Image

യു.എ.ഇ രക്തസാക്ഷി ദിനം: രക്ത സാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മയില്‍ ദുബൈ കെ.എം.സി.സി ദിനാചരണം.

Published on 01 December, 2016
 യു.എ.ഇ രക്തസാക്ഷി ദിനം: രക്ത സാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മയില്‍ ദുബൈ കെ.എം.സി.സി ദിനാചരണം.


ദുബൈ: യു.എ.ഇയുടെ ആത്മാഭിമാനം ഉയര്‍ത്തി പിടിച്ചു യമനില്‍ ധീര രക്തസാക്ഷിത്വം വരിച്ച സൈനികരുടെ ഓര്‍മക്കായി രാജ്യം ബുധനാഴ്ച രക്തസാക്ഷി ദിനമാചരിച്ചു. ദുബൈ കെ.എം.സി.സി സസംഘടിപ്പിച്ച രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ അറബ് പ്രമുഖരും ഉദ്യോഗസ്ഥ പ്രതിനിധികളുമടക്കമുള്ള പ്രമുഖര്‍ സംബന്ധിച്ചു. കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു.സി.ഡി.എ ഓഫീസര്‍ സയ്യിദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. യ.എ.ഇയുടെ വളര്‍ച്ചയിലും രാജ്യസ്‌നേഹ പരമായ പ്രവര്‍ത്തനങ്ങളിലും ദുബൈ കെ.എം.സി.സി യുടെ നേതൃത്വത്തില്‍ നല്‍കി വരുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ് എന്ന് അദ്ദേഹം പറഞ്ഞു.

ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനായ നാസര്‍ മുതവ,സി.ഡി.എ പ്രതിനിധി സയീദ് അഹമ്മദ്,യു.എ.ഇ കെ.എം.സി.സി ജന: സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍,സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍,മുസ്ലീം യൂത്ത്‌ലീഗ് നേതാവ് നജീബ് കാന്തപുരം,ബാബു തിരൂര്‍,വയലോളി  അബ്ദുള്ള,മരുന്തോളി കുഞ്ഞബ്ദുള്ള മാസ്റ്റര്‍,നൗഷാദ് മാസ്റ്റര്‍,നൗഷാദ് മാസ്റ്റര്‍ പേരോട് എന്നിവര്‍ സംസാരിച്ചു. സംസഥാന വൈസ് പ്രസിഡന്റ് ഓ.കെ ഇബ്രാഹിം ആമുഖ പ്രസംഗം നടത്തി, സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അരിപ്പാബ്ര രക്തസാക്ഷി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. 

ദുബൈ കെ.എം.സി.സി ചില്‍ഡ്രന്‍സ് വിംഗ് ദേശീയ ഗാനാലാപനം നിരവഹിച്ചു.സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍,മുഹമ്മദ് പട്ടാമ്പി,ആവയില്‍ ഉമ്മര്‍ ഹാജി,എം.എ മുഹമ്മദ് കുഞ്ഞി,എന്‍.കെ ഇബ്രാഹിം,അഡ്വ:സാജിദ് അബൂബക്കര്‍,ഇസ്മായില്‍ ഏറാമല,അഷ്‌റഫ് കൊടുങ്ങല്ലൂര്‍,ആര്‍.ശുക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി.വി നാസര്‍ നന്ദി പറഞ്ഞു.

ഫോട്ടോ അടികുറിപ്പ്: യു.എ.ഇ രക്തസാക്ഷി ദിനത്തില്‍ ദുബൈ കെ.എം.സി.സി സംഘടിപിച്ച അനുസ്മരണ സംഗമം സയ്യിദ് അഹമ്മദ് ഉദ്ഘാടനം ചെയുന്നു.നാസര്‍ മുതവ,ഇബ്രാഹിം എളേറ്റില്‍, പി.കെ അന്‍വര്‍ നഹ, ഹാമിദ് കോയമ്മ തങ്ങള്‍, ഒ.കെ ഇബ്രാഹിം എന്നിവര്‍ വേദിയില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക