Image

അബുദാബിയില്‍ ഇന്ത്യന്‍ മീഡിയ ദേശീയദിനാഘോഷങ്ങള്‍ ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍

Published on 30 November, 2016
അബുദാബിയില്‍ ഇന്ത്യന്‍ മീഡിയ ദേശീയദിനാഘോഷങ്ങള്‍ ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍

 അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബിയുടെ നേതൃത്വത്തില്‍ യുഎഇ ആഭ്യന്തരമന്ത്രാലയത്തിന്റെ രക്ഷാകര്‍തൃത്വത്തിലുള്ള അഖ്ദര്‍ ലവ് ഫോര്‍ യുഎഇ സംരഭവുമായും ഇന്ത്യ സോഷ്യല്‍ സെന്ററുമായും സഹകരിച്ചു നടത്തുന്ന 45–ാമത് യുഎഇ ദേശീയദിനാഘോഷങ്ങള്‍ ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ നടക്കും.

ഡിസംബര്‍ ഒന്നിന് (വ്യാഴം) രാത്രി എട്ടിന് ഐഎസ്സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സല്യൂട്ട് യുഎഇ പരിപാടിയില്‍ ഇന്ത്യയില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള കലാ സാംസകാരിക പരിപാടികള്‍ അവതരിപ്പിക്കും. അറബ് പൈതൃക നൃത്തങ്ങള്‍, ഖവാലി സംഗീതം, ഇന്ത്യയില്‍ നിന്നുള്ള കലാരൂപങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. എമിരേറ്റ്‌സ് ഫ്യുച്ചര്‍ അക്കാഡമിയിലെ 45 വിദ്യാര്‍ഥികള്‍ യുഎഇയുടെയും ഇന്ത്യയുടേയും ദേശീയഗാനം ചടങ്ങില്‍ ആലപിക്കും. ചടങ്ങില്‍ ആഭ്യന്തരമന്ത്രാലയം, ലവ് ഫോര്‍ യുഎഇ (അഖ്ദര്‍), സെക്യൂരിറ്റി മീഡിയ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആദരവ് ഏറ്റുവാങ്ങും.

ഡിസംബര്‍ മൂന്നിന് (ശനി) വൈകുന്നേരം നാലിന് ‘യുഎഇ വരകളിലൂടെ’ എന്ന പരിപാടി ഖാലിദിയ മാളില്‍ നടക്കും. വിവിധ കേന്ദ്രങ്ങളില്‍ നടന്ന ചിത്രരചനാ മത്സരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 45 വിദ്യാര്‍ഥികള്‍ 45 ചിത്രങ്ങളിലൂടെ യുഎഇയുടെ ചരിത്രം അനാവരണം ചെയ്യും. ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ‘ലവ് ഫോര്‍ യുഎഇ’ സര്‍ട്ടിഫിക്കറ്റുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സമ്മാനിക്കും. 

ലുലു ഗ്രൂപ്പ്, എമിരേറ്റ്‌സ് ഫ്യൂച്ചര്‍ അക്കാഡമി എന്നീ സ്ഥാപനങ്ങളാണ് പരിപാടികളുടെ മുഖ്യപ്രായോജകര്‍.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക