Image

ഫോമയുടെ "സ്വാന്തനം" പ്രവാസി മലയാളികള്‍ക്ക് ആശ്വാസം

നിബു വെള്ളവന്താനം Published on 28 November, 2016
ഫോമയുടെ "സ്വാന്തനം" പ്രവാസി മലയാളികള്‍ക്ക് ആശ്വാസം
ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്ക്കാരിക സംഘടനയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) " സ്വാന്തനം " എന്ന പദ്ധതിക്ക് തുടക്കമിട്ടു.

നോര്‍ത്തമേരിക്കയിലേക്ക് കുടിയേറി പാര്‍ക്കുന്ന പുതിയ കുടുംബങ്ങള്‍ക്ക് ആവശ്യമായ വിസ ഇമിഗ്രേഷന്‍ സംബന്ധമായ സഹായ സഹകരണങ്ങള്‍ നല്‍കുക, വ്യക്തിപരമായ ദു:ഖത്താലും അപകടത്താലും ഒറ്റപ്പെട്ട് കഴിയുന്ന അമേരിക്കന്‍ മലയാളി പ്രവാസികള്‍ക്ക് നിയമ പരിരക്ഷ സഹായം നല്‍കുക, വിവിധ നിലകളില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന വ്യക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൗണ്‍സലിംഗ് നല്‍കുക, അമേരിക്കയില്‍ വളര്‍ന്നു വരുന്ന പുതിയ തലമുറയ്ക്ക് തലമുറകള്‍ തമ്മിലുള്ള സൗഹൃദപരമായ നിലനില്‍പ്പിനുവേണ്ടിയുള്ള ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക, യുവജനങ്ങള്‍ക്ക് തക്ക തൊഴില്‍ കണ്ടെത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, സാമൂഹ്യകമായും മാനസികമായും ശാരീരികമായും പീഡനങ്ങളും മ്യൂലിച്യുതിയും നേരിടുന്ന . മാതാപിതാക്കളെയും സഹോദരി സഹോദരങ്ങളെയും കണ്ടെത്തി സഹായിക്കുക തുടങ്ങിയവയാണ് "സ്വാന്തനം " എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ ചെയര്‍പേഴ്‌സണ്‍ രേഖാ ഫിലിപ്പ് അറിയിച്ചു. ഇത്തരം വിഷയങ്ങളില്‍ പ്രവര്‍ത്തിച്ചു മുന്‍ പരിചയം ഉള്ള രേഖ, ഫോമയ്ക്ക് എന്നും ഒരു മുതല്‍ കൂട്ടാണ്.

ഇലക്ഷന്‍ പ്രചരണങ്ങളില്‍ പ്രചരണ പത്രികകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ, ഫോമയുടെ ദേശീയ ഭാരവാഹികളായ ബെന്നി വാച്ചാച്ചിറ , ജിബി തോമസ്,ജോസി കുരിശിങ്കല്‍, ലാലി കളപ്പുരയ്ക്കല്‍, വിനോദ് കൊണ്ടൂര്‍, ജോമോന്‍ കുളപ്പുരയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികാരമേറ്റെടുത്ത സമയം മുതലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ആരംഭിച്ചു കുറിച്ചു കഴിഞ്ഞു.
ഈ ഭരണസമിതി ഒട്ടനവധി പുതിയ പ്രവര്‍ത്തന പദ്ധതികളാണ് പ്രവാസി മലയാളികള്‍ക്കായി സമര്‍പ്പിക്കുന്നത്. കുടുതല്‍ വിവരങ്ങള്‍ക്ക്: രേഖാ ഫിലിപ്പ് 267 519 7117.

നിബു വെള്ളവന്താനം
ഫോമാ ന്യൂസ് ടീം.
ഫോമയുടെ "സ്വാന്തനം" പ്രവാസി മലയാളികള്‍ക്ക് ആശ്വാസം
Join WhatsApp News
Chacko newyork 2016-11-29 03:15:31
Another joke of year only pictures. 
BABU 2016-11-29 16:16:59
NALLA THAMASHA. ARKANU SANTHANAM KIDDIYATHU

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക