Image

ടോയ് ടോയ് ഷോയില്‍ മലയാളി കുട്ടികളുടെ സംഘ നൃത്തം

Published on 02 December, 2016
ടോയ് ടോയ് ഷോയില്‍ മലയാളി കുട്ടികളുടെ സംഘ നൃത്തം


ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ജനപ്രിയ ടെലിവിഷന്‍ പരിപാടിയായ ടോയ് ഷോയില്‍ മലയാളി കുട്ടികളുടെ സംഘ നൃത്തം അരങ്ങേറുന്നു. ഡിസംബര്‍ രണ്ടിന് (വെള്ളി) രാത്രി 9.35 മുതല്‍ ആര്‍ടിഇ ഒന്നില്‍ ആണ് പരിപാടി സംപ്രേക്ഷണം ചെയ്യുക. 

രണ്ടു മാസം മുമ്പ് നടന്ന ഓഡിഷനില്‍ രണ്ടായിരത്തോളം ഇനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ഇനങ്ങളാണ് ഷോയില്‍ അരങ്ങേറുക. മീനാ റാം നടത്തുന്ന ശ്രീ ശിവ ഡാന്‍സ് അക്കാദമിയിലെ കുട്ടികളായ അഞ്ജലി ശിവാനന്ദകുമാര്‍, അന്‍സ്റ്റീന അനിത്ത്, അഷ്‌ന ജോബി, ഹെസാ മേരി പോള്‍, ജെസ്‌ന ജോബി, നേഹ ആന്‍ ജോസഫ് എന്നിവരുടെ സംഘ നൃത്തമാണ് ഷോയില്‍ തിരഞ്ഞെടുത്തത്.

1975 മുതല്‍ ടെലിവിഷനില്‍ അരങ്ങേറുന്ന പരിപാടി അയര്‍ലന്‍ഡിലെ സെന്റ് പാട്രിക്‌സ് ദിന പരേഡ് പോലെ ഐറിഷ് ജീവിതത്തിന്റെ ഭാഗമായി മാറിയതാണ്.

വിപണിയില്‍ ലഭ്യമായ പുതിയ കളിപ്പാട്ടങ്ങള്‍ ക്രിസ്മസിനുമുമ്പ് പരിചയപെടുത്തുന്നതിനൊപ്പം കുട്ടികളുടെ വിവിധ കലാ പരിപാടികളും പ്രശസ്ത വ്യക്തികളുടെ സാന്നിധ്യവും പരിപാടിയുടെ പ്രധാന ആകര്‍ഷണമാണ്.

ആര്‍ടിഇ–യിലെ ഏറ്റവും പ്രതിഫലം പറ്റുന്ന റയാന്‍ റ്റബ്‌റിബി  ആണ് ഷോയുടെ അവതാരകന്‍.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക