Image

നോട്ടുമായി ജനം നെട്ടോട്ടമോടുന്നതെന്തിന്? (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പയില്‍)

Published on 28 November, 2016
നോട്ടുമായി ജനം നെട്ടോട്ടമോടുന്നതെന്തിന്? (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പയില്‍)
ഒരിക്കല്‍ നാട്ടിലെത്തവേ ജനങ്ങള്‍ പരക്കം പായുന്ന കാഴ്ച കണ്ടപ്പോള്‍ സുഹൃത്ത് പറഞ്ഞ് ഇത് ജീവിക്കാന്‍ വേണ്ടിയുള്ള ഓട്ടമാണ്. ഇന്ന് ആ സുഹൃത്ത് വിളിച്ചപ്പോള്‍ പറഞ്ഞത്, അതിനേക്കാള്‍ വേഗതയില്‍ ഇന്നു ജനങ്ങള്‍ ഓടുന്നുണ്ടെന്നാണ്. ഈ ഓട്ടം പക്ഷേ, ജീവിക്കാനല്ല, കാശ് ലാഭിക്കാനാണ്. അമേരിക്കയിലിരുന്നു നോക്കുമ്പോള്‍ ഈ കാഴ്ച കാണുമ്പോള്‍ അത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. പണം ലാഭിക്കാന്‍ നികുതി അടയ്ക്കാതെയിരിക്കുന്നു. ആ ലാഭിച്ച തുകയുടെ നാലിരട്ടി പിന്നീട് കൊടുക്കേണ്ടി വരുന്നു. ഇതാണ് ഇപ്പോഴും സംഭവിക്കുന്നത്. ഇങ്ങനെ നികുതി അടയ്ക്കാതെയും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെയും അവഗണിച്ച് പണം വീട്ടില്‍ സൂക്ഷിച്ചവരായ കള്ളപ്പണക്കാര്‍ എല്ലായിടത്തുമുണ്ട്. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി സര്‍ക്കാര്‍ ഇന്ത്യയില്‍ ഈ സംവിധാനം ശക്തമാക്കാതിരുന്നതു കൊണ്ട് ഇന്ത്യക്കാര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വന്നു. ഇല്ലായിരുന്നുവെങ്കില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യയിലേക്ക് ജോലി അന്വേഷിച്ചു വരുന്ന കാഴ്ചയ്ക്ക് എല്ലാവരും സാക്ഷിയായേനെ.

അമ്മയെ തല്ലിയാല്‍ രണ്ടു പക്ഷമുണ്ട് എന്നു പറയുന്നതു പോലെ, ഏതൊരു നല്ല കാര്യത്തിനും കാണും രണ്ടു വാദം നിരത്തുന്നവര്‍. ഇപ്പോള്‍ നോട്ട് പ്രതിസന്ധിയുണ്ടെന്നു പറയുന്നവര്‍ കള്ളപ്പണത്തെ അനുകൂലിക്കുന്നവരാണെന്നു വ്യക്തമാണ്. മതിയായ നോട്ടുകള്‍ വിതരണത്തിനു കരുതിയതിനു ശേഷം മാത്രം നോട്ട് അസാധുവാക്കല്‍ നടപടിയുമായി സര്‍ക്കാര്‍ നീങ്ങിയാല്‍ മതിയായിരുന്നുവെന്നാണ് കേരളം അടക്കമുള്ളവര്‍ പറയുന്നത്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ 25 സംസ്ഥാനങ്ങളും നോട്ട് പ്രതിസന്ധി കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ മറികടന്നു. കേരളത്തില്‍ മാത്രം അതിനു കഴിഞ്ഞിട്ടില്ല. എന്താണ് ഇതിനു കാരണം. അതിനു മറുപടിയുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഒരു കണക്കുണ്ട്. പൂഴ്ത്തിവച്ചിരിക്കുന്ന പണം പുറത്തു വരുന്നതിന് അനുസരിച്ച് മാത്രം പുതിയ പണം ബാങ്കുകളിലൂടെ വിതരണം ചെയ്താല്‍ മതി. ഇപ്പോഴും കേരളത്തില്‍ നോട്ട് പ്രതിസന്ധി തുടരുന്നുണ്ടെങ്കില്‍ (കേരളത്തില്‍ മാത്രമല്ല, മറ്റേത് സംസ്ഥാനത്തും ഈ സ്ഥിതി വിശേഷം തുടരുന്നുവെങ്കില്‍) അതിന് അര്‍ത്ഥം പൂഴ്ത്തിവച്ചിരിക്കുന്ന പണം ഇപ്പോഴും പുറത്തു വന്നിട്ടില്ലെന്നാണ്. സര്‍ക്കാര്‍ ഡെഡ് ലൈന്‍ നല്‍കിയിട്ടും പൂഴ്ത്തിയ പണം പുറത്തു വരാതിരിക്കുന്നത് എന്തു കൊണ്ട്? അവിടെയാണ് കേരളം പോലെയൊരു സംസ്ഥാനം കൂടുതല്‍ വെട്ടില്‍ വീഴുന്നത്. 2100 കോടി രൂപ വിവിധ സഹകരണ ബാങ്കുകളില്‍ ഉണ്ടെന്നാണ് കണക്ക്. ഇതിനു പുറമേ ഒരു ആയിരം കോടി രൂപ കൂടി വിവിധ സ്വകാര്യവ്യക്തികളിലും സ്ഥാപനങ്ങളിലും ഉണ്ട്. ഇത് പുറത്തു വരില്ല. അവരത് നശിപ്പിക്കുകയേ ഉള്ളൂ. ഇത് പുറത്തു കൊണ്ടുവരുമ്പോള്‍ അതിന്റെ നാലിരട്ടിയെങ്കിലും അവര്‍ പഴയകാല കണക്ക് അനുസരിച്ച് നികുതി നല്‍കേണ്ടി വരും. അപ്പോള്‍ പിന്നെ ഈ നഷ്ടം സഹിക്കുന്നതാണ് ബുദ്ധിയെന്നു കരുതുന്നതിനാല്‍ മേല്‍പറഞ്ഞ ആയിരം കോടി ഒരിക്കലും കേരളത്തില്‍ നിന്നും ബാങ്കുകളില്‍ എത്തില്ല.

ഇനി 2100 കോടി രൂപയുടെ കാര്യമോ? അത് നികുതി ഘടനയുടെ പരിധിയില്‍ പെടാത്ത സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപമാണ്. ഇന്ത്യന്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ പരസ്പര സഹകരണത്തോടെ മുന്നേറണമെന്ന മഹാത്മജിയുടെ വാക്കുകളില്‍ നിന്നും ആകൃഷ്ടരായി കൃഷിയിലും സ്വയംസംരംഭങ്ങളിലും മുതല്‍മുടക്കിനു വേണ്ടി ആരംഭിച്ച സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും പിന്നീട് അതിന്റെ ലക്ഷ്യം മറന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തില്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്ന 2100 കോടിയുടെ കണക്ക്. എന്തിനു വേണ്ടി തുടങ്ങിയോ അതിനു ഘടകവിരുദ്ധമായി സംഭവിച്ചു. സഹകരണബാങ്കുകള്‍ റിസര്‍വ്വ് ബാങ്ക് നിജപ്പെടുത്തിയിരിക്കുന്നതിലും രണ്ടിരട്ടിയാണ് പലിശ ഈടാക്കുന്നത്. ഇങ്ങനെ വളര്‍ന്നുവന്ന ഈ ബാങ്കുകള്‍ തങ്ങളുടെ ആസ്തിയും നിഷ്ക്രിയ ആസ്തിയായും സൂക്ഷിച്ചിരിക്കുന്ന ഫണ്ട് എന്ത് ചെയ്തു.? അതിനെക്കുറിച്ച് ആരുമൊന്നും മിണ്ടുന്നതേയില്ല. അനധികൃത ചിട്ടി, അനധികൃത ഫിക്‌സഡ് ഡിപ്പോസിറ്റ്, അനധികൃത സ്വര്‍ണ്ണപ്പണയം തുടങ്ങി വിവിധ സാമ്പത്തിക കലാപരിപാടികള്‍ എല്ലാ ബാങ്കുകളും നടത്തുന്നുണ്ട്. ഇതിനൊന്നും മേല്‍ത്തട്ടില്‍ നിന്നും ആരുടെയും അനുമതിയില്ലെന്നും വ്യക്തം. അപ്പോള്‍ അനധികൃതമായി സമ്പാദിച്ച് സേഫുകളില്‍ കുന്നുകൂടിയ പണം ചെലവഴിക്കണമെങ്കില്‍ ഒരു മാര്‍ഗ്ഗമേയുള്ളു. അത് വായ്പയായി നല്‍കണം. അതിന്റെ പലിശയും കൂട്ടുപലിശയുമൊക്കെ ചേര്‍ത്ത് പിന്നെയു പണം പതിന്മടങ്ങാവുമ്പോള്‍ ബാങ്കിന്റെ മേലാളന്മാര്‍ അതില്‍ നിന്നും കുറച്ച് കാശ് വകവിട്ടു ചെലവാക്കിയെന്നിരിക്കും. സേഫില്‍ ചെലവാക്കാതെ സേഫായി ഇരിക്കുന്ന പണം കുറച്ച് ആഴ്ചകളേക്കേ, മാസങ്ങളേക്കോ പണമായി തന്നെ പിന്‍വലിച്ച് തിരിച്ച് ഓഡിറ്റിങ്ങിനു മുന്‍പേ സേഫായി വയ്ക്കുന്ന പതിവ് പല ബാങ്കുകളിലും നടക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇപ്പോള്‍ നോട്ട് അസാധുവായപ്പോള്‍ കുടുങ്ങിയിരിക്കുന്നത് ഇത്തരം ബാങ്കുകളുടെ തലപ്പത്തുള്ളവരാണ്. അവര്‍ക്ക് ഈ പണം തിരികെ ബാങ്കില്‍ എത്തിക്കാനാവുന്നില്ല.

ബാങ്കില്‍ നിന്നെടുത്ത് റിയല്‍ എസ്റ്റേറ്റുകളിലും കെട്ടിടനിര്‍മ്മാണത്തിലും മറ്റ് നിക്ഷേപങ്ങളിലും ചെലവഴിച്ചത് കുറഞ്ഞ സമയം കൊണ്ട് തിരിച്ചെത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെയൊരു മാര്‍ഗ്ഗമാണുള്ളത്. പല്ലും നഖവും ഉപയോഗിച്ച് കള്ളപ്പണസിദ്ധാന്തത്തെ എതിര്‍ക്കുക. അത് ജനങ്ങളുടെ പ്രതിസന്ധിയാണെന്നു വരുത്തിതീര്‍ക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നില്‍ പോയി തിണ്ണമിടുക്ക് കാണിക്കുക. വാ തോരാതെ വര്‍ത്തമാനം പറയുക. കൃത്യമായി നികുതി അടച്ച്, കൃത്യമായ രീതിയില്‍ സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നവര്‍ അനുഭവിക്കുന്ന സുഖമൊന്ന് വേറെയാണ്. ഒന്നിനെയും പേടിക്കേണ്ടതില്ലല്ലോ... ഇപ്പോള്‍ ഈ സുഖത്തിനു മീതെ കത്തിവയ്ക്കാനാണ് കള്ളപ്പണ മാഫിയകളുടെ ഒരുക്കമെന്നു കേരളത്തിലെ സുഹൃത്തുക്കള്‍ വിളിച്ചു പറയുമ്പോള്‍ അറിയാതെ പരിതപിക്കുകയാണ്, എന്റെ നാടിന് ഇത് എന്തു പറ്റി? എന്റെ ജനങ്ങള്‍ക്ക് ഇത് എന്തു പറ്റി?
Join WhatsApp News
SchCast 2016-11-28 12:18:41

How could a journalist such as Mr. George Thumpayil see the practical disaster caused by demonetization as so simple? There is only one answer to it: He is sitting in his castle in the USA and laughing at the plight of the common man plying from bank to bank in order to have his essential needs met on a day to day basis.

There are seventy plus deaths associated with the present demonetization. All of us have no problem with the intention of the government. In order to effectively combat the parallel economy of counterfeit and black money, demonetization is an effective tool. However, when demonetization is employed, adequate measures should be in store or in place to alleviate the issues from the rush for new currency. I wrote previously that in addition to banks, other government establishments (not limited to Post Offices) should have been ready to function as temporary agents for disbursement of cash.

Mr. Thumpayil, 86% of the currency in the 500 and 1000 denomination. In an economy such as India, where close to 90% of the transaction is in cash and to suddenly mortify 86% of the cash supply is by any standard, economically lethal unless you have well-orchestrated master plan to deal with the aftermath of such a giant step. The days following the demonetization revealed the sad fact that the government was hardly prepared for such a catastrophe.

Just look at one example, Mr. Thumpayil.  Mr. George’s (not you) little daughter has asthma. He rushes her to the hospital. After a quick check-up (let us say one doctor was kind-hearted) he was asked to get a medicine from the nearby pharmacy. Seeing the 1000 rupee bill in George’s hand, the store owner said the medicine is not available. How many such stories have we seen heard on TV and news media?

Please don’t say that it will help Indian economy develop by leaps and bounds. The counterfeit for 2,000 is already out. Credit Suisse has downgraded Indian banking sector and they prefer Chinese banks to Indian banks. All the articles that I read regarding this event, sings in unison that the Indian economy will come to a grinding halt with regard to economic growth at least for a few years. You may find some solace that ‘all’ the black-money people will lose their ill-gotten wealth. Really? How much percentage of the black money is in currency? What about the Swiss bank illegal deposits we heard some time back? Were they prosecuted or their money brought back to India?


from media 2016-11-28 16:16:39
നരേന്ദ്രമോദി ജീവിക്കുന്നത് ഇന്നാട്ടില്‍ തന്നെയോ ?
കൊല്ലം ജില്ലയിലെ കടയ്ക്കല്‍ മൂക്കുന്നം സ്വദേശി യഹിയ കഴിഞ്ഞ ദിവസം ഒരു സാഹസം കാട്ടി . ബാര്‍ബര്‍ഷാപ്പില്‍ പോയി തന്റെ കഷണ്ടിത്തലയില്‍ അവശേഷിക്കുന്ന മുടിയില്‍ പാതി വടിച്ചു .പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനം എന്നു താഴെയിറക്കുന്നുവോ ,അന്നേ ഈ പകുതി ഭാഗത്തു മുടി വളര്‍ത്തൂ എന്നാണ് യഹിയയുടെ പ്രതിജ്ഞ. ഒരു മുന്‍ ചായ വില്പനക്കാരനോട് തട്ടുകടക്കാരന്റെ മന്‍ കി ബാത്ത് എന്ന പേരില്‍ ഫേസ്ബുക്കില്‍ ഇതു വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

ഗള്‍ഫില്‍ പോയി ഗതി പിടിക്കാതെ തിരികെ നാട്ടില്‍ വന്നു തട്ടുകട നടത്തി സ്വയം വെച്ചും വിളമ്പിയും കുടുംബം പോറ്റുന്ന യഹിയക്ക് തന്റെ പക്കലുണ്ടായിരുന്ന 23,000 രൂപ വരുന്ന നിരോധിത നോട്ടുകള്‍ മാറാന്‍ രണ്ടു ദിവസം ബാങ്കിന് മുന്നില്‍ ക്യൂ നിന്നിട്ടും സാധിച്ചില്ല. സഹകരണ ബാങ്കില്‍ മാത്രം അക്കൗണ്ട് ഉള്ള ദശ ലക്ഷക്കണക്കിന് പാവപ്പെട്ട ഇന്ത്യക്കാരില്‍ ഒരാളാണ് യഹിയ. കറന്‍സി നിരോധത്തിന്റെ ദുരിതം പേറുന്ന ഈ സാധാരണ മനുഷ്യരോട് ക്യാഷ്‌ലെസ്സ് സൊസൈറ്റിയെ കുറിച്ചാണ് ഇപ്പോള്‍ നരേന്ദ്രമോദി സംസാരിക്കുന്നത്.
റയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റു ജീവിതം പുലര്‍ത്തിയ കാലത്തെ കുറിച്ച് ആവേശത്തോടെയും അഭിമാനത്തോടെയും നരേന്ദ്രമോദി തെരഞ്ഞെടുപ്പുകാലത്തു പ്രസംഗിച്ചിരുന്നു.. അതുകേട്ടു ആവേശഭരിതരായവര്‍ കുറച്ചൊന്നുമല്ല. മോദി പ്രധാനമന്ത്രി ആയപ്പോള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായൊരു അടിസ്ഥാന വര്‍ഗക്കാരന്‍ ഭരണചക്രം തിരിക്കാനെത്തുന്നു എന്ന് മാധ്യമങ്ങള്‍ പെരുമ്പറ മുഴക്കി. രാഷ്ട്ര തന്ത്രവും സാമ്പത്തിക ശാസ്ത്രവുമൊക്കെ അറിഞ്ഞിരുന്ന മുന്‍ പ്രധാനമന്ത്രിമാരില്‍ നിന്നു വ്യത്യസ്തനായി സാധാരണക്കാരന്റെ ജീവിതം തൊട്ടറിഞ്ഞ ആള്‍ എന്നൊക്കെ ആയിരുന്നു മോദിയെ കുറിച്ചുള്ള വിശേഷണങ്ങള്‍. അദ്ദേഹം പ്രധാനമന്ത്രി ആയതില്‍ വലിയ പ്രതീക്ഷ പുലര്‍ത്തിയവരുണ്ട് .അവരുടെ ദൈനംദിന ജീവിതം വഴിമുട്ടിക്കുകയാണ് കറന്‍സി നിരോധം എന്ന വീണ്ടുവിചാരം ഇല്ലാത്ത പ്രവര്‍ത്തിയിലൂടെ മോദി ചെയ്തത്.

കള്ളപ്പണം കണ്ടെത്താനെന്ന പേരില്‍ നടപ്പാക്കിയ മോദിയുടെ സാമ്പത്തിക പരിഷ്‌കാരം കള്ളപ്പണക്കാരനെയും സമ്പന്നനെയും തെല്ലും ബാധിച്ചില്ല. അവരെല്ലാം തന്നെ കരിമ്പണം വെളുപ്പിച്ചെടുക്കുകയോ വിദേശത്തു സുരക്ഷിത നിക്ഷേപമായി മാറ്റുകയോ ചെയ്തു. പൊതുമേഖലാ ബാങ്കിലോ ഷെഡ്യൂള്‍ഡ് ബാങ്കിലോ ന്യൂ ജനറേഷന്‍ ബാങ്കിലോ അക്കൗണ്ടുള്ള ഇടത്തരക്കാരനും ഈ പ്രതിസന്ധിയില്‍ ഒരു പരിധിവരെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നു. .എന്നാല്‍ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പാവപ്പെട്ടവര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പെടാപ്പാടു പെടുന്നു.
കൂലിപ്പണി എടുത്തു അന്നന്നത്തെ അരി വാങ്ങുന്നവര്‍, ഓട്ടോറിക്ഷയും ടാക്‌സിയും ഓടിച്ചു ജീവിക്കുന്നവര്‍, ചെറുകിട കച്ചവടക്കാര്‍, തെരുവ് കച്ചവടക്കാര്‍, ചെറിയ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍, ചെറുകിട ഹോട്ടലുകാര്‍, , തട്ടുകടക്കാര്‍ എന്നിങ്ങനെ സമൂഹത്തിന്റെ താഴെ തട്ടിലുള്ള ജനവിഭാഗം മോദിയന്‍ പരിഷ്‌കാരത്തില്‍ അന്തംവിട്ടു നില്‍ക്കുകയാണ്. അവരോടാണ് കറന്‍സി നിരോധം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ക്യാഷ്‌ലെസ് സൊസൈറ്റിയെ കുറിച്ച് നരേന്ദ്രമോദി മന്‍ കി ബാത്ത് നടത്തിയത്.
എ.ടി.എം കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇവാലറ്റുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങിയവ ഉപയോഗിച്ച് കറന്‍സി രഹിത സമൂഹമായി മാറണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ മൊത്തം ജനസംഖ്യയുടെ പകുതി പോലും വരില്ല എന്നാണ് കണക്ക് . കാര്‍ഡുകളിലൂടെ ക്യാഷ്‌ലെസ് ഇടപാട് നടത്തുന്നവര്‍ ചെറിയൊരു ശതമാനം മാത്രമാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ പറ്റിയ സ്മാര്‍ട്ട് ഫോണുകള്‍ ഉള്ളത് ചെറിയൊരു ജനവിഭാഗത്തിനു മാത്രം. പ്രതിമാസ ശമ്പളക്കാര്‍, നഗരങ്ങളിലെ ഇടത്തരക്കാര്‍ , സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവര്‍ തുടങ്ങിയവരാണ് ഇലക്ട്രോണിക് പേയ്‌മെന്റിലൂടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്നത്. ഒരു ശരാശരി ഇന്ത്യക്കാരന്‍ ഇതിലേക്ക് എത്തണമെങ്കില്‍ ഇനിയും കാതങ്ങള്‍ ഏറെ താണ്ടേണ്ടി വരും. ഈ യാഥാര്‍ഥ്യം തിരിച്ചറിയാതെ കറന്‍സി നിരോധിച്ചു ജനജീവിതം താറുമാറാക്കിയ പ്രധാനമന്ത്രി ഇന്നാട്ടില്‍ തന്നെയാണോ കഴിയുന്നതെന്ന സംശയം ഓരോ ഇന്ത്യക്കാരനും ചോദിക്കുക സ്വാഭാവികം മാത്രം. (Madhyamam)

thuglaq second 2016-11-28 16:22:03
കയ്യില്‍ കാശില്ലാത്തവനുള്ള ഉപദേശം. നിങ്ങള്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കണം. അപ്പമില്ലെങ്കില്‍ കേക്ക് തിന്നാന്‍ ഫ്രഞ്ച് രാജ്ഞി പറഞ്ഞതു പോലെ.
എന്തായാലും മോഡിയുടെ തോന്ന്യാസം ന്യായീകരിക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും തത്രപ്പെടുന്നത് കാണുന്നതില്‍ സന്തോഷം. വര്‍ഗീയ വാദം പറഞ്ഞു ഉണ്ടാക്കിയ ഭൂരിപക്ഷത്തിനു മേലാണു മോഡിയൂടെ വിളയാട്ടം
RAJAN MATHEW 2016-11-30 19:59:42
VERY GOOD PLAN TO STOP BLACK MONEY AND FAKE MONEY...ONLY MODI DO HAVE THE COURAGE...HATS OFF TO YOU MR. MODI...KEEP IT UP...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക