Image

മിഴി നിറയുമ്പോള്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 30 November, 2016
മിഴി നിറയുമ്പോള്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
പടര്‍ന്നതൊക്കെയുമിരുണ്ട രാവുകള്‍
അടര്‍ന്നതാകട്ടെയഴകുളള കനവുകള്‍
മുരടിച്ചുവല്ലോ നിറമുളളയോര്‍മ്മകള്‍
പരിതപിച്ചീടുന്നതല്ലിതെന്‍ കവിതകള്‍.

വിരമിച്ചിടുന്നതെന്നീ; ദു:ഖസന്ധ്യകള്‍?
നരകിച്ചൊരുപാടൊരുപാടുനാളുകള്‍
മരവിച്ചുപോകുന്നതെന്തിന്നു നന്മകള്‍
കലഹിച്ചിടുന്നത,ല്ലിതു നിണപ്പാടുകള്‍.

ഒടുങ്ങട്ടെയാകെയുമെന്നദുര്‍ചിന്തകള്‍
തളിരിട്ടിഴഞ്ഞകാലത്തിന്റെ നിഴലുകള്‍
പിന്‍തുടര്‍ന്നീടുന്നതല്ലിതെന്നഴലുകള്‍
എന്മകള്‍ വേദനിച്ചോതിയ വാക്കുകള്‍.

സൗഹൃദമാകെ മറന്നപോല്‍ രാവുകള്‍
നിദ്രയെന്നില്‍നിന്നകറ്റിയതിന്‍പൊരുള്‍
തേടവേ,യെന്നിടനെഞ്ചിന്‍ തുടിപ്പുകള്‍
ഒരുവേള നിശ്ചലമായതിന്‍ നോവുകള്‍.

പുലരിയാകാതെ മറഞ്ഞയെന്നാശകള്‍
പലകാല,മുള്ളില്‍ത്തറപ്പിച്ച മുള്ളുകള്‍
മാറ്റവേയിറ്റിടും ചുടുനിണത്തുളളികള്‍
പറ്റിപ്പിടിച്ചയെന്‍ ജീവിത സ്മരണകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക