Image

ഷാര്‍ലി എബ്ദോ ഡിസംബര്‍ ഒന്നു മുതല്‍ ജര്‍മനിയിലും ഓസ്ട്രിയയിലും

Published on 01 December, 2016
ഷാര്‍ലി എബ്ദോ ഡിസംബര്‍ ഒന്നു മുതല്‍ ജര്‍മനിയിലും ഓസ്ട്രിയയിലും


ബര്‍ലിന്‍: ഭീകരാക്രമണം നേരിട്ടതിലൂടെയും അതിരൂക്ഷമായ ആക്ഷേപഹാസ്യത്തിലൂടെയും ലോക പ്രശസ്തമായ ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലി എബ്ദോ ഡിസംബര്‍ ഒന്നു മുതല്‍ ജര്‍മനിയിലും ഓസ്ട്രിയയിലും ലഭ്യമാകും.

ജര്‍മന്‍ ഭാഷയിലുള്ള പതിപ്പാണ് പുറത്തിറക്കുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ കാരിക്കേച്ചറാണ് കവറായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെര്‍ക്കല്‍ ടോയ്‌ലറ്റില്‍ ഇരുന്ന് മാഗസിന്‍ വായിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. 

ഭീകരാക്രമണത്തില്‍ തോളിനു വെടിയേറ്റ കാര്‍ട്ടൂണിസ്റ്റ് കൂടിയായ എഡിറ്റര്‍ റിസ് ആണ് ജര്‍മന്‍ പതിപ്പിന്റെ ചുമതല വഹിക്കുന്നത്. മെര്‍ക്കലിന്റെ കാരിക്കേച്ചര്‍ വരച്ചിരിക്കുന്നതും അദ്ദേഹം തന്നെ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക