Image

കേളി യാത്രയയപ്പു നല്‍കി

Published on 01 December, 2016
കേളി യാത്രയയപ്പു നല്‍കി

 റിയാദ്: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കേളി കലാ സാംസ്‌കാരിക വേദിയുടെ സജീവപ്രവര്‍ത്തകനും ബത്ത ഏരിയ ശിമേഷി യൂണിറ്റ് അംഗവുമായ ഷാജി കഥാശേരിക്ക് യാത്രയയപ്പു നല്‍കി. 

കോഴിക്കോട് ജില്ലയിലെ മാറാട് സ്വദേശിയായ ഷാജി കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷമായി ശിമേഷിയിലെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ ബയോ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തു വരികയായിരുന്നു. കേളിയും കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയും ചേര്‍ന്ന് വര്‍ഷംതോറും നടത്തിവരാറുള്ള രക്തദാന ക്യാമ്പിന്റെ മുഖ്യ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. കേളി ഓഫീസില്‍ നടന്ന യാത്രയയപ്പു യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് മുരളി മാവൂര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അനില്‍ അറയ്ക്കല്‍ ഉപഹാരം സമ്മാനിച്ചു. കേളി ബത്ത ഏരിയ പ്രസിഡന്റ് സെന്‍ ആന്റണി, ഏരിയ സെക്രട്ടറി സുധാകരന്‍ കല്യാശേരി, ട്രഷറര്‍ സി.ടി. പ്രകാശന്‍, ജോയിന്റ് സെക്രട്ടറി സമദ് ചാത്തൊലി, രക്ഷാധികാരി കണ്‍വീനര്‍മാരായ പ്രഭാകരന്‍, ശിവദാസന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ സാജിദ് കാളികാവ്, തങ്കപ്പന്‍, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സിജിന്‍ കൂവള്ളൂര്‍, രാമകൃഷ്ണന്‍, യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക