Image

സൗദിയില്‍ വാഹനം വെള്ളത്തില്‍ കുടുങ്ങി മലയാളി മരിച്ചു

Published on 30 November, 2016
സൗദിയില്‍ വാഹനം വെള്ളത്തില്‍ കുടുങ്ങി മലയാളി മരിച്ചു

റിയാദ്: വാഹനം വെള്ളക്കെട്ടില്‍ കുടുങ്ങി മലയാളി മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി എഴുത്തച്ചന്‍ കണ്ടി ശിഹാബി(32) നെയാണ് മറാത്തിനടുത്ത് റോഡിലെ വെള്ളക്കെട്ടില്‍ ഓടിച്ചിരുന്ന വാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാദിലെ ദീബാജ് കമ്പനിയിലെ സെയില്‍സ്മാനായിരുന്ന ഇദ്ദേഹം ജോലിയുടെ ഭാഗമായി അല്‍ഖസീമിലേക്ക് ഞായറാഴ്ച പോയതായിരുന്നു. 

തിങ്കളാഴ്ച പുലര്‍ച്ചെ മറാത്തിലെ റോഡിലുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്ന വാനില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാലു വര്‍ഷമായി റിയാദിലുള്ള ഇദ്ദേഹം സിബാലയിലാണ് താമസിക്കുന്നത്. ഭാര്യ: സലീന. മക്കള്‍: ഫഹ്മ, ഫൈഹ. മറാത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദില്‍ ഖബറടക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക