Image

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് സ്വീകരണം, ശനിയാഴ്ച മസ്‌കറ്റില്‍

ബിജു വെണ്ണികുളം Published on 01 December, 2016
സ്പീക്കര്‍  പി ശ്രീരാമകൃഷ്ണന് സ്വീകരണം, ശനിയാഴ്ച മസ്‌കറ്റില്‍
മസ്‌കറ്റ്  മസ്‌കറ്റില്‍ എത്തിച്ചേരുന്ന കേരള നിയമസഭ സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്,  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍  കേരള വിഭാഗം സ്വീകരണം നല്‍കുന്നു.

                ഡിസംബര്‍ 3 ന്, ശനിയാഴ്ച  ഡാര്‍സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വൈകുന്നേരം 7 മണിക്കാണ് പരിപാടി.

             'കേരളം  അറുപതിന്റെ നിറവില്‍' എന്ന വിഷയത്തെ ആസ്പദമാക്കി സ്പീക്കര്‍ പ്രഭാഷണം നടത്തും.

                 സ്പീക്കറുടെ ആദ്യ ഒമാന്‍ സന്ദര്‍ശനം വിജയിപ്പിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികളാണ് സംഘാടകര്‍ നടത്തുന്നത്.

                കൂടുതല്‍ വിവരങ്ങള്‍ക്ക്  95585453 / 95404142. നമ്പറുകളില്‍ ബന്ധപ്പെടുക.


                    വാര്‍ത്ത:  ബിജു വെണ്ണികുളം

സ്പീക്കര്‍  പി ശ്രീരാമകൃഷ്ണന് സ്വീകരണം, ശനിയാഴ്ച മസ്‌കറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക