Image

കോട്ടയം ഡിസ്ട്രിക് അസോസിയേഷന്റെ ഉദ്ഘാടനം ഡിസംബര്‍ ഒന്നിന്

Published on 30 November, 2016
കോട്ടയം ഡിസ്ട്രിക് അസോസിയേഷന്റെ ഉദ്ഘാടനം ഡിസംബര്‍ ഒന്നിന്

കുവൈത്ത് സിറ്റി: കോട്ടയം ജില്ലയില്‍ നിന്നും പ്രവാസികളായി കുവൈത്തിലെത്തിയവരുടെ കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക് അസോസിയേഷന്റെ ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ‘തിരുനക്കരയുടെ തിരുമുറ്റത്ത് നിന്ന്’ എന്ന സംസ്‌കരികമേള അബാസിയയിലെ മറീന ഹാളില്‍ വൈകുന്നേരം ആറിന് മുന്‍ അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ സുരേഷ് കുറുപ്പ്, തോമസ് ചാണ്ടി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കോട്ടയം ജില്ലയിലെ അഞ്ചു താലുക്കില്‍ നിന്നുമുള്ള ഏരിയ കമ്മിറ്റികളുടെ പിന്‍ബലത്തില്‍ അന്‍പത് നിര്‍വാഹക സമതി അംഗങ്ങളും പന്ത്രണ്ടു ഉപദേശകസമിതി അംഗങ്ങളും അടങ്ങുന്നതാണ് സംഘടന സമതി. പ്രശസ്ത കലാകാരന്‍ കോട്ടയം നസീറിന്റെ നേതൃത്വത്തിലുള്ള ഹസ്യപരിപടികള്‍ ,കൊല്ലം അഭിജിത്തിന്റെ നേതൃത്വത്തിലുള്ള ഗാനമേള എന്നിവ സമ്മേളനത്തിന്റെ ഭാഗമായിരിക്കും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക