Image

ഫാ . ജോസഫ്‌ കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസുധ്യാനം ടെക്‌സാസിലെ എന്‍ക്യാമ്പ്‌മെന്റില്‍

ജോയിച്ചന്‍ പുതുക്കുളം Published on 17 February, 2012
ഫാ . ജോസഫ്‌ കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസുധ്യാനം ടെക്‌സാസിലെ എന്‍ക്യാമ്പ്‌മെന്റില്‍
ടെക്‌സാസ്‌: നിരവധി ധ്യാനങ്ങളില്‍ പങ്കെടുത്തിട്ടും ആത്മീയാനുഭവത്തിലേക്ക്‌ കടന്നുവരുവാന്‍ സാധിക്കാത്തവര്‍ക്ക്‌ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയ്‌ക്ക്‌ തടസ്സമായ പാപ-ശാപ ബന്ധനങ്ങളില്‍ നിന്നും മോചിതരാകുവാന്‍ സഹായിക്കുന്ന, മൂന്നു ദിവസം താമസിച്ചു നടത്തുന്ന ഉപവാസധ്യാനം (തപസുധ്യാനം) നടത്തപ്പെടുന്നു.

സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ 9,10,11 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ടെക്‌സാസിലെ എന്‍ക്യാമ്പ്‌മെന്റില്‍ (Texas Encampment -Palacios, Texas) വെച്ചാണ്‌ ധ്യാനം നടത്തപ്പെടുന്നത്‌.

ഗുഡ്‌ന്യൂസ്‌ ധ്യാനങ്ങളിലൂടെ കേരളത്തില്‍ കുടക്കച്ചിറയിലും ഇപ്പോള്‍ പാമ്പാടി എട്ടാം മൈലിലുള്ള ഗുഡ്‌ന്യൂസ്‌ ധ്യാനകേന്ദ്രത്തിലൂടെയും പതിനായിരങ്ങള്‍ക്ക്‌ ആത്മീയകൃപയുടെ വഴി തുറന്നുകൊണ്ടിരിക്കുന്ന ഫാ. ജോസഫ്‌ കണ്ടത്തിപ്പറമ്പിലാണ്‌ തപസുധ്യാനം നയിക്കുന്നത്‌.

ആന്ധ്രാപ്രദേശില്‍ വെച്ച്‌ വര്‍ഗ്ഗീയ കലാപകാരികള്‍ മര്‍ദ്ദിച്ച്‌ മൃതപ്രായനാക്കി മരിച്ചെന്നു കരുതി മോര്‍ച്ചറിയില്‍ തള്ളിയ ജോസഫ്‌ അച്ചനെ, ഈശോ കൈപിടിച്ചുയര്‍ത്തി അനേകായിരങ്ങളെ ദൈവസ്‌നേഹത്തിലേക്ക്‌ നയിക്കുന്ന ശക്തമായ ഒരു ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്‌.

ഈ ദൈവീക അനുഗ്രഹത്തില്‍ പങ്കുചേര്‍ന്ന്‌, ശാരീരിക, ആത്മീയ മേഖലകളിലെ ബന്ധനങ്ങളില്‍ നിന്ന്‌ മോചിതരാകുവാന്‍ താത്‌പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും ബന്ധപ്പെടുക. രജിസ്‌ട്രേഷന്റെ അവസാന തീയതി 2012 ഫെബ്രുവരി 26 ആണ്‌.

ഫാ. ജേക്കബ്‌ ക്രിസ്റ്റി (281 904 6622), ബോബി ജോര്‍ജ്‌ (281 416 2212), ബാബു ജോസഫ്‌ (956 537 3928), സാം കുര്യന്‍ (832 768 4889), ഫ്രാന്‍സീസ്‌ പുത്തന്‍പറമ്പില്‍ (832 758 7803), ജയിംസ്‌ മാത്യു (മലങ്കര കാത്തലിക്‌ കമ്യൂണിറ്റി) 281 261 9637, റ്റോമി അറയ്‌ക്കല്‍ (713 398 0567).
ഫാ . ജോസഫ്‌ കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസുധ്യാനം ടെക്‌സാസിലെ എന്‍ക്യാമ്പ്‌മെന്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക