Image

ഇടുക്കിയിലെ പാവപ്പെട്ടവര്‍ക്കു ഭവനമൊരുക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സംഗീതനിശ

Published on 02 December, 2016
ഇടുക്കിയിലെ പാവപ്പെട്ടവര്‍ക്കു ഭവനമൊരുക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സംഗീതനിശ

 സൂറിച്ച്: കേരളത്തിലെ പിന്നേക്ക ജില്ലയായ ഇടുക്കിയിലെ ഭവനരഹിതരായവര്‍ക്ക് പാര്‍പ്പിടനിര്‍മാണ പദ്ധതിക്ക് ഫണ്ട് സമാഹരിക്കുന്നതിനായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റ് ഇന്‍ ലൈഫ് എന്ന ചാരിറ്റബിള്‍ സംഘടന സംഗീതനിശ സംഘടിപ്പിക്കുന്നു. ഡിസംബര്‍ മൂന്നാം തിയതി വൈകിട്ട് അഞ്ചിനു സൂറിച്ചിനടുത്തുള്ള വീസന്‍ടാങ്കന്‍ എന്ന സ്ഥലത്താണ് പ്രശസ്ത കലാകാരന്‍ ബാലഭാസ്‌കറും സംഘവും സംഗീത പരിപാടി നടത്തുന്നത്.

2008 മുതല്‍ ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയിലെ മറയൂര്‍ ആദിവാസി കുടികളിലും, ഇടുക്കി ജില്ലയിലെ മറ്റു പ്രദേശങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കകയാണ്. ഇടുക്കി രൂപതയോടു ചേര്‍ന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഇതിനോടകം ഇടുക്കി ജില്ലയില്‍ എഴുപതോളം ഭവനരഹിതര്‍ക്ക് ഒരു ലക്ഷമോ, ഒന്നര ലക്ഷമോ രൂപ ധനസഹായം നല്കികൊണ്ട് രൂപതയുടെ സഹായത്തോടെ മനോഹരമായ ഭവനങ്ങള്‍ നിര്‍മിച്ച് നല്കാന്‍ ലൈറ്റ് ഇന്‍ ലൈഫ് എന്ന സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. സംഗീത പരിപാടിയില്‍നിന്ന് പിരിഞ്ഞുകിട്ടുന്ന തുക ഭവനനിര്‍മ്മാണത്തിന് നല്കുവാനാണ് ഉദ്ദേശിക്കുന്നത്. ലഭിക്കുന്ന തുക മുഴുവന്‍ ആവശ്യക്കാരുടെ പക്കല്‍ എത്തുന്നു എന്നതാണ് ഈ സംഘടനയുടെ പ്രത്യേകത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക