Image

എയര്‍ബസ് നൂറുകണക്കിനാളുകളെ പിരിച്ചുവിടും

Published on 02 December, 2016
എയര്‍ബസ് നൂറുകണക്കിനാളുകളെ പിരിച്ചുവിടും

പാരീസ്: യൂറോപ്പില്‍ 1100 ജീവനക്കാരെ പിരിച്ചുവിടാന്‍ എയര്‍ബസ് തീരുമാനിച്ചു. ഇതില്‍ ഏറെയും ഫ്രാന്‍സില്‍ നിന്നുള്ളവരാണ്. കമ്പനി പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമാണ് കടുത്ത നടപടി. ഫ്രാന്‍സില്‍ മാത്രം 640 പേര്‍ക്കാണ് ജോലി നഷ്ടപ്പെടുക. പാരീസിനടുത്തുള്ള സുരേസ്‌നെസില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനം പൂട്ടുന്നതാണ് ഇതിനു കാരണം.

ഹാംബുര്‍ഗ്, ബ്രെമന്‍, ഉള്‍മ്, ഓട്ടോബ്രൂണ്‍ എന്നീ ജര്‍മന്‍ സൈറ്റുകളില്‍ മറ്റൊരു 429 പേര്‍ക്കും ജോലി നഷ്ടമാകും. 

ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തിലുള്ള എയര്‍ബസ് ഇന്‍ഡസ്ട്രിയില്‍ ഒരു ലക്ഷത്തോളം പേര്‍ നേരിട്ടു ജോലി ചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക