Image

കെസിസി: സ്റ്റീഫന്‍ ജോര്‍ജ് പ്രസിഡന്റ്, ഷൈജി ഓട്ടപ്പള്ളില്‍ സെക്രട്ടറി

Published on 30 November, 2016
കെസിസി: സ്റ്റീഫന്‍ ജോര്‍ജ് പ്രസിഡന്റ്, ഷൈജി ഓട്ടപ്പള്ളില്‍ സെക്രട്ടറി

 കോട്ടയം: ആഗോള ക്‌നാനായ കത്തോലിക്കാ സംഘടനകളുടെ ഫെഡറേഷനായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പുതിയ കേന്ദ്ര ഭാരവാഹികളായി സ്റ്റീഫന്‍ ജോര്‍ജ് (പ്രസിഡന്റ്), ഷൈജി ഓട്ടപ്പള്ളില്‍ (ജനറല്‍ സെക്രട്ടറി), സാബു ഏബ്രാഹം മുണ്ടകപ്പറമ്പില്‍ (ട്രഷറര്‍), തൂഫാന്‍ തോമസ് (വൈസ് പ്രസിഡന്റ്), ബാബു കദളിമറ്റം (വൈസ് പ്രസിഡന്റ്, മലബാര്‍) ജേക്കബ് വാണിയംപുരയിടത്തില്‍ (ജോ. സെക്രട്ടറി), പ്രഫ. തോമസ് മുല്ലപ്പള്ളില്‍ (ജോ. സെക്രട്ടറി, മലബാര്‍), ജോസ് കുര്യന്‍ തൊട്ടിയില്‍ (എകെസിസി പ്രതിനിധി), ബേബി മുളവേലിപ്പുറത്ത് (എഐസിയു പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു. 

ആറു കേന്ദ്രങ്ങളിലായി കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപെടുത്തി. മാനന്തവാടി, രാജപുരം, പയ്യാവൂര്‍, പാലക്കാട്, തടിയംപാട്, കോട്ടയം എന്നിവിടങ്ങളിലായിരുന്നു പോളിംഗ് സ്‌റ്റേഷനുകള്‍. തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ അഡ്വ. അജി കോയിക്കല്‍, അസി. ഇലക്ഷന്‍ കമ്മീഷണര്‍ ഫാ. ബോബി ചേരിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 2016–17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ഡിസംബര്‍ 17ന് (ശനി) ആര്‍ച്ച്ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ട് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക