Image

നീലിമലയില്‍ മാതൃകാ ഇക്കോ ഷോപ്പ്; വികസന പ്രവര്‍ത്തനങ്ങള്‍ വനംമന്ത്രി ഉദ്ഘാടനം ചെയ്തു

അനില്‍ പെണ്ണുക്കര Published on 30 November, 2016
നീലിമലയില്‍ മാതൃകാ ഇക്കോ ഷോപ്പ്; വികസന പ്രവര്‍ത്തനങ്ങള്‍ വനംമന്ത്രി ഉദ്ഘാടനം ചെയ്തു
ശബരിമല: വനംവകുപ്പ് ഭക്തജനങ്ങള്‍ക്കായി ഒരുക്കിയ വര്‍ദ്ധിപ്പിച്ച സൗകര്യങ്ങളുടെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു പമ്പയില്‍ നിര്‍വഹിച്ചു. വനംവകുപ്പും റാന്നി എംഎല്‍എ രാജു എബ്രഹാമിന്റെ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ചാണ് സൗകര്യങ്ങള്‍ ഒരുക്കിയത്.

പമ്പയില്‍ പോലിസ് സെക്യൂരിറ്റി സ്കാനിംഗ് സെന്റര്‍, നീലിമലയില്‍ മാതൃകാ ഇക്കോ ഷോപ്പ്, സ്വാമി അയ്യപ്പന്‍ റോഡ് 13ാം വളവില്‍ മാതൃകാ എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍, ചരല്‍മേട്ടില്‍ ആന്റി പോച്ചിംഗ് ക്യാമ്പ് കം മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കപ്പെട്ടത്.

ഭക്തജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്നതാണ് ശബരിമലയില്‍ വനംവകുപ്പിന്റെ പ്രാഥമിക കടമയെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയും മെച്ചപ്പെട്ട സൗകര്യവും ലഭ്യമാക്കുക എന്ന സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായാണ് വനംവകുപ്പും പ്രവര്‍ത്തിച്ചുവരുന്നതെ്ന്നും മന്ത്രി പറഞ്ഞു.

റാന്നി എംഎല്‍എ രാജു ഏബ്രഹാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി, വാര്‍ഡ് മെമ്പര്‍ രാജന്‍ വെട്ടിക്കല്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ ഡോ. അമിത് മല്ലിക്, റാന്നി ഡിഎഫ്ഒ കൊച്ചുകാഞ്ഞിരം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ദ്രവ മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിട്ടില്ല:വാര്‍ത്ത അടിസ്ഥാനരഹിതം

ശബരിമല: സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ദ്രവ മാലിന്യപ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുവാന്‍ ഉത്തരവിട്ടു എന്ന് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഓസോണ്‍ ട്രീറ്റ്‌മെന്റ് ചെയ്‌തെടുക്കുന്ന വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഓസോണ്‍ ട്രീറ്റ്‌മെന്റിന് പകരം സോഡിയം ഹൈപ്പോ ക്ലോറേറ്റ് ട്രീറ്റ്‌മെന്റ് നടത്തി ജലം ശുദ്ധീരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടിള്ളതെന്ന് അസിസ്റ്റന്റ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ആര്‍തര്‍ സേവ്യര്‍ അറിയിച്ചു.

സന്നിധാനത്ത് ബെയ്‌ലി ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന ദ്രവ മാലിന്യ പ്ലാന്റില്‍ അത്യന്താധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സന്നിധാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ദ്രവ മാലിന്യം ഇവിടെ എത്തിച്ച് മൂന്നു ഘട്ടങ്ങളിലായി സൂക്ഷ്മമായ പരിശോധന പ്രക്രിയകളിലൂടെ പമ്പയാറ്റിലേക്ക് ഒഴുക്കിവിടുകയാണ് ഇവിടെ ചെയ്യുന്നത്. ഒന്നാം ഘട്ടത്തില്‍ ഓയില്‍, ഗ്രീസ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ അരിച്ചു മാറ്റപ്പെടുന്നു. രണ്ടാം ഘട്ടത്തില്‍ അനെയ്‌റോബിക്, എയ്‌റോബിക് പ്രക്രിയകളിലൂടെ ജൈവ മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. അവസാന ഘട്ടത്തില്‍ പൂര്‍ണമായും മാലിന്യവിമുക്തമാക്കിയ ജലം പമ്പയാറ്റിലേക്ക് ഒഴുക്കിവിടുന്നു.

പൂര്‍ണമായും സജ്ജീകരിച്ച ലാബില്‍ ബയോകെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്റ് (ബിഒഡി) അളക്കുവാന്‍ ഉപയോഗിക്കുന്ന ഇന്‍ക്യുബേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. കെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്റ് (സിഒഡി) മെഷീനും ഇവിടെയുണ്ട്.

ഒരു ലാബ് കെമിസ്റ്റ്, മൂന്ന് ഓപ്പറേറ്റര്‍മാര്‍, ഒരു മെയിന്റനന്‍സ് എഞ്ചിനീയര്‍, രണ്ട് ടെക്‌നിക്കല്‍ വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒട്ടനവധി തൊഴിലാളികളും പ്ലാന്റില്‍ ജോലി ചെയ്യുന്നു.

പ്രവര്‍ത്തനം ആരംഭിച്ച് രണ്ടുവര്‍ഷമായ പ്ലാന്റ് അഞ്ചു വര്‍ഷം പൂര്‍ത്തായികുമ്പോള്‍ ദേവസ്വംബോര്‍ഡിന് കൈമാറുന്നതാണ്. വാസ്‌കോ എന്‍വയോണ്‍മെന്റല്‍ ഇന്‍ഡ്യ െ്രെപവറ്റ് ലിമിറ്റഡാണ് ബിഓടി അടിസ്ഥാനത്തില്‍ പ്ലാന്റ്ിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.

ശബരിമല ലോക ആദ്ധ്യാത്മിക സര്‍വ്വകലാശാല: ബാബു ഗുരുസ്വാമി

ശബരിമല: ശബരിമല ലോക ആദ്ധ്യാത്മിക സര്‍വകലാശാലയാണെന്നകാര്യത്തില്‍ ബാബു ഗുരുസ്വാമിക്ക് അശേഷം സംശയമില്ല. 'ജാതിമതഭേദമന്യേ, ഭക്തന്റെ ഭക്തിക്കും അര്‍പ്പണബോധത്തിനും പരമ പ്രാധാന്യം കൊടുക്കുന്ന ഒരു ആദ്ധ്യാത്മിക കേന്ദ്രം ലോകത്തുണ്ടെങ്കില്‍ അത് ശബരിമല മാത്രമേയുള്ളൂ'. 26 വര്‍ഷം തുടര്‍ച്ചയായി മണ്ഡലവ്രതം നോറ്റ് അയ്യനെകാണാനെത്തുന്ന ബാബു സ്വാമിയുടെ വാക്കുകളില്‍ ഭക്തി നിറഞ്ഞു തുളുമ്പുന്നു.

ഇത്തവണ ബാബു സ്വാമിയുടെ തീര്‍ത്ഥാടക സംഘത്തില്‍ 150 പേരുണ്ട്. രമേശ് ഗുരുസ്വാമിയും ബാബുസ്വാമിയോടൊപ്പം 26 വര്‍ഷമായി മലചവിട്ടുന്നു. കായംകുള ശ്രീ ധര്‍മ്മശാസ്താക്ഷേത്ര തീര്‍ത്ഥാടക പദയാത്രാസംഘത്തെ നയിക്കുന്നവരാണ് ഇരുവരും. ഏഴ് വയസ്സുള്ള മാളികപ്പുറങ്ങള്‍ മുതല്‍ 72 വയസ്സുള്ള അയ്യപ്പ•ാര്‍വരെ സംഘത്തിലുണ്ട്. കഠിനവ്രതം അനുഷ്ഠിക്കുന്നവരാണ് സംഘത്തിലെല്ലാവരും. കന്നിമാസം 25ാം തീയതി വ്രതം ആരംഭിക്കുന്നു. തുലാം ഒന്നിന് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ രണ്ടാമത്തെ ആല്‍ത്തറയില്‍വച്ച് എല്ലാവരും ഒരുമിച്ച് മാലയിടും. മാലയിട്ട് കഴിഞ്ഞാല്‍ സംഘത്തില്‍ പുതുതായി ആരെയും ചേര്‍ക്കില്ല. ധരിക്കുന്ന മാല മാതൃസങ്കല്‍പ്പത്തില്‍ ഗുരുവായൂരില്‍പോയാണ് വാങ്ങുന്നത്.
ബാബു സ്വാമിക്ക് 18 പടി കളും ആത്മീയ ഉന്നതിയിലേക്കുള്ള ഓരോ പടവുകളാണ്. തത്വമസി എന്ന ആത്മസാക്ഷാത്കാരത്തിലേക്കുള്ള 18 പടവുകള്‍. മലചവിട്ടുന്നതിന് മുമ്പ് ബാബുസ്വാമി ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കുകയോ മനനം ചെയ്യുകയോ ഉണ്ടായിട്ടില്ല. അയ്യനെ ദര്‍ശിച്ചശേഷം പടിപടിയായി ബാബുസ്വാമി നിരവധി ആത്മീയ ഗ്രന്ഥങ്ങള്‍ രചിച്ചു. വേദങ്ങള്‍ ഹൃദിസ്ഥമാക്കി. 'അയ്യനല്ലാതെ മറ്റൊരു ആത്മീയഗുരു എനിക്കില്ല', അതെ ബാബുസ്വാമി ആത്മസാക്ഷാത്കാരത്തിന്റെ ആനന്ദത്തില്‍ ആറാടുകയാണ്.

3927 പേര്‍ ഹോമിയോ ചികിത്സതേടി

ശബരിമല: സന്നിധാനം സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ സീസണ്‍ തുടങ്ങി നവംബര്‍ 29 വരെ 3927 ഭക്തന്മാര്‍ ചികിത്സതേടി. അലര്‍ജി, ശ്വാസകോശസംബന്ധ രോഗങ്ങള്‍, പേശീവലിവ്, ഉദരരോഗങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍ ഭക്തജനങ്ങളും ചികിത്സതേടിയത്. ഇവരില്‍ 3112 പുരുഷന്മാരും 205 സ്ത്രീകളും 235 കുട്ടികളും ഉള്‍പ്പെടുന്നു. കൂടാതെ 375 പേര്‍ തുടര്‍ ചികിത്സയ്ക്കായും എത്തിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

ലീഗല്‍ എയ്ഡ് ക്ലിനിക് ഡിസംബര്‍ രണ്ടിനാരംഭിക്കും

ശബരിമല: കേരളാ സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ രണ്ടിന് പമ്പയിലും സന്നിധാനത്തും ലീഗല്‍ എയ്ഡ് ക്ലിനിക് ആരംഭിക്കുന്നു. മലിനീകണം തടയുന്നതിനുള്ള ബോധവല്‍ക്കരണത്തിനായി വിവിധ ഭാഷകളിലുള്ള ലഘു ലേഖകള്‍ വിതരണം ചെയ്യും. ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ സേവനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡുകള്‍ പമ്പയിലും സന്നിധാനത്തും സ്ഥാപിക്കും. പാരാ ലീഗല്‍ വോളിന്റിയര്‍മാരുടെ സേവനവും ലഭ്യമാക്കും.

പരിശുദ്ധാന്തരീക്ഷമൊരുക്കി വിശുദ്ധിസേന

ശബരിമല: സന്നിധാനവും പരിസരവും പവിത്രതയോടെ കാത്തു സൂക്ഷിക്കാന്‍ ഒരു സന്നദ്ധ സംഘടന. അതാണ് വിശുദ്ധിസേന. തമിഴ്‌നാട്ടിലെ അയ്യപ്പ സേവാ സംഘം നിയോഗിച്ചിരിക്കുന്ന 330 സന്നദ്ധസേവകര്‍ക്കാണ് ഇത്തവണ സന്നിധാനം വൃത്തിയായി സൂക്ഷിക്കുവാനുള്ള അവസരം കൈവന്നിരിക്കുന്നത്. ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി (എസ്എസ്എസ്) എന്ന പേരിലറിയപ്പെടുന്ന ഈ സന്നദ്ധസംഘം 24 മണിക്കൂറും സന്നിധാനത്തെയും പരിസരപ്രദേശങ്ങളിലെയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിരന്തരമായി ഏര്‍പ്പെടുന്നു. മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനത്തില്‍ എവിടെയെങ്കിലും തകരാര്‍ കണ്ടാല്‍ അപ്പോള്‍ത്തന്നെ ഇവര്‍ ദേവസ്വം മരാമത്തിനെ വിവരം അറിയിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി തകരാര്‍ പരിഹരിക്കുകയും ചെയ്യുന്നു.

ഒന്‍പത് സെഗ്മന്റുകളായി തിരിഞ്ഞാണ് വിശുദ്ധിസേനയുടെ പ്രവര്‍ത്തനം. ഓരോ സെഗ്മന്റിനേയും നിയന്ത്രിക്കുന്നത് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ്. ഈ ഉദ്യോഗസ്ഥരില്‍ വില്ലേജ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ജില്ലാ കളക്ടര്‍ ചെയര്‍മാനും അടൂര്‍ ആര്‍ഡിഒ മെമ്പര്‍ സെക്രട്ടറിയുമായുള്ള വിശുദ്ധി സേന സീസണ്‍ അവസാനിക്കുന്നതുവരെ സന്നിധാനത്ത് ഉണ്ടാകും.

പൊതുജനാരോഗ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

ശബരിമല: സന്നിധാനത്തെ ആരോഗ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി പൊതുജനാരോഗ്യവകുപ്പ്. മലമ്പനി, മന്ത് രോഗ നിര്‍ണ്ണയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ ഇതര സംസ്ഥാനക്കാരായ 135 തൊഴിലാളികളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചെങ്കിലും ആരിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. സന്നിധാനത്ത് വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതര സംസ്ഥാനക്കാരായ മുഴുവന്‍ ആളുകളുടെയും രക്തസാമ്പിളുകള്‍ ശേഖരിക്കുന്നതിനായി രാത്രികാല രക്തപരിശോധന ക്യാമ്പുകള്‍ നടത്തുന്നു.

കൊതുകുനശീകരണ പരിപാടികളുടെ ഭാഗമായി കൊതുക് സാന്ദ്രത കണക്കാക്കുന്നതിനായുള്ള വെക്ടര്‍ സര്‍വ്വേ, ഉറവിട നശീകരണം, കൂത്താടി നശീകരണത്തിനായുള്ള സ്‌പ്രേയിംഗ് എന്നിവ എല്ലാ ദിവസങ്ങളിലും നടന്നുവരുന്നു. ഇതുവരെയായി 30 റൗണ്ട് സ്‌പ്രേയിംഗും 4 റൗണ്ട് ഫോഗിംഗും നടന്നു.

ആഹാര വിതരണ കേന്ദ്രങ്ങള്‍, തൊഴിലാളി ക്യാമ്പുകള്‍, വിരികള്‍, ടോയ്‌ലറ്റ് ബ്ലോക്കുകള്‍, കെട്ടിടങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ശുചിത്വ പരിശോധന. ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ ജോലി നോക്കിവരുന്ന മുഴുവന്‍ ജീവനക്കാരും എത്രയും വേഗം ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുന്നതിന് ആവശ്യമായ ലാബ് പരിശോധനകളുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സന്നിധാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം നടത്തുന്നതിനും സന്നിധാനത്തെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ. സന്തോഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജയന്‍ സിസി, ലിജുമോന്‍ ജേക്കബ്, ഫീല്‍ഡ് വര്‍ക്കര്‍മാരായ അനില്‍കുമാര്‍, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്തെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
നീലിമലയില്‍ മാതൃകാ ഇക്കോ ഷോപ്പ്; വികസന പ്രവര്‍ത്തനങ്ങള്‍ വനംമന്ത്രി ഉദ്ഘാടനം ചെയ്തുനീലിമലയില്‍ മാതൃകാ ഇക്കോ ഷോപ്പ്; വികസന പ്രവര്‍ത്തനങ്ങള്‍ വനംമന്ത്രി ഉദ്ഘാടനം ചെയ്തുനീലിമലയില്‍ മാതൃകാ ഇക്കോ ഷോപ്പ്; വികസന പ്രവര്‍ത്തനങ്ങള്‍ വനംമന്ത്രി ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക