Image

ഹിറ്റ്‌ലറുടെ നഷ്ടപ്പെട്ട സ്വര്‍ണം കടലില്‍?

Published on 30 November, 2016
ഹിറ്റ്‌ലറുടെ നഷ്ടപ്പെട്ട സ്വര്‍ണം കടലില്‍?

  ബര്‍ലിന്‍: ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ നഷ്ടപ്പെട്ട സ്വര്‍ണ ശേഖരം കടലില്‍നിന്നു കിട്ടിയതായി സൂചന. നൂറു മില്യന്‍ യൂറോ മതിക്കുന്നതാണ് സ്വര്‍ണ നിക്ഷേപം.

1945ല്‍ സോവ്യറ്റ് സൈന്യം മുക്കിക്കളഞ്ഞ എംവി വില്‍ഹെ ഗുസ്റ്റ്‌ലോഫ് എന്ന കപ്പലിലാണ് സ്വര്‍ണമെന്നും ഇതു താന്‍ കണ്ടെത്തിയെന്നും ഒരു ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധനാണ് അവകാശപ്പെടുന്നത്.

ഇതു ഹിറ്റ്‌ലറുടെ സ്വര്‍ണം തന്നെയാണെന്നതിനു തെളിവുള്ളതായും ഡൈവര്‍ ഫില്‍ സെയേഴ്‌സ് പറയുന്നു. ഈ കപ്പല്‍ മുങ്ങിയപ്പോള്‍ രക്ഷപെട്ട ഒരാള്‍, ഇതില്‍ സ്വര്‍ണം കയറ്റുന്നതായി കണ്ടതായി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായും സെയേഴ്‌സ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക