Image

യു എ ഇ ദേശീയ ദിനാഘോഷം ദുബൈ കെ എം സി സി സമാപന സമ്മേളനം രണ്ടിന്

Published on 01 December, 2016
യു എ ഇ ദേശീയ ദിനാഘോഷം ദുബൈ കെ എം സി സി സമാപന സമ്മേളനം രണ്ടിന്

ദുബൈ. 45മത് യു എ ഇ ദേശീയ ദിനാഘോഷപരിപാടികളുടെ ഭാഗമായി ദുബൈ കെ എം സി സി നടത്തിവരുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് സംമാപനം കുറിച്ചുകൊണ്ടുള്ള സമാപന സമ്മേളം ഇന്ന് (02/12/2016) വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് ദുബൈ എന്‍.ഐ.മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും .മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലികുട്ടി,തിരുവിതാംകൂര്‍ രാജകുടുംബാഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ:എം.കെ മുനീര്‍ എം.എല്‍.എ,പി.വി അബ്ദുല്‍ വഹാബ് എം.പി,കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ,തുടങ്ങി അറബ് പ്രമുഖരും നയതന്ത്ര പ്രതിനിധികളും വ്യവസായ പ്രമുഖരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭരും ചടങ്ങില്‍ സംബന്ധിക്കും.പ്രശസ്ത നായകരും കലാകാരന്മാരും അണിനിരക്കുന്ന  ഇശല്‍  നൈറ്റ്, കൊമഡിഷോ എന്നിവയും ഉണ്ടാകും. പരിപടി വീഷിക്കാന്‍ സംഘാടകര്‍ മികച്ച സൗകര്യമാണ് ഒരുക്കിയിടുള്ളത്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളന നഗരിയിലേക്ക് ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഒരുക്കിയിടുണ്ട്. വിവരങ്ങള്‍ക്ക് 0503572400, 0567892662

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക