Image

തണുപ്പിലും ചൂടേറി കുവൈത്ത് രാഷ്ര്ടീയം

Published on 28 November, 2016
തണുപ്പിലും ചൂടേറി കുവൈത്ത് രാഷ്ര്ടീയം

   കുവൈത്ത്: കുവൈത്ത് തെരഞ്ഞടുപ്പില്‍ ഇസ് ലാമിസ്റ്റ് കക്ഷികള്‍ക്ക് മുന്‍തൂക്കം. ബഹിഷ്‌കരണം അവസാനിപ്പിച്ച് പ്രതിപക്ഷ, ഇസ് ലാമിസ്റ്റ് കക്ഷികള്‍ സജീവമായതാണ് തെരഞ്ഞടുപ്പിനെ വേറിട്ടതാക്കിയത്. അഞ്ച് പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തില്‍നിന്ന് 10 പേരാണ് വിജയികളാവുക. പ്രതിപക്ഷ നിരയിലെ നാഷണലിസ്റ്റ്, ലിബറല്‍ കക്ഷികള്‍ക്ക് മേല്‍ക്കൈ ലഭിച്ചിട്ടുണ്ട്. മല്‍സരിച്ച 14 സ്ത്രീകളില്‍ 13 പേരും തോറ്റപ്പോള്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയായ സഫ അല്‍ ഹാഷിം വിജയിച്ചു. 

വിജയിച്ച മറ്റു സ്ഥാനാര്‍ഥികള്‍

ഒന്നാം മണ്ഡലം : അദ്‌നാന്‍ സയിദ് അബ്ദുസമദ്, ഈസാ അഹമ്മദ് അല്‍ കന്ദരി, മുഹമ്മദ് മിര്‍വി അല്‍ ഹദിയ, ആദില്‍ ജാസിം അല്‍ ദംഖി, അബ്ദുള്ള യുസുഫ് അല്‍ റൂമി, സാലേ അഹമ്മദ് അശൂര്‍, മുബാറക് സാലം അല്‍ ഹാരീസ്, ഉസാമ ഇസ അല്‍ സഹീന്‍, ഖാലിദ് ഹുസൈന്‍ അല്‍ ശത്തി, സലാഹ് അബ്ദുള്‍ രിദാ ഖുര്‍ഷിദ് 

രണ്ടാം മണ്ഡലം: മര്‍സൂഖ് അല്‍ ഖാനിം, റിയാദ് അഹമ്മദ് അല്‍ റിയാദ് അഹമ്മദ് അല്‍ അദ്‌സാനി, ഖലീല്‍ ഇബ്രാഹിം അല്‍ സാലെ, ജമാന്‍ താഹിര്‍ അല്‍ ഹര്‍ബീഷ്, ഹമദ് സൈഫ് അല്‍ ഹര്‍ഷാനി, മുഹമ്മദ് ബറാക് അല്‍ മുതൈര്‍, ഖലഫ് ദുമൈതീര്‍ അല്‍ അനേസി, റകാന്‍ യൂസഫ് അല്‍ നിസ്ഫ്, ഔദാ ഔദാ അല്‍ റുവൈയി, ഉമര്‍ അബ്ദുള്‍ മുഹ്‌സിന്‍ അല്‍ തബ്തബായി.

മൂന്നാം മണ്ഡലം: അബ്ദുള്‍ വഹാബ് മുഹമ്മദ് അല്‍ ബാബ്‌തൈന്‍, സാദുന്‍ ഹമ്മദ് അല്‍ ഉതൈബി, യൂസഫ് സാലെ അല്‍ ഫദല, അബ്ദുള്‍ കരീം അബ്ദുള്ള അല്‍ കന്ദരി, സഫാ അബ്ദുറഹ്മാന്‍ അല്‍ ഹാഷിം, മുഹമ്മദ് ഹുസൈന്‍ അല്‍ ദലാല്‍, വലീദ് മുസായിദ് അല്‍ തബ്തബായി, ഖലീല്‍ അബ്ദുള്ള അബുല്‍, മുഹമ്മദ് നാസര്‍ അല്‍ ജാബ്രി, അഹമ്മദ് നബീല്‍ അല്‍ ഫാദില്‍.

നാലാം മണ്ഡലം: തമര്‍ സയദ് അല്‍ തിഫീരി, മുബാറക് ഹൈഫ് അല്‍ ഹജ്‌റഫ്, മുഹമ്മദ് ഹയഫ് അല്‍ മുതൈരി, സയദ് അലി റഷീദി, അബ്ദുള്ള ഫഹദ് അല്‍ അനേസി, ഷുഐബ് ശബാബ് അല്‍ മുവൈസി, അലി സാലിം അല്‍ ദഖബ്‌സി, അസ്‌കര്‍ ഔവായദ് അല്‍ അനേസി, സൗദ് മുഹമ്മദ് അല്‍ ഷുവൈര്‍, മര്‍സൂഖ് ഖലീഫ അല്‍ ഖലീഫ.

അഞ്ചാം മണ്ഡലം: ഹമൂദ് അബ്ദുള്ള അല്‍ ഖുദൈര്‍, ഹംദാന്‍ സാലെം അല്‍ അസ്മി, അല്‍ ഹുമൈദ് ബദര്‍ അല്‍ സുബൈയി, തലാല്‍ സയദ് അല്‍ ജലാല്‍, ഫൈസല്‍ മുഹമ്മദ് അല്‍ കന്ദരി, ഖാലിദ് മുഹമ്മദ് അല്‍ ഉതൈബി, മാജിദ് മുസാഅദ് അല്‍ മുതൈരി, നായിഫ് അബ്ദുള്‍ അസീസ് അല്‍ അജ്മി, നാസര്‍ സയദ് അല്‍ ദൂസരി, മുഹമ്മദ് ഹാദി അല്‍ ഹുവൈല.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക