Image

സമര പരമ്പര അവസാനിപ്പിക്കാന്‍ പുതിയ ശമ്പള വാഗ്ദാനവുമായി ലുഫ്താന്‍സ

Published on 02 December, 2016
സമര പരമ്പര അവസാനിപ്പിക്കാന്‍ പുതിയ ശമ്പള വാഗ്ദാനവുമായി ലുഫ്താന്‍സ
ബര്‍ലിന്‍: 2014 ഏപ്രില്‍ മുതല്‍ തുടരുന്ന സമര പരമ്പര അവസാനിപ്പിക്കാന്‍ ലുഫ്താന്‍സ മാനേജ്‌മെന്റ് പുതിയ ശമ്പള പാക്കേജ് മുന്നോട്ടു വച്ചു.

4.4 ശതമാനം വര്‍ധനയാണ് വാഗ്ദാനം. രണ്ടു വര്‍ഷമെടുത്തേ ഇതു പൂര്‍ത്തിയാക്കൂ. മറ്റ് ഉപാധികളൊന്നും ഇതിനു ബാധകമായിരിക്കില്ലെന്നും കമ്പനി പറയുന്നു. ഇതു കൂടാതെ ഒരു ഒറ്റത്തവണ പ്രതിഫലവും നല്‍കും.

കഴിഞ്ഞ ആഴ്ച ആകെ ആറു ദിവസമാണ് പൈലറ്റുമാരുടെ സമരം വിമാന സര്‍വീസുകളെ ബാധിച്ചത്. 4461 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. അഞ്ച് ലക്ഷത്തോളം യാത്രക്കാരെ ഇതു ബാധിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച മാത്രം 890 റദ്ദാക്കലുകള്‍ മൂലം 98,000 പേരെ സമരം ബാധിച്ചിരുന്നു.

അതേസമയം മാനേജ്‌മെന്റ് മുന്നേട്ടുവച്ച വാഗ്ദാനത്തെക്കുറിച്ച് പൈലറ്റുമാരുടെ യൂണിയനായ കോക്ക്പിറ്റ് പ്രതികരിച്ചിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക