Image

മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ മൂന്നിന്

Published on 01 December, 2016
മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ മൂന്നിന്

  ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പ്രമുഖ മലയാളി സംഘടനായ മൈന്‍ഡ് സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ മൂന്നിന് (ശനി) നടക്കും. രാവിലെ 9.30 മുതല്‍ ബാല്‍ഡോ ബാഡ്മിന്റണ്‍ സെന്ററിലാണ് മത്സരം. അയര്‍ലന്‍ഡിലെ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ഒളിമ്പിക് താരങ്ങള്‍ ട്രോഫികള്‍ സമ്മാനിക്കും. ചടങ്ങില്‍ ബാഡ്മിന്റണ്‍ കളിക്കാര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ ഒളിമ്പ്യന്മാര്‍ വിശദീകരിക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് നാഷണല്‍, ഇന്റര്‍നാഷണല്‍ കളിക്കാര്‍ക്കായി മൈന്‍ഡ് പ്രീമിയര്‍ ടൂര്‍ണമെന്റും നടക്കും. 

ടൂര്‍ണമെന്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക