Image

വിചാരവേദിയില്‍ സാഹിത്യചര്‍ച്ചയും അനുശോചനവും

Published on 17 February, 2012
വിചാരവേദിയില്‍ സാഹിത്യചര്‍ച്ചയും അനുശോചനവും
വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ 2/12/12-ന്‌ കേരള കള്‍ചറല്‍ സെന്ററില്‍ ജോസ്‌ ചെരിപുറത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിചാരവേദി സെക്രട്ടറി സാംസി കൊടുമണ്‍ ബഹുമുഖപ്രതിഭയായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ സംഭാവനകളെ പറ്റി സംസാരിക്കുകയും അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു കൊണ്ട്‌ ആദാരാജ്‌ഞലികള്‍ അര്‍പ്പിക്കുകയും ചെയ്‌തു. തുടന്ന്‌ കഥയും കവിതകളും ചര്‍ച്ച ചെയ്യപ്പെട്ടു.

ബാബു പാറക്കല്‍ അവതരിപ്പിച്ച കഥയില്‍ ജീവിത ക്ലേശങ്ങളില്‍ നിന്നുള്ള ആശ്വാസത്തിനായി കര്‍ത്താവിന്റെ മുമ്പില്‍ വേദനകളെല്ലാം സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കാനായ്‌ പള്ളിയില്‍ എത്തിയ കഥാനായികയ്‌ക്ക്‌ ഗ്രൂപ്പ്‌ വഴക്കു മൂലം പള്ളിയില്‍ കയറാന്‍ സാധിക്കാതെ വരുമ്പോഴത്തെ മനോവേദന വായനക്കാരുടെ ഹൃദയത്തില്‍ തട്ടത്തക്കവണ്ണം ചിത്രീകരിച്ചിരിക്കുന്നു. ഒപ്പം തന്നെ, ആത്മീയതയുടെ പവിത്രത നിറഞ്ഞു നില്‍ക്കുന്ന ദേവാലായാന്തരീക്ഷം മലിനമാക്കാന്‍ പോലീസുകാര്‍ മാര്‍ച്ചു ചെയ്യാനുള്ള സാഹചര്യം സൃഷ്‌ടിക്കുന്നവരോടുള്ള കഥാകാരന്റെ ആത്മരോഷവും പ്രകടമാകുന്നു. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിഫലനമുള്ള കഥ എന്ന്‌ കഥയോട്‌ സാമ്യമുള്ള പത്രവാര്‍ത്ത അനുസ്‌മരിക്ലു കൊണ്ട്‌ ഡോ. ജോയ്‌ കുഞ്ഞാപ്പു സൂചിപ്പിച്ചു.

ഐ ലൗവ്‌ യു എന്ന്‌ പറയാന്‍ കൊതിക്കാത്ത കമിതാക്കളില്ല. അവര്‍ക്ക്‌ പ്രേമമധു ചൊരിയാന്‍ ഒരു ദിവസം - വാലന്റയിന്‍ ഡെ. വാര്‍ദ്ധ്യക്യത്തിലും അനുഭൂതികള്‍ അവസാനിക്കുന്നില്ല. ജോസ്‌ ചെരിപുറവും വാസുദേവ്‌ പുളിക്കലും അവതരിപ്പിച്ച പ്രേമത്തിന്റെ ചൂടുള്ള വാലന്റയിന്‍ കവിതകള്‍ കമിതാക്കള്‍ക്ക്‌ നവോന്മേഷം നല്‍കുന്നവയായിരുന്നു. പാശ്‌ചാത്യ രാജ്യങ്ങളില്‍ മാത്രമുണ്ടായിരുന്ന വാലന്റയിന്‍ ആഘോഷങ്ങള്‍ കടലു കടന്ന്‌ കേരളത്തിലും എത്തിയിരുക്കുന്നു. കേരളത്തിലെ ബുക്ക്‌സ്‌റ്റാളുകളുടേയും കടകളുടേയും ഷെല്‍ഫുകളില്‍ വാലന്റയിന്‍ കാര്‍ഡുകള്‍ സ്‌ഥാനം പിടിച്ചിരിക്കുന്നു. കാലം മാറി. ഈ മാറ്റത്തെ സുചിപ്പിച്ചു കൊണ്ട്‌ ഡോ. നന്ദകുമാര്‍ അവതരിപ്പിച്ച പ്രബന്ധം ഒരു വാലന്റയിന്‍ കവിതയുടെ സുഖം നല്‍കി. മരണം ദുഃഖമാണ്‌, നഷ്‌ടമാണ്‌. എല്‍സി യോഹാന്നാന്‍ ശങ്കരത്തില്‍ അവതരിപ്പിച്ച കവിതയില്‍ മകളുടെ വേര്‍പാടില്‍ വേദനിക്കുന്ന ഒരച്‌ഛന്റെ വികാരം ഹൃദയസ്‌പൃക്കായി ചിത്രീകരിച്ചിരിക്കുന്നു.

എഴുത്തുകാര്‍ ഭാഷ ഉപയോഗിക്കുമ്പോള്‍ വരുത്തുന്ന തെറ്റുകളും അപാകതകളും നോട്ട്‌ ചെയ്‌ത്‌ വിചാരവേദിയുടെ സമ്മേളനങ്ങളില്‍ ചര്‍ച്ചാവിഷയമാക്കുന്നത്‌ പ്രയോജനപ്രദമായിരിക്കുമെന്ന്‌ ഡോ. ജോയ്‌ കുഞ്ഞാപ്പു ഭാഷയെ കുറിച്ച്‌ ചെയ്‌ത പ്രസംഗത്തില്‍ നിര്‍ദ്ദേശിച്ചത്‌ എല്ലാവര്‍ക്കും സ്വീകാര്യമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക