Image

സൂറിച്ചില്‍ സംഗീതവിരുന്ന് ഡിസംബര്‍ മൂന്നിന്

Published on 01 December, 2016
സൂറിച്ചില്‍ സംഗീതവിരുന്ന് ഡിസംബര്‍ മൂന്നിന്

 സൂറിച്ച്: ലൈറ്റ് ഇന്‍ ലൈഫ് എന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിന്റെ ഭാഗമായി ബാലഭാസ്‌കറിന്റെ സംഗീത വിരുന്നും നിരവധി കലാകാരന്മാര്‍ ഒരുക്കുന്ന കലാവിരുന്നും ഡിസംബര്‍ മൂന്നിന് (ശനി) വൈകുന്നേരം അഞ്ചിന് സൂറിച്ചില്‍ നടക്കും. 

ലൈറ്റ് ഇന്‍ ലൈഫ് എന്ന പേരില്‍ സ്വിസിലെ 11 കുടുംബങ്ങള്‍ ഒത്തൊരുമിച്ചത് കേരളത്തിലെ ഇടുക്കി ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ നൂറിലധികം പേര്‍ക്ക് തലചായ്ക്കാന്‍ ഇടമായി. ഇടുക്കി രൂപതയോട് ചേര്‍ന്നാണ് ഭവന നിര്‍മാണ പദ്ധതി നടപ്പാക്കുന്നത്. ഇതിനുപുറമേ വികലാംഗ ക്ഷേമ പദ്ധതികളും വിദ്യാഭ്യാസ, ആരോഗ്യ സഹായ പദ്ധതികളും മേഘാലയയിലെ സ്‌കൂള്‍ പ്രോജക്ടും സ്വിറ്റ്‌സര്‍ലന്‍ഡിലെ സഹൃദയരായ ആളുകളുടെ സഹായത്തോടെ ലൈറ്റ് ഇന്‍ ലൈഫ് നടത്തിവരുന്നു. നികുതി രഹിതമാണ് സംഭാവനകള്‍. സ്വിസ് ചാരിറ്റി ഓര്‍ഗനൈസേഷനോട് ചേര്‍ന്ന് അഭയാര്‍ഥികള്‍ക്കുവേണ്ടിയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഈ കൂട്ടായ്മ പ്രവര്‍ത്തിച്ചുവരുന്നു. 

ലൈറ്റ് ഇന്‍ ലൈഫ് ഒരുക്കുന്ന ഇന്ത്യന്‍ സംഗീത, കലാ, ഭക്ഷണ വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യു ന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക