Image

ഡബ്ല്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ക്രിസ്മസ്–പുതുവത്സരാഘോഷം 29ന്

Published on 01 December, 2016
ഡബ്ല്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ക്രിസ്മസ്–പുതുവത്സരാഘോഷം 29ന്

  ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ക്രിസ്മസ് –പുതുവത്സരാഘോഷം ഡിസംബര്‍ 29ന് ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടക്കും. (ടരീശഹ ങവൗശൃല ആീ്യ’െ ചമശേീിമഹ ടരവീീഹ, ഏൃശളളശവേ അ്‌ലിൗല, ഊയഹശി 9). ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ടാലന്റ് ഷോയില്‍ വിവിധയിനം നൃത്തങ്ങള്‍, ഹാസ്യ സ്‌കിറ്റുകള്‍, കുട്ടികളുടെ ഗാനമേള, കരോള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ഡബ്ല്യുഎംസി കലാതിലകം പുരസ്‌കാരങ്ങളും ‘നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2016’ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ മുഖ്യാതിഥിയായ മന്ത്രി പാസ്‌കല്‍ ഡോണഹൂ സമ്മാനിക്കും. ആഘോഷങ്ങള്‍ക്കുശേഷം വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും.

ക്രിസ്മസ് ഡിന്നര്‍ കൂപ്പണിന്റെ ആദ്യ വില്പന അയര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരായ ലിങ്ക്വിന്‍സ്റ്റാര്‍ മാത്യുവും ബേബി പേരപ്പാടനും ചേര്‍ന്ന് നിര്‍വഹിച്ചു. ക്രിസ്മസ് ഡിന്നറിനുള്ള കൂപ്പണുകള്‍ ഡബ്ല്യുഎംസിയുടെ ഭാരവാഹികളില്‍ നിന്നും കൈപറ്റേണ്ടതാണ്.

അയര്‍ലന്‍ഡിലെ എല്ലാ മലയാളികളെയും ഡബ്ല്യുഎംസിയുടെ ക്രിസ്മസ്–പുതുവത്സരാഘോഷങ്ങളിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്തു.

ഡബ്ല്യുഎംസിയുടെ പ്രസിഡന്റ് റ്റിജോ മാത്യുവിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജന്‍ സെക്രട്ടറി ബാബു ജോസഫ് എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വിവരങ്ങള്‍ക്ക്: റ്റിജോ മാത്യു 0894386373, കിംഗ് കുമാര്‍ വിജയരാജന്‍ 0872365378, ബാബു ജോസഫ് 0876694305.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക