്‍ പ്രവര്‍ത്തിക്കുന്നു. ഇളക്കിയെടുക്കുന്ന നാളികേരം നാല് ഡ്രൈയറുകളില്‍ കയറ്റി ഉണക്കി കൊപ്രയാക്കുന്നു. പിന്നീട് ട്രാക്ടറില്‍ കയറ്റി പമ്പയില്‍ എത്തിച്ച് വിവിധ മില്ലുകളില്‍ വിതരണം ചെയ്യും. തൊഴിലാളികളില്‍ 90 ശതമാനം പേരും മലയാളികളാണ്.
മകരവിളക്കു കഴിയുന്നതുള്‍പ്പെടെയുള്ള സീസണില്‍ 80 മുതല്‍ 85 ലോഡ് നാളികേരം കൊപ്രാക്കളത്തില്‍ ലഭിക്കുന്നു. ഒരു ലോഡ് ഏകദേശം പത്ത് ടണ്‍ വരുമെന്ന് കരാറുകാരന്‍ പറയുന്നു.

പരിസ്ഥിതി സംരക്ഷണത്തിനു മുന്‍തൂക്കം നല്‍കി
ജാഗ്രതയോടെ വനംവകുപ്പ്
..............................................................................................
ശബരിമല: ശബരിമലയുടെ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയുള്ള വനംവകുപ്പിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. പമ്പ മുതല്‍ ശബരിമല വരെ ജാഗരൂകരായി പ്രവര്‍ത്തിക്കുന്ന വനപാലകള്‍ തീര്‍ഥാടകരെ സുരക്ഷിതമായി അയ്യപ്പ ദര്‍ശനം നടത്തുന്നു. പാമ്പ് ഉള്‍പ്പെടെയുള്ള ഇഴജന്തുക്കളെയും കാട്ടുപന്നി, സാധാരണ കുരങ്ങ്, കരിങ്കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളെ തീര്‍ഥാടക പാതയിലേക്ക് ആകര്‍ഷിക്കാതിരിക്കാനുള്ള നടപടികള്‍ വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. ആഹാരാവശിഷ്ടങ്ങള്‍ കാനനപാതയില്‍ വലിച്ചെറിയാതിരിക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മണ്ഡലമകരവിളക്ക് അയ്യപ്പ ഭക്തര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനും വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും വനംവന്യജീവി പരിപാലനം പാരിസ്ഥിതിക സംരക്ഷണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി സന്നിധാനത്ത് ഒരു റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, 14 ബീറ്റ് പോലീസ് ഓഫീസര്‍മാരും അടങ്ങുന്ന വനം വകുപ്പിന്റെ കണ്‍ട്രോള്‍ റൂം (ഫോണ്‍ നമ്പര്‍04735 202077) പ്രവര്‍ത്തിച്ചുവരുന്നു.
തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ അയ്യപ്പ•ാര്‍ ശരണപാതയില്‍നിന്നും മാറി വനത്തിനുള്ളിലൂടെ സഞ്ചരിക്കുന്നത് തടയാന്‍ പോലീസുമായി ചേര്‍ന്ന് നടപടികളും വനംവകുപ്പ് സ്വീകരിക്കുന്നുണ്ട്. ദിവസവും സന്നിധാനത്ത് നടക്കുന്ന പുണ്യം പൂങ്കാവനം പരിപാടിയിലും ആര്‍എഎഫ് സേനാംഗങ്ങളുമൊത്ത് വനഭൂമിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിലും വനം വകുപ്പ് അംഗങ്ങള്‍ സഹകരിക്കുന്നു.
പമ്പ മുതല്‍ സന്നിധാനംവരെയുള്ള പാതയില്‍ നീലിമല ഭാഗത്തുമാത്രം 24ന് വെളുപ്പിന് ഒരുമണിക്ക് ഒറ്റയാന്റെ സാന്നിധ്യം അറിഞ്ഞ് എലിഫന്റ് സ്‌ക്വാഡ് എത്തി ആനയെ കാട്ടിലേക്ക് കടത്തിവിട്ടു. ഈ പാതയില്‍ മറ്റ് ഭാഗങ്ങളിലൊന്നും ആന ഇറങ്ങിയതായി ഇതുവരെ റിപ്പോര്‍ട്ടില്ല.
വനം വന്യജീവി പരിപാലനത്തിനും ശബരിമല വനഭൂമിയുടെ പാരിസ്ഥിതികമായ സംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി വനം വകുപ്പിന്റെ സന്നിധാനം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ക്ക് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.കെ രാജേഷിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘവും സന്നിധാനം ഔട്ട് പോസ്റ്റിലെ വനം ജീവനക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്.


97 വിഷപ്പാമ്പുകളെ പിടികൂടി
...............................................................
ശബരിമല: ഈ സീസണില്‍ ഇതുവരെ 97 വിഷപ്പാമ്പുകളെ വനംവകുപ്പ് പിടികൂടി. ഇതില്‍ 23 മൂര്‍ഖന്‍ പാമ്പുകളും ശേഷിക്കുന്നവയില്‍ കരിമൂര്‍ഖന്‍, അണലി, കാട്ടുപാമ്പ്, ചുരുട്ട ഉള്‍പ്പെടും. കണ്‍ട്രോള്‍ റൂം സ്റ്റാഫിന്റെ മേല്‍നോട്ടത്തില്‍ പാമ്പുപിടുത്തക്കാരനായ ഗോപിയാണ് പാമ്പുകളെ പിടികൂടുന്നത്.


വെള്ള നിവേദ്യവും ശര്‍ക്കരപ്പായസവും
..............................................................................
ശബരിമല: അയ്യപ്പസ്വാമി ഭക്തര്‍ക്കായി വെള്ള നിവേദ്യവും ശര്‍ക്കരപ്പായസവും ലഭ്യമാക്കിത്തുടങ്ങി. 250 ഗ്രാമിന് 20 രൂപയാണ് വില. അപ്പം, അരവണ വിതരണ കൗണ്ടറിനടുത്താണ് വെള്ളനിവേദ്യ കൗണ്ടര്‍. സ്‌പെഷല്‍ ഓഫീസര്‍ എസ്.രാജമോഹനന്‍, അസിസ്റ്റന്റ് സ്‌പെഷല്‍ ഓഫീസര്‍ വി.വിക്രമന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ 72 പേരടങ്ങിയ സംഘമാണ് വെള്ളനിവേദ്യവും ശര്‍ക്കരപ്പായസവും നിര്‍മിക്കുന്നത്. രാവിലെ 3.30 മുതല്‍ രാത്രി നട അടയ്ക്കുന്നതുവരെ നിവേദ്യം വാങ്ങാവുന്നതാണ്.
ശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റുശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റുശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റുശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റുശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റുശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റുശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റുശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റുശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റുശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റുശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റുശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റുശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റുശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റുശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റുശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റുശബരിമല സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍; രണ്ടാം ഘട്ടം പോലീസ് സേന ചുമതലയേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക