Image

ഉഷ നാരായണന്‍ ഫൊക്കാന വനിതാ ഫോറം മിനസോട്ടറീജിനല്‍പ്രസിഡന്റ്, സെക്രട്ടറി ലീന ഫിലിപ്പ്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 28 November, 2016
ഉഷ നാരായണന്‍ ഫൊക്കാന വനിതാ ഫോറം മിനസോട്ടറീജിനല്‍പ്രസിഡന്റ്, സെക്രട്ടറി ലീന ഫിലിപ്പ്
ഫൊക്കാന വനിതാ ഫോറത്തിന്റെ മിനിസോട്ടറീജിയെന്റെ പ്രസിഡന്റ് ആയി ഉഷ നാരായണന്‍, സെക്രട്ടറി ലീന ഫിലിപ്പ്, വൈസ് പ്രസിഡന്റ് അഞ്ജന നായര്‍, ജോയിന്റ് സെക്രട്ടറി സോനാ നായര്‍, ട്രഷറര്‍പ്രിയ എലിയാത്ത്എന്നിവരെ നിയമിച്ചതായിവിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് അറിയിച്ചു.

മിനസോട്ടയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് ഉഷ നാരായണന്‍. സാംസ്‌കാരിക രംഗങ്ങളില്‍ തനതായ പ്രവീണ്യം തെളിയിച്ചസെക്രട്ടറി ലീന ഫിലിപ്പ്കംപ്യൂട്ടര്‍പ്രൊഫെഷണല്‍ കൂടിയാണ്. ട്രെഷറര്‍പ്രിയ എലിയാത്ത് , വൈസ് പ്രസിഡന്റ് അഞ്ചനാ നായര്‍, ജോയിന്റ് സെക്രട്ടറി സോനാ നായര്‍ എന്നിവര്‍ അറിയപ്പെടുന്ന കലാകാരികള്‍ ആണ്.

ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു.

ഫൊക്കാനാ ചാരിറ്റി രംഗത്ത് സജീവമാകണമെന്നാണു വനിതാ ഫോറത്തിന്റെ പക്ഷം. പക്ഷെ അത് നാടിനെ മാത്രം ഉന്നംവെച്ചായിരിക്കരുത്. അമേരിക്കയിലുംഎത്രയോ പേര്‍ ജോലിയില്ലാതെയും, രോഗം വന്നും കഷ്ടപ്പെടുന്നു. ചാരിറ്റിയുടെ ഗുണംകഷ്ടപ്പെടുന്നവര്‍ക്കുലഭിക്കണം.അല്ലെങ്കില്‍ സംഘടനയും പ്രവര്‍ത്തനവുമൊക്കെ വെറുമൊരു ഒത്തുകൂടലായി ചുരുങ്ങുമെന്നു ബഹുമുഖ പ്രതിഭയെന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്ണ്ടസണ്‍ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

ഇങ്ങനെയൊക്കെയെങ്കിലും വനിതകള്‍ക്ക് മലയാളി സമൂഹത്തിലും വീട്ടിലും അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നവര്‍ പറയുന്നു. പല വീടുകളിലും വനിതകളാണ് കൂടുതല്‍ സമ്പാദിക്കുന്നതും. എന്നാലും അവര്‍ക്ക് അംഗീകാരമോ അവകാശമോ ഇല്ല. ഇതു മലയാളി സമൂഹത്തിന്റെ പ്രത്യേകതയാണ്. പുരുഷന്‍ ഇന്ന രീതിയിലും സ്ത്രീ ഇന്ന രീതിയിലും പ്രവര്‍ത്തിക്കണമെന്ന ചിന്താഗതി നിലനില്‍ക്കുന്നു. ഇതിനൊരു മാറ്റംവേണമെന്ന്മിനിസോട്ടറീജിയെന്റെ ഭാരവാഹികള്‍അഭിപ്രായപ്പെട്ടു.

ചില സംഘടനകള്‍ മത സംഘടനകള്‍ , ചിലത് ജാതിസംഘടനകള്‍ ഒക്കെയാണ്. ഇത്തരം സംഘടനകളില്‍നിന്നും സാമുഹ്യ സാംസ്‌കാരിക സംഘടനകളെ വേറിട്ടു നിര്‍ത്തുന്നത് അതിന്റെ മതേതരബോധമാണ്. സമുഹത്തിലെ എല്ലാ ആളുകള്‍ക്കും കടന്നുവന്നിരിക്കാന്‍ ഒരിടം . മലയാളികളുടെ ഒരു സംഘടിത ശക്തിയായി മാറാന്‍ സാധിച്ചതാണ് ഫൊക്കാനയുടെ വിജയം. അമേരിക്കന്‍ മലയാളികളുടെ ചിന്താഗതി മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍സാധിച്ചതാണ് ഫൊക്കാനയെ ജനകീയമാക്കിയത്.
ഉഷ നാരായണന്‍ ഫൊക്കാന വനിതാ ഫോറം മിനസോട്ടറീജിനല്‍പ്രസിഡന്റ്, സെക്രട്ടറി ലീന ഫിലിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക