Image

ഫൈസലിന്റെ കുടുംബത്തിനുള്ള പെന്‍ഷന്‍ ഫണ്ട് മുനവറലി തങ്ങള്‍ക്ക് കൈമാറി

Published on 28 November, 2016
ഫൈസലിന്റെ കുടുംബത്തിനുള്ള പെന്‍ഷന്‍ ഫണ്ട് മുനവറലി തങ്ങള്‍ക്ക് കൈമാറി

  മനാമ: മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്റെ ഭാര്യക്ക് ബഹറിന്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കുന്ന വിധവ പെന്‍ഷന്‍ ഫണ്ട് കൈമാറ്റം മനാമയിലെ ബഹറിന്‍ കെഎംസിസി കേന്ദ്ര ആസ്ഥാനത്ത് നടന്നു. പാണക്കാട് സയിദ് മുനവറലി തങ്ങള്‍ മുഖേനെയാണ് ആദ്യ മാസത്തെ വിധവ ഫണ്ട് നാട്ടിലെത്തിക്കുന്നത്. 

ഹൃസ്വ സന്ദര്‍ശനാര്‍ഥം കഴിഞ്ഞ ദിവസം ബഹറിനിലെത്തിയ പാണക്കാട് സയിദ് മുനവറലി തങ്ങള്‍ക്ക്, കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ട്രഷറര്‍ ഷംസുദ്ദീന്‍ വളാഞ്ചേരിയാണ് വിധവ പെന്‍ഷനിലേക്കുള്ള ആദ്യ ഘഡു കൈമാറിയത്. തുടര്‍ന്നുള്ള മാസങ്ങളില്‍ നാട്ടിലെ മുല്ലിം ലീഗ് കമ്മിറ്റി മുഖേനെ മാസംതോറുമുള്ള പെന്‍ഷന്‍ തുക വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

നിലവില്‍ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 15 പേര്‍ക്കാണ് ബഹറിന്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രവാസി വിധവാ പെണ്‍ഷന്‍ വിതരണം ചെയ്തു വരുന്നത്. ഇതോടെ കെഎംസിസിയുടെ പ്രവാസി പെന്‍ഷന്‍ ലഭിക്കുന്ന പതിനാറാമത്തെ കുടുംബമാണ് ഫൈസലിന്റേത്. ബൈത്തു റഹ്മ അടക്കമുള്ള വിവിധ പദ്ധതികളും ഈ കുടുംബത്തിന് ഇതര കെഎംസിസി മുല് ലിംലീഗ് കമ്മിറ്റികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ട്.

ബഹറിനിലെ കെഎംസിസി കേന്ദ്ര ആസ്ഥാനത്ത് നടന്ന ഫണ്ട് കൈമാറ്റ ചടങ്ങില്‍ ബഹറിന്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.വി. ജലീല്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ട്രഷറര്‍ ഹബീബ് റഹ്മാന്‍ വേങ്ങൂര്‍ മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ പ്രസിഡന്റ് സലാം മമ്പാട്ടുമൂല, ആക്ടിംഗ് സെക്രട്ടറി റിയാസ് വെള്ളച്ചാല്‍, ട്രഷറര്‍ ഷംസുദ്ദീന്‍ മറ്റു ഭാരവാഹികളായ ഇഖ്ബാല്‍ താനൂര്‍, മുഹമ്മദലി വളാഞ്ചേരി, മുസ്തഫ പുറത്തൂര്‍, ശാഫി കോട്ടക്കല്‍, ഉമ്മര്‍ മലപ്പുറം, ശംസുദ്ദീന്‍ വെന്നിയൂര്‍, മൗസല്‍ മൂപ്പന്‍ തിരൂര്‍ എന്നിവരും സംബന്ധിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക