Image

കല കുവൈറ്റ് നവോഥാന സദസ്: കോടിയേരി ബാലകൃഷ്ണന്‍ മുഖ്യാതിഥി

Published on 28 November, 2016
കല കുവൈറ്റ് നവോഥാന സദസ്: കോടിയേരി ബാലകൃഷ്ണന്‍ മുഖ്യാതിഥി

  കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് വാര്‍ഷിക പരിപാടികളുടെ സമാപന സമ്മേളനവുമയി ബന്ധപ്പെട്ട് നവോഥാന സദസ് സംഘടിപ്പിക്കുന്നു. 

ഡിസംബര്‍ ഒമ്പതിന് (വെള്ളി) വൈകുന്നേരം അഞ്ചിന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും.

പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുവൈത്തിന്റെ എല്ലാ മേഖലയില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. 

വാഹന സൗകര്യങ്ങള്‍ക്ക്: 60383336 (അബാസിയ), 66117670 (ഫഹാഹീല്‍), 60744207 (അബു ഹലീഫ), 60388988 (സാല്‍മിയ).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക